Leaderboard Ad

ചോദ്യമില്ലാത്ത ഉത്തരങ്ങള്‍

0

ന്നെന്നോട് കവിത ചോദിച്ചു
വര്‍ണ്ണങ്ങളെറെയില്ലേ
തീയാളുന്നല്ലോ
ഒരു മലയോളം കനലുണ്ടല്ലോ
രക്തം തിളക്കുന്നുമുണ്ട്
എന്നിട്ടുമെന്തേ ?

പ്രായം തികയും മുന്‍പേ
ഋതു ഭേദങ്ങള്‍ക്ക് കുളി തെറ്റുന്നു
കഴുത്ത് മുറുകി
കയറിലാടുന്നു
ശാരികക്കന്യകള്‍

പാല്‍ മണമുള്ള
പട്ടുപാടാവയില്‍
തലങ്ങും വിലങ്ങും
നീല നഖപ്പാടുകള്‍
തെരുവ് തിണ്ണയില്‍
ഉമിനീരില്‍
പുതഞ്ഞു ഉറക്കച്ചടവ്
മാറ്റുന്ന വെളുത്ത തൂവാല

വിരിയും മുന്പേ
കവചം തന്നെ
കവരുന്ന രക്ഷാ കവചം

ഉണ്മാദിനിയായ തെരുവിനും
ആണ്ടുതോറും പേറ്
എന്നിട്ടും കവിതയിപ്പോള്‍
ഒന്നും ചോദിക്കുന്നില്ല

Share.

About Author

140q, 0.745s