Leaderboard Ad

ചിതയൊരുങ്ങിയ നാട്

0

കാടും മരിക്കുന്നു
കാടും മലയും പുഴയും മരിക്കുന്നു
ഒടുവിലാ മഴയും , തൊടിയിലെ പൂക്കളും
നീർ ചോലയും
പിന്നെ കാടിനപ്പുറം   മനുഷ്യനും
വിഷം തേച്ചു മനസില് , മഴു തോളിലും
തണ്ട് മൂത്ത മൂട് നോക്കി കാട് തേടുന്ന മല്ലനും മാധേവനും
പട്ടിണി കൊണ്ടവര് ചുറ്റുന്നു
കഷ്ണം മുറിക്കുവന്
മരമൊന്നും ബാക്കിയില്ല
പുഴക്കിപ്പുറം കാല് വേച്ചു നില്കുന്നു
ചുഴി കുത്തിയൊഴുകുന്ന പുഴ നോക്കി നിന്ന നാള്
ഓളം തെളിയിചെറിഞ്ഞ ഉരുളന് കല്ല്‌ മൂടി പുഴ മരിച്ചു.
ചുഴിയില്ല പുഴയില് മണല് മാന്തിയ കുഴി മാത്രം.
പുഴയും മരിച്ചു പോയി കാടും മരിച്ചു പോയി,
നാട് മരിക്കുന്ന കണ്ടെന്റെ ചങ്കു പൊട്ടി
ഞാനും മരിക്കുന്നു.
വിറകിന്റെ ചിത കൂട്ടുവാന് തൊടിയും മരിച്ചു പോയി .
മണ്ണിട്ട്‌ മൂടുക , നദിയിലെ കുഴിയിലെന്നെ.

Share.

About Author

140q, 1.635s