Leaderboard Ad

ജനാധിപത്യത്തിന്റെ കാവൽക്കാർ

0

മാധ്യമങ്ങൾ പലപ്പോഴും അത് കൈ കാര്യം ചെയ്യുന്ന വിഷയങ്ങളുടെ പേരിലോ അത് അവതരിപ്പിക്കുന്ന രീതിയുടെ പേരിലോ തുടര്‍ച്ചയായി  വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. മാധ്യമധര്‍മ്മം  എന്നത് പലരും മറന്നു പോവുകയും വാർത്തകൾ പലപ്പോഴും കച്ചവട താല്പര്യങ്ങൾക്ക് വഴിമാറുകയും ചെയ്യുന്ന സംഭവങ്ങൾ ഇന്ന് നമുക്ക് അന്യമല്ല. നിഷ്പക്ഷ പത്ര/മാധ്യമ പ്രവര്‍ത്തനം എന്നൊന്ന് ഇല്ല എന്ന് തന്നെ പറയാം . വളരെ ചുരുക്കം ഒന്നോ രണ്ടോ മാധ്യമങ്ങൾ മാത്രം ആ ലക്ഷ്യത്തിനു വേണ്ടി നില കൊള്ളുന്നു . ഇതിൽ ദൃശ്യ മാധ്യമം എന്നോ അച്ചടിമാധ്യമം എന്നോ ഉള്ള വ്യത്യാസം ഇല്ല .

ആഗോളവല്‍ക്കരണം  നമ്മുടെ മാധ്യമ സംസ്കാരത്തെ പാടെ മാറ്റി മറിച്ചിരിക്കുകയാണ് . അറിഞ്ഞോ അറിയാതെയോ നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ മിക്കതും വിപണിയുടെ താല്‍പര്യങ്ങളുടെ  സംരക്ഷകരാണ് എന്നതാണ് വാസ്തവം. പൊതുജന താല്‍പര്യം എന്ന ഓമന പേരിട്ടു കമ്പോളത്തിന്റെ പ്രധാന സംരക്ഷകരാകാന്‍ വേണ്ടി വരുന്ന മാധ്യമങ്ങൽ കൊലക്കു കൊടുക്കുന്നത് നിലവിലുള്ള ജനാധിപത്യത്തെ തന്നെയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ് (Fourth Estate ) എന്ന വിളിപ്പേര് മാറ്റി കോര്‍പ്പറേറ്റിസത്തിന്റെ  നാലാം തൂണ് എന്ന് ഇന്ത്യയിലെ മുഖ്യധാര കയ്യാളുന്ന മാധ്യമങ്ങലെ മുഴുവൻ വിളിക്കേണ്ടി വരുന്ന നിസ്സഹായതയിലാണ് ഇവിടുത്തെ സാധാരണക്കാരൻ.

ഒരു പരിധി വരെ ഇത്തരം പെയ്ഡ്‌  വാർത്താ സംവിധാനങ്ങള്‍ക്ക്  ഒരു അപവാദമാണ് നമ്മുടെ ഓണ്‍ലൈൻ പോർട്ടലുകൾ എന്ന് തോന്നുന്നു.  ഭീകരമായ കച്ചവട താല്‍പര്യങ്ങൾ അവരെ ഇതുവരെ സ്വാധീനിക്കാത്ത സ്ഥിതി വിശേഷം നിലവിലുള്ളതിനാൽ ഒരു പരിധി വരെ സത്യസന്ധത അവരില്‍ നിന്നും പ്രതീക്ഷിക്കാം എന്ന് മാത്രമല്ല മൂടി വെക്കാൻ സാധ്യതയുള്ള പല വാര്‍ത്തകളും ഇത്തരം നവമാധ്യമങ്ങള്‍ പുറത്തു കൊണ്ട് വരുമ്പോൾ അത് ഏറ്റുപിടിക്കാൻ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു  എന്നൊരു കാര്യം കൂടി ഇതിന്റെ കൂടെ നിലവിലുണ്ട് .

മാധ്യമരംഗത്തെ സ്വഗതാർഹമായ ഒരു കാര്യം പല മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന ഒരേ വാര്‍ത്തയുടെ വിവിധ വശങ്ങൾ പൊതു സമൂഹത്തിനെ അവരുടെ രാഷ്ട്രീയ അജണ്ട കൾ മനസ്സിലാക്കാൻ സഹായകം ആയി . ഇത് മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പൊതു സമൂഹത്തെ രൂപപെടുതിയിട്ടുണ്ട് . മലയാളത്തിലെ മുൻനിര മാധ്യങ്ങൾ സ്വീകരിക്കുന്ന ഇടതു പക്ഷ വിരുദ്ധ നിലപാടുകൾ ഇന്ന് പൊതു സമൂഹം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു .

ഇന്ന് വലിയ വിഭാഗം മാധ്യമങ്ങളും ജാതി മത സംഘടനകളെ ഭയക്കുന്നു എന്ന് കാണാം ഓണ്‍ലൈൻ ന്യൂസ്‌ പോര്‍ടലുകൾ പരിസ്ഥിതി , സ്ത്രീ , ദളിത്‌ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചതോട് മറ്റു മാധ്യമങ്ങള്‍ക്കും  അവരുടെ കോർപ്പറേറ്റ് / രാഷ്ട്രീയ അജണ്ട കൾ മാറ്റി വയ്ക്കേണ്ടി വരുന്നു .

സമീപ കാലത്തായി നമ്മുടെ പൊതു സമൂഹത്തിൽ മാധ്യമങ്ങള്‍ക്കുള്ള സ്വീകാര്യത വര്ധിച്ചിട്ടുണ്ട് എന്നതിൽ ആര്ക്കും തന്നെ സംശയമില്ല,പക്ഷെ അതോടൊപ്പം തന്നെ ചര്ച്ച ചെയ്യേണ്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട് , വാര്‍ത്തക്കുള്ളിലെ വിശ്വാസ്യത.

ഒരു തരത്തിലുള്ള മാനവികതയും മറ്റു സ്വകാര്യതകളും മാനിക്കാതെ റേറ്റിംഗ് എന്ന ഓമനപ്പേരിട്ട് എയർ ലേക്ക് മിഡിയ പടച്ചു വിടുന്ന നുണക്കഥകൾ സമൂഹത്തിലുണ്ടാക്കിയിട്ടുള്ള പ്രത്യഘാതങ്ങള്‍ ചെറുതല്ല.  ആരുടെ ഇമേജ്കള്‍ ഏതു നിമിഷം വേണമെങ്കിലും തകര്‍ക്കാനും , കെട്ടിപ്പടുക്കാനും ശേഷിയുള്ള കുത്തകകൾ ആയി നമ്മുടെ മിഡിയ മാറിയിരിക്കുന്നു, മിഡിയ യുടെ  ഇംഗിതങ്ങൾക്ക് ഒത്ത ശരീര ഭാഷ പോലും നിങ്ങൾ മാറ്റണം എന്ന് ഇവർ വിളിച്ചു പറയുമ്പോൾ ആണ് ഇതിന്റെ പിന്നിലെ തകരാറുകൾ മനസിലാവുക .

ഒരു ചെറിയ ഉദാഹരണം പറയാം ,

ചാനലുകൾ വാർത്തകളെ റിപ്പോർട്ട്‌ ചെയ്തു നെഗറ്റീവ് ആകുന്ന രീതിയിലേക്ക് ഒന്ന് കണ്ണോടിക്കുക രസാവഹമായിരിക്കും .

ഒരു മാസം നീണ്ടു നിക്കുന്ന ഒരു പ്രചാരണ ജാഥ നടക്കുന്നു എന്നിരിക്കട്ടെ , നേതാവ് പ്രസംഗിക്കുന്നു , സംസാരിക്കുന്ന നേതാവിന് മുന്നില് വേദികൾ നിരന്തരം മാറുന്നുണ്ട് , പക്ഷെ എല്ലാ ദിവസവും കൃത്യമായി നേതാവിന്റെ പ്രസംഗം ഒപ്പി എടുക്കുന്ന മിഡിയ കൊടുക്കുന്നത് ഒരേ പ്രസംഗം 

വൈകുന്നേരം ജോലി ഒക്കെ തീർത്തു വീട്ടിൽ വരുന്ന ശരാശരി മലയാളിക്ക് മടുപ്പ് വരാൻ പ്രത്യേകിച്ച് ഒന്നും കാരണം ഒന്നും വേണ്ടല്ലോ , ഇയാള ഇതെന്താ എന്നും ഒരേ കാര്യം പറയുന്നേ എന്ന് പറഞ്ഞു റിമോട്ട് ന്റെ ബട്ടന്‍ ഉടനെ അമര്‍ത്തും. തങ്ങൾക്കു താല്‍പ ര്യമുള്ള നേതാക്കളെ നന്നാക്കിയും താല്‍പര്യമില്ലതവരെ മോശക്കരാക്കിയും കാണിക്കാനും ജനങ്ങളെക്കൊണ്ട് ആ ഇംപാക്ട്റ്റ്  അഗീകരിപ്പിക്കാനും മിഡിയ ക്ക് ഒരു വല്ലാത്ത കഴിവുണ്ട് 

ഏറ്റവും ചുരുക്കി പറഞ്ഞാൽ വാര്‍ത്തകളേയും വ്യക്തികളേയും എങ്ങനെയാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതിന്  അനുസരിചിരിക്കും ആ വാര്‍ത്തയുടേയും വ്യക്തിയുടേയും ‘വിപണനമൂല്യം’ . 

ചെന്നൈ യിൽ കരുണാനിധിയെ അറസ്റ്റ്‌  ചെയ്യുന്ന വാര്‍ത്ത പുറത്തു വിട്ടത് സണ്‍ ടിവി ആണ്.  വലിച്ചിഴച്ചു ഒരു മുൻ മുഖ്യനെ കൊണ്ട് പോകുന്ന രീതി അവിടുത്തെ നിസ്പക്ഷരെ പോലും രോഷം കൊള്ളിച്ചു. അര മണിക്കൂർ കഴിഞ്ഞു ജയ ടി വി പുറത്തു വിട്ട അതെ ദ്രിശ്യങ്ങൾ കണ്ടപ്പോൾ ആര്‍ക്കും  ആ അറസ്റ്റില്‍  ഒരു വൈകാരികതയും തോന്നിയില്ല.

അറിഞ്ഞോ അറിയാതെയോ ഭരണ കൂടത്തിന്റെയും , മതങ്ങളുടെയും ചട്ടുകങ്ങളായി അധപതിക്കുന്ന മുഖ്യ ധാര മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പുരോഗതിയെ തെല്ലൊന്നുമല്ല പിറകോട്ടടിപ്പിക്കുന്നത്. ഇതിനൊക്കെ അപവാദമായി നമ്മുടെ ഇടയില്‍  തന്നെ ഒട്ടേറെ മാധ്യമങ്ങള്‍  പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് തള്ളിക്കളയാൻ കഴിയില്ല. പക്ഷെ അത്തരം മാധ്യമങ്ങള്‍  പോലും കമ്പോളത്തിലെ മത്സരാധിഷ്ടിത മാധ്യമ പ്രവര്‍ത്തനത്തിന്റെ  സാമ്പത്തിക പ്രതിസന്ധിയുടെ ഊരാക്കുടുക്കിലെക്കു പോവുന്നു .

അന്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു കയറാൻ പണ്ടേ മലയാളിക്ക് ഇത്തിരി താല്പര്യം കൂടുതലാണ് , അത്തരം ഒളിക്കണ്ണുമായി മിഡിയ കൾ തന്നെ രംഗത്ത് വരുമ്പോൾ പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ , കണ്ണൂര്‍  ജില്ലയിൽ മാടായി എന്ന ഒരു സ്ഥലമുണ്ട് , അവിടെ ഒരു പെണ്‍കുട്ടിയെ ബസ് ലെ കിളി പ്രലോഭിപ്പിച്ചു കൊണ്ട് പോയി സുഹൃത്തുക്കളെയും കൂട്ടി കൂട്ട ബാലസംഘം ചെയ്തു എന്ന് ജീവൻ ടി വി വാർത്ത‍ കൊടുത്തു , തൊട്ടു പിന്നാലെ ഏഷ്യനെറ്റ് ഈ വാർത്ത‍ നന്നായി ആഘോഷിച്ചു , ജന്മ ഭൂമി പത്രം വാര്‍ത്തയും , ബി ജെ പി സംഘടനകൾ മാര്‍ച്ചും നടത്തി , അന്വേഷിചു വാർത്തയുടെ പിന്നാലെ പോയപ്പോൾ ആണ് സംഭവം മുഴുവനും വ്യാജമാണ് എന്ന് മനസിലായത് , അങ്ങിനെ ഒരു സംഭവമേ ആ പ്രദേശത്ത് നടന്നിട്ടില്ല , ഏതോ ഒരു ഹിന്ദിക്കാരന്‍ വിഡിയോ ആരോ എടുത്തു എഡിറ്റു ചെയ്തപ്പോ ഉണ്ടായ സാങ്കൽപ്പിക വാർത്തകളായിരുന്നു ഇതൊക്കെ, കേട്ട പാതി കേക്കാത്ത പാതി വാർത്ത‍ കൊടുത്തു ചാനലുകാര്‍ മിടുക്കരായി.പാവം ജനം മണ്ടന്മാരും .

ഇവിടെ ആരാണ് മാറേണ്ടവർ എന്ന ചോദ്യം പ്രസക്തം ആണ് . ഉത്തരം വായനക്കാർ അല്ലെങ്കിൽ പ്രേക്ഷകര ഉൾകൊള്ളുന്ന സമൂഹം ആണ് . സമൂഹം മാറുമ്പോൾ ആ മാറ്റം മാധ്യമങ്ങളിലും പ്രകടം ആകും . മാധ്യമങ്ങളുടെ ഒരു കോർപ്പറേറ്റ് / രാഷ്ട്രീയ / ജാതി മത അജണ്ട കളുടെ ഭാഗം ആകാതിരിക്കാൻ പൊതു ബോധത്തിന് കഴിഞ്ഞാല മാധ്യമങ്ങള്ക്ക് മാറിയെ പറ്റൂ എന്ന അവസ്ഥ വരും .
സമൂഹം സ്ത്രീ വിരുദ്ധം അല്ലാതെ ആകുമ്പോൾ മാധ്യമങ്ങളുടെയും സ്ത്രീ വിരുദ്ധ നിലപാടുകളിൽ മാറ്റം അനിവാര്യം ആകും പ്രത്യക്ഷത്തിൽ പുരോഗമന പരം എന്ന് തോന്നുന്ന രീതിയിൽ മുഖ്യ ധാര മാധ്യമങ്ങൾ പടച്ചു വിടുന്ന ഒട്ടും തന്നെ ഉല്പ്പാദന പരമല്ലാത്ത നുണകളെ അര്ഹിക്കുന്ന അവഗണനയോടെ തള്ളാനും ആവശ്യമുള്ളവ സ്വീകരിക്കാനും ഉള്ള വിവേചന ബുദ്ധി നമുക്ക് കൈവരുന്നതോടെ നമ്മുടെ വാർത്താ മാധ്യമങ്ങളും മാറേണ്ടി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം 

ഇവിടെ വിഷയം മാധ്യമങ്ങൾ കൈ കാര്യം ചെയ്യുന്ന വിഷയം അത് അവതരിപിക്കുന്ന രീതി ഇവ ആണ് . സ്ത്രീ പീഡനങ്ങൾ പോലെ ഉള്ള വിഷയങ്ങള വർദ്ധിച്ച പ്രാധാന്യത്തോട് അവതരിപിക്കുന്നത് സ്ത്രീയോടുള്ള പ്രതിബദ്ധത അല്ല . മരിച്ചു സമൂഹം ആവശ്യപെടുനന്തു എന്തോ അത് എരിവും പുളിയും ചേർത്ത് വിളമ്പുക മാത്രം ആണ് . സ്ത്രീ പീഡന വാർത്തകൾ ആയാലും സ്ത്രീകള് ഉള്പെടുന്ന കുറ്റ കൃത്യങ്ങൾ ആയാലും അവരുടെ സ്വകാര്യതയിലേക്ക് യാതൊരു ദാഷിണ്യവും ഇല്ലാതെ കടന്നു കയറുന്നു എന്ന് കാണാം . പൊതു ബോധ സ്ത്രീ വിരുദ്ധതയെ തൃപ്തി പെടുത്തുക തന്നെ ആണ് ഇവിടെ ലെക്ഷ്യം . 

ഇവിടെ ആരാണ് മാറേണ്ടവർ എന്ന ചോദ്യം പ്രസക്തം ആണ് . ഉത്തരം വായനക്കാർ അല്ലെങ്കിൽ പ്രേക്ഷകര ഉൾകൊള്ളുന്ന സമൂഹം ആണ് . സമൂഹം മാറുമ്പോൾ ആ മാറ്റം മാധ്യമങ്ങളിലും പ്രകടം ആകും . മാധ്യമങ്ങളുടെ ഒരു കോർപ്പറേറ്റ് / രാഷ്ട്രീയ / ജാതി മത അജണ്ട കളുടെ ഭാഗം ആകാതിരിക്കാൻ പൊതു ബോധത്തിന് കഴിഞ്ഞാല മാധ്യമങ്ങള്ക്ക് മാറിയെ പറ്റൂ എന്ന അവസ്ഥ വരും .
സമൂഹം സ്ത്രീ വിരുദ്ധം അല്ലാതെ ആകുമ്പോൾ മാധ്യമങ്ങളുടെയും സ്ത്രീ വിരുദ്ധ നിലപാടുകളിൽ മാറ്റം അനിവാര്യം ആകും . 

ജനാധിപത്യം സംരക്ഷിക്കെണ്ടുന്ന ഉത്തരവാദിത്തത്തിൽ നിന്നും മീഡിയ പിന്നോട്ട് പോകുമ്പോൾ ജനം വാർത്തകളിൽ നിന്നും അകലുന്നുണ്ട് എന്ന് മനസിലാക്കിയാൽ അവര്ക്ക് നല്ലത്

Share.

About Author

134q, 0.496s