Leaderboard Ad

ചിതറിയ സ്വപ്നങ്ങള്‍

0

വരണ്ടുണങ്ങിയ ഒരു കാറ്റ്
വിണ്ടു കീറിയ വയലുകള്‍ക്ക്
നെടുകെയും കുറുകെയും
അലഞ്ഞലഞ്ഞ്
വറുതിയുടെ വിയര്‍പ്പു ഗന്ധവും പേറി
വാര്‍ദ്ധക്യം ബാധിച്ച ഒരു പകലിന്റെ
മെലിഞ്ഞുണങ്ങിയ ചില്ലയിലേക്ക് ചേക്കേറി
ജീവിതത്തിന്റെ വെയില്‍ച്ചൂടില്‍
പകച്ചുപോയവര്‍,
സ്വപ്നക്കച്ചവടക്കാരുടെ
തുറിച്ച കണ്ണുകള്‍ക്കും
ഇരുട്ടില്‍ നിന്നും നീണ്ടുവരുന്ന
കറുത്ത, കൂര്‍ത്ത  നഖങ്ങള്‍ക്കും
ഇടയില്‍ സ്വപ്നം കാണാന്‍
വിധിയില്ലാതെ ചിതറിയവര്‍,
പകലിടങ്ങളിലും രാവിടങ്ങളിലും
പുറത്താക്കപ്പെട്ടു
ഒരാത്മഗതം,  പുറത്തു ചാടി
“ഉറക്കമില്ലാത്തവര്‍ക്ക്
എന്തു സ്വപ്നം..​‍! അല്ലേ.. മാഷേ”
ഒന്നു പുലര്‍ന്ന്‍ കിട്ടിയാല്‍ മതി
അത്രതന്നെ….

Share.

About Author

140q, 0.560s