Leaderboard Ad

“പകുത്തു തരാം ഞങ്ങളെ”

0

” മഞ്ഞച്ചു തുടങ്ങിയ എന്‍റെ വയലുകള്‍ക്ക്
മഷിയിട്ട പാത്രത്തില്‍ നീ വെള്ളം തേവുക
എന്‍റെ നെല്‍ചെടികള്‍ കതിരിടട്ടെ, കര്‍ക്കിടകത്തില്‍
നിന്‍റെ കടലു തീര്‍ത്ത ഉപ്പ് കൂട്ടി
നമുക്കവ കൊറിച്ചു വിശപ്പടക്കാം “

കേരള ചരിത്രത്തിന്‍റെ ഏടുകളില്‍ മറക്കാനാവാത്ത ഒരു അദ്ധ്യായം കൂടി എഴുതി ചേര്‍ത്തുകൊണ്ട് മഞ്ചേരി NSS കോളേജ് യുവത്വം വീണ്ടും കാലത്തിനു മുന്നേ നടക്കുന്നു. സ്വാര്‍ത്ഥമായ കിനാവുകള്‍ കണ്ട് തന്നിലേക്ക് തന്നെ ചുരുങ്ങി പോകുന്ന ഉത്തരാധുനിക കാലത്തില്‍ അന്യജീവന് സ്വജീവന്‍ പകര്‍ന്ന്‍ ഒരു കലാലയ യുവത്വം ഒരു വലിയ കടമ നിര്‍വഹിച്ചിരിക്കുന്നു.

കരുണയുടെ കരസ്പര്‍ശവുമായി 2013-14 കോളേജ് യൂണിയന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “ജീവാമൃതം” അവയവദാനം തെന്നിന്ത്യന്‍ സിനിമ താരം ഡോ.ശരത്കുമാര്‍ ജനുവരി 24 നു കോളേജ് അങ്കണത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു. 500 ഓളം വരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അവയവദാന സമ്മതപത്രവും ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍ വെങ്കിടേഷ് സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി. ശ്രീ. എ. വിജയ രാഘവന്‍, ടി.കെ ഹംസ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. രാഷ്ട്രീയ-സാംസ്കാരിക- ആരോഗ്യ രംഗങ്ങളിലെ പ്രമുഖര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

1795618_10202479470241719_310960822_n

എന്നും അഭിമാനാര്‍ഹമായ വ്യത്യസ്തതകള്‍ അവകാശപ്പെട്ടു കൊണ്ട് ശിരസ്സുയര്‍ത്തി നില്‍ക്കുന്നു പുരോഗമനവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മാത്രം സ്വന്തമായ മഞ്ചേരി NSS കോളേജ് യൂണിയന്‍, ഞങ്ങള്‍ വാര്‍ത്തെടുക്കുന്നത് നാളെയുടെ വാഗ്ദാനങ്ങളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അപകട മരണങ്ങളുടെയും, അസുഖബാധിതരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ പൊതു സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെ SFI കോളേജ് യൂണിറ്റ് കമ്മിറ്റിയും-കോളേജ് യൂണിയനും ചേര്‍ന്ന് ഇത്തരം ഒരു ആശയത്തിന് രൂപം കൊടുക്കുന്നത്. കരളിന്‍റെ അറകളില്‍ നിന്നു ആര്‍ദ്രതയുടെ കണികകള്‍ തീര്‍ത്തും വറ്റിപോയിട്ടില്ലെന്നതിന്‍റെ ഉത്തരങ്ങള്‍ കോളേജ് യൂണിയന്‍ ചെയര്‍പെര്‍സണും SFI മഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ സ.വിശ്വനിയുടെ നേതൃത്വത്തില്‍ കാമ്പസിലെ മുഴുവന്‍ സഖാക്കളും ചേര്‍ന്ന്‍ ഏറ്റെടുക്കുകയായിരുന്നു. പുരോഗമവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതും ഇടതുപക്ഷ ആശയങ്ങള്‍ പകര്‍ന്നു തന്ന സാമൂഹ്യബോധവും ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കി.

അടിയന്തിരാവസ്ഥയുടെ ഭീകരത അനുഭവിച്ചറിഞ്ഞ നാളുകള്‍ മുതല്‍ ഈ കലാലയം രക്തനക്ഷത്രാങ്കിത ശുഭ്രപതാക നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുന്നതും, എത്രയൊക്കെ വിഷുവും വര്‍ഷവും വന്നുപോയിട്ടും ഈ കലാലയം പുരോഗമ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഒപ്പം മാത്രം നില്‍ക്കുന്നതും ഞങ്ങള്‍ക്ക് മുന്നേ നടന്നു തുടങ്ങിയ വിപ്ലവകാരികള്‍ പകര്‍ന്നു നല്‍കിയ മനുഷ്യസ്നേഹിത്തിന്‍റെ ഗാഥകള്‍ ഇന്നും ഉറക്കെ പറയുന്നത് കൊണ്ടാണ്. 37 വര്‍ഷത്തെ ഈ ചരിത്രം ഞങ്ങളോട് പറയുന്നത് അതില്‍ ഊറ്റം കൊള്ളാന്‍ അല്ല മറിച്ച് ഇനിയും ഏറ്റെടുക്കാനും ചെയ്തു തീര്‍ക്കാനും ഉള്ള വലിയ കടമകളെ കുറിച്ചാണ്.

പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള വളരെ കുറഞ്ഞ സമയ പരിധിയും അവയവദാനം എന്ന ആശയം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഉള്ള സാങ്കേതിക പ്രയാസങ്ങളും എല്ലാം ഒരു വലിയ വെല്ലുവിളി ആയിരുന്നു. SFI സംഘത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനവും കാമ്പസിലെ പൂര്‍വ്വകാല സഖാക്കളുടെ നിസീമമായ പിന്തുണയും ചേര്‍ന്നപ്പോള്‍ എല്ലാ പരിമിധികളെയും മറികടക്കുന്നു കൊണ്ട് ഈ പ്രവര്‍ത്തനം വലിയ വിജയമാക്കി മാറ്റാന്‍ സാധിച്ചു.

ഒരു പക്ഷെ അപ്രസക്തം എന്ന് തോന്നുന്നു ആശയങ്ങള്‍ക്ക് വിപുലമായ വിതാനങ്ങളിലേക്ക് പടര്‍ന്നു കയറി ഭാഗധേയങ്ങള്‍ പുനര്‍നിര്‍ണയിക്കാനും ചരിത്രത്തെ മാറ്റി മറിക്കാനും കഴിഞ്ഞേക്കാം.

കെ. ആര്‍ പ്രിന്‍സി രാജന്‍

Share.

About Author

137q, 0.859s