Leaderboard Ad

ജീർണതയുടെ കൂടാരം അഥവാ വലതു പക്ഷ രാഷ്ട്രീയം

0

   ലതു പക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ അധാർമികതയുടെതാണെന്ന് അത് പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. അഴിമതിയും സ്വജന പക്ഷപാതവും അധാർമികതയും മാന്യത ഇല്ലായ്മയും ഒരു കൂടാരത്തിൽ ഒത്തു ചേർന്നാൽ അത് വലതു പക്ഷ രാഷ്ട്രീയമായി. വ്യക്തമായ ഒരു അജണ്ടയോ നയപരിപാടിയോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാതെ കേവലം സ്വന്തം താൽപര്യJathin1 സംരക്ഷണത്തിന് വേണ്ടി സാമൂഹ്യ പ്രവർത്തനം എന്ന പേരിൽ രംഗത്തിറങ്ങുന്നവരുടെ സംഗമമാണ് മേൽപ്പറഞ്ഞ ഈ ആൾക്കൂട്ടം. അത് തന്നെയാണ് എല്ലാ അധാർമികതകളുടെയും ഇവരുടെ രാഷ്ട്രീയസംസ്കൃതി മാറുന്നതും. ഒരു പ്രത്യയശാസ്ത്രമോ നയനിലപാടോ ഇല്ലാതെ സ്വാർത്ഥ താൽപ്പര്യ സംരക്ഷണത്തിനായി അധികാരത്തിന്റെ അപ്പകഷണം നടക്കുന്ന ആൾക്കൂട്ടമായത് കൊണ്ട് തന്നെ നിന്നും സത്യവും ധാർമികതയും പ്രതീക്ഷിക്കുന്നത് ചിന്താശേഷിയുള്ള ഒരാൾക്കും ഭൂഷണമല്ല.

കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത മാത്രം കൈമുതലായ ഈ കൂട്ടുകെട്ട് ജാതി-മത-മൂലധന താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നും മുന്നിലുണ്ടായിരുന്നു. 1957-ലെ ബാലെറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ അട്ടിമറിച്ചതിൽ തുടങ്ങുന്നു ഈ കൂട്ടുകെട്ടിന്റെ ചരിത്രം. അന്നത്തെ സങ്കീർണമായ അവസ്ഥയെ പറ്റി EMS ഇങ്ങനെ എഴുതി ” മന്ത്രി സഭ രൂപീകരിച്ച് ഒരു മാസം തികയുന്നതിനു മുൻപ് നടന്ന നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ തന്നെ കോണ്ഗ്രെസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ഐക്യം പ്രകടമായി. നിയമസഭയ്ക്കകത്തെ ഈ സർക്കാർ വിരുദ്ധ ഐക്യത്തിന് അനുപൂരകമായ ഐക്യം പുറത്തുമുണ്ടായിരുന്നു. ഈ പാർടികൾ തമ്മിൽ മാത്രമല്ല പത്ര പംക്തികളിലും ഇത് ദ്രിശ്യമായിരുന്നു. മുപ്പതിൽ പരം വരുന്ന ഭാഷാപത്രങ്ങളിൽ ഭൂരിപക്ഷവും മന്ത്രിസഭയെ മൊത്തത്തിലും മന്ത്രിമാരെ വ്യക്തിപരമായും അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി വസ്തുതകൾ വളച്ചൊടിക്കുകയും നുണകൾ എഴുതി പിടിപ്പിക്കുകയും ചെയ്യുക എന്നാ നയത്തിലേക്ക് നീങ്ങി കയ്യിൽ വരുന്ന ഓരോ അവസരവും ഓരോ പ്രത്യേക പ്രശ്നവും അവരെ ചെളി വാരി എറിയുന്നതിനു വേണ്ടി ഉപയോഗിക്കുക. അവസരങ്ങളും പ്രശ്നങ്ങളും കിട്ടുന്നില്ലെങ്കിൽ അവ സൃഷ്ടിച്ചെടുക്കുക. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭകരുടെയും പത്രങ്ങളുടെയും കേന്ദ്ര ലക്ഷ്യം ഇതായിത്തീർന്നു. (കേരള ചരിത്രം -മാർക്സിസ്റ്റ്‌ വീക്ഷണത്തിൽ ). ആധുനിക കേരളത്തിന് അടിത്തറയിട്ട , വിപ്ലവകരമായ മാറ്റങ്ങൾ കേരളത്തിൽ കൊണ്ട് വന്ന 1957 -ലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ വിമോചന സമരത്തിലൂടെ അട്ടിമറിച്ച ചരിത്രം ഈ വലതു അച്ചുതണ്ടിനുണ്ട്. ജനാധിപത്യത്തെയും സഹിഷ്ണുതയെയും പറ്റി വാതോരാതെ സംസാരിക്കുന്ന കോണ്ഗ്രെ സ്സായിരുന്നു ആ അവിശുദ്ധ കൂട്ടുകെട്ടിന്റെ നേതൃസ്ഥാനത്ത്. ജവഹർ ലാൽ നെഹ്റുവിന്റെ കപട സോഷ്യലിസ്റ്റ്‌ മുഖം മൂടി ആണ് ആണ് ജനകീയ സർക്കാരിനെ അട്ടിമറിച്ചു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിലൂടെ അഴിഞ്ഞു വീണത്‌.

കേരളതിന്റെ വികസന പന്ഥാവിനെ എന്നും പിറകോട്ടു വലിക്കുന്ന നിലപാടുകൾ ആണ് ഇവർ എടുത്തിട്ടുള്ളത് . അല്ലെങ്കിൽ 57 ലെ സർകാരിനെ അവർ അട്ടിമറിക്കില്ലായിരുന്നു. ജനപക്ഷത്തു നിന്ന ഒരു സർക്കാരിനെതിരെ ജാതി മത വർഗീയ ശക്തികളുടെ ഒരു കോണ്ഫെരഡറേഷൻ രൂപീകരിച്ചു കൊണ്ട് കലാപമുയർത്തിയ പാരമ്പര്യം ഉള്ളവരാണ് ജനാധിപത്യത്തെ പട്ടി ഇന്ന് ചന്ദ്രഹാസമിളക്കുന്നത് എന്നത് ജുഗുപ്സാവഹമാണ്. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളത്തിൽ പുരോഗമന ആശയങ്ങളുടെ വിത്ത് വിതയ്ക്കുകയും, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കടയ്ക്കൽ കത്തി വെക്കാൻ ധൈര്യം കാണിക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തെയും അതിന്റെ നേതൃത്വത്തിൽ വന്ന ഒരു സർകാരിനെയും ജന്മികളുടെയും ഭൂ പ്രമാണിമാരുടെയും ഒത്താശയോടെ കലാപക്കൊടി ഉയർത്തി മറിച്ചിട്ട “ജനാധിപത്യ വാദികൾ ” ആണ് കോണ്ഗ്രഉസ്‌. അന്നതിന്റെ മുന്നണി പോരാളികൾ ആയിരുന്നു ഇന്നത്തെ കേരള മുഖ്യൻ ഉമ്മൻ ചാണ്ടിയും ,വയലാർ രവിയും ആന്റണിയും അടക്കമുള്ള “ആദർശവാന്മാർ “. ഇന്നവർ “ജാനാധിപത്യ സർകാരിനെ സി പി ഐ എം അട്ടിമറിക്കാൻ ശ്രമിക്കുന്നു ” എന്ന് വിളിച്ചു കൂവുന്നത് അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണ്. അന്ന് അമേരിക്കൻ ചാര സംഘടന ആയ CIA യുടെ കയ്യിൽ നിന്നും പണം വാങ്ങി ആണ് ഇത് ചെയ്തത് എന്നത് കൂടി ഓർക്കുമ്പോൾ നമുക്ക് മനസ്സിലാകും ഇവരുടെ ആദര്ശ ശുദ്ധി . CIA യുടെ ഇടപെടലിനെ ക്കുറിച്ച് അന്നത്തെ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ആയിരുന്ന പാട്രിക് മൊയ്നിഹാൻ (Daniel patrick Moynihan ) “അപകടം പിടിച്ച ഒരിടം “(Dangerous Place) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു ” We had twice, but only twice, interfered in Indian politics to the extent of providing money to a political party. Both times this was done in the face of a prospective communist victory in state elections, once in Kerala and once in West Bengal, where Calcutta is located. Both times the money was given to the Congress Party which had asked for it”. ലോകമാകമാനം അമേരിക്കൻ സാമ്രാജ്യത്വം കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾക്കെതിരെ നടപ്പിലാക്കുന്ന അട്ടിമറി ശ്രമം ഇന്ത്യയിലും അവർ നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അതിന്റെഅച്ചാരം പറ്റിയവർ ആണു കോണ്ഗ്രപസ്‌. ഇതിൽ നിന്നും തന്നെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ അധാർമികതയും മൂല്യബോധമില്ലായ്മയും വ്യക്തമാണ്.

ചരിത്രത്തിൽ നിന്നും നമുക്ക് വർത്തമാനത്തിലേക്ക് വരാം. അവിഹിതങ്ങളുടെയും അധാർമികതയുടെയും കുതികാൽ വെട്ടിന്റെയും സ്വജന പക്ഷപാതത്തിന്റെയും അധികാര മോഹത്തിന്റെയും ഉളുപ്പില്ലായ്മയുടെയും പഴയ പാരമ്പര്യം ഒട്ടും കൈമോശം വരാതെ വലതു രാഷ്ട്രീയ ധാരയുടെ പുതു പതാകാവാഹകർ ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട് എന്ന് അവരുടെ വർത്തമാനകാലം നമുക്ക് കാണിച്ചു തരുന്നുണ്ട്. അഴിമതി മുതൽ അവിഹിതം വരെ നീളുന്ന ആ പട്ടികയിലൂടെ നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം.

അഴിമതിയിൽ അതിവേഗം ബഹുദൂരം എന്നതാണല്ലോ ഇന്നത്തെ യു ഡി എഫ് സർക്കാരിന്റെ മുദ്രാവാക്യം. അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയും അവർ ഏതെങ്കിലും വിധേന ശിക്ഷിക്കപ്പെട്ടാൽ രക്ഷപ്പെടുത്താനും ഇവർ ഓടിയെത്തും. അതാണ്‌ ആർ ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ നാം കണ്ടത്. ഇന്ത്യയിലെ പരമോന്നത നീതി പീഠം അഴിമതികേസിൽ കഠിന തടവിനു ശിക്ഷിച്ച വ്യക്തി ആണ് ബാല കൃഷ്ണ പിള്ള . 2011 മാർച്ച്‌ മാസത്തിൽ ആണ് അദ്ദേഹത്തെ ശിക്ഷിക്കുന്നത്. 2011 മെയ്‌ മാസത്തിൽ യു ഡി എഫ് സര്ക്കാര് അധികാരത്തിൽ വരുന്നു. ഉടനെ അദ്ദേഹത്തെ “ചികിത്സക്കായി” ആശുപത്രിയിലേക്ക് മാറ്റുന്നു. അദ്ദേഹത്തിന് മാരകമായ അസുഖങ്ങൾ ഉണ്ട് എന്നായിരുന്നു അന്ന് സർക്കാരിന്റെ വാദം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരു പ്രതിക്ക് സര്ക്കാര് ചിലവിൽ സുഖ ചികിത്സ ! ഈ സമയത്ത് സ്വന്തം സ്കൂളിലെ അധ്യാപകന്റെ മല ദ്വാരത്തിൽ കമ്പി കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തിന്റെ പങ്ക് സി ബി ഐ അന്വേഷിക്കുകയാണ്. 2011 നവംബർ മാസം 2 നു ബാലകൃഷ്ണ പിള്ളയെ യു ഡി എഫ് സര്ക്കാര് ജയിലിൽ നിന്നും മോചിപ്പിക്കുന്നു. മാരകമായ “ഇരുമ്പു രോഗം “ഉള്ള “പ്രായാധിക്യമുള്ള ” ഒരാളായതിനാൽ അദ്ദേഹത്തെ മോചിപ്പിക്കുന്നു എന്നാണു യു ഡി എഫ് സര്ക്കാര് ഉന്നയിച്ച വാദം. അതായത് ഒരു വർഷത്തെ കഠിന തടവിനു സുപ്രീം കോടതി ശിക്ഷിച്ച ഒരാൾ എട്ടു മാസത്തിനുള്ളിൽ തന്നെ ജയിൽ മോചിതൻ ആകുന്നു. എട്ടു മാസത്തിൽ അദ്ദേഹം ജയിലിൽ കിടന്നത് വെറും 20 ദിവസത്തിൽ താഴെ. പരോളും സുഖ ചികിത്സയും നല്കിയു ഡി എഫ് സർക്കാർ തടവ്‌ കാലം ആഘോഷമാക്കി മാറ്റി. ഇന്നദ്ദേഹം കാബിനെറ്റ്‌ പദവിയോടെ മുന്നോക്ക ക്ഷേമ ബോർഡിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നു . പൊതു മുതൽ കട്ടവനാണ് ഈ സ്വീകാര്യത കിട്ടിയത് എന്നത് കോണ്ഗ്ര്സ്‌ നേതൃത്വം നല്കുന്ന നൽകുന്ന രാഷ്ട്രീയ അച്ചുതണ്ടിന്റെ അഴിമതിയോടുള്ള നിലപാട് വ്യകതമാക്കുന്നു. ഇതേ നിലപാട് തന്നെയാണ് ദേശീയ തലത്തിലും അവർ എടുത്തിട്ടുള്ളത് എന്നത് ഒരു പാട് തവണ നാം കണ്ടു. അഴിമതിയുടെ ഒരു കൂമ്പാരം തന്നെ ഇവരുടെ നേതൃത്വത്തിൽ നടന്നത് നാം കണ്ടതാണ്. ബോഫോഴ്സ്, ടു ജി, ആദർശ് ഫ്ലാറ്റ്, കല്ക്കരി കുംഭകോണം അങ്ങനെ ഒട്ടനവധി അഴിമതികൾ. ഘജനാവ് കൊള്ളയടിക്കുക എന്നത് മാത്രം ആണിവരുടെ ലക്‌ഷ്യം. വെള്ളക്കാരുടെ കയ്യിൽ നിന്നും ഭരണം പോയത് കൊള്ളക്കാരുടെ കയ്യിലേക്കാണ് എന്ന ഫലിതം എത്ര അർത്ഥപൂർണമാണ്! കട്ട് മുടിക്കുക എന്നിട്ട് അതിന്റെ തെളിവുകള നശിപ്പിക്കുക ഇതാണ് ഇവരുടെ പരിപാടി. ഏറ്റവുമൊടുവിൽ കല്ക്കരി ഇടപാടുമായി ബന്ധപ്പെട്ട 200 ഓളം ഫയലുകൾ ആണ് അന്വേഷണ എജെൻസിക്കു നല്കാതെ കേന്ദ്ര സർക്കാർ മുക്കിയത്.

വർത്തമാന കേരളം ഏറെ ചര്ച്ച ചെയ്ത ഒന്നാണ് സോളാർ അഴിമതി . ഒരു സംസ്ഥാനത്തിന്റെ ഭരണ തലവൻ തന്നെ ഈ ക്രിമിനൽ സംഘത്തിന്റെ പ്രഭവ കേന്ദ്രം ആകുന്നു എന്നാ സമാനതകളില്ലാത്ത വസ്തുതയാണ് നാൾക്കുനാൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് . മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സാമ്പത്തിക ഇടപാടിൽ അദ്ദേഹത്തിന്റെ ഓഫീസിലെ ഒട്ടുമിക്കയാളുകളും പ്രത്യക്ഷത്തിൽ പങ്കാളികൾ ആണ്. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ആയ ടെന്നി ജോപ്പാൻ, ജിക്കു മോൻ ഗണ്മാൻ ആയ സലിം രാജ് അങ്ങനെ പലരും.സോളാർ തട്ടിപ്പ് കമ്പനി ആയ “ടീം സോളാർ ” എന്നാ സ്ഥാപനത്തിന്റെ മേധാവി സരിത നായർക്കു മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ട് എന്നതിന് ഒട്ടനവധി തെളിവുകൾ പുറത്തു വന്നിരിക്കുന്നു. എന്നിട്ടും അധികാരത്തിൽ അള്ളിപ്പിടിചിരിക്കാൻ ആണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പങ്കിന് ഉപോല്ബലകമായ ഒട്ടനവധി തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു, കോടതികൾ പോലും ഉമ്മൻ ചാണ്ടിയുടെ പങ്കിനെ സംശയിക്കുന്നു , ഈ സര്കാരിനു എന്തൊക്കെയോ മറച്ചു വെക്കാൻ ഉണ്ട് എന്ന് കോടതി പറയുന്നു. എന്നിട്ടും നാണവും മാനവും ഇല്ലാതെ അധികാര സിംഹാസനത്തിൽ ഒട്ടിപ്പിടിചിരിക്കുകയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം വലതു പക്ഷ മാധ്യമങ്ങളുടെ കൂലിയെഴുത്തിലൂടെ കൃത്രിമമായി ഉല്പാദിപ്പിച്ചെടുത്ത ആദർശത്തിന്റെയും മാന്യതയുടെയും മുഖം മൂടി പൊഴിഞ്ഞു വീണിരിക്കുന്നു. പൊതുജന മധ്യത്തിൽ നാണം മറക്കാൻ ഉടുതുണി പോലും നഷ്ടപ്പെട്ട അവസ്ഥയില ആണ് ഉമ്മൻ ചാണ്ടിയും കൂട്ടരും. സോളാർ അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി നടത്തിയ “ഡൽഹി നാടകങ്ങളും ” പൊളിഞ്ഞടുങ്ങിയതോടെ ഉമ്മൻ ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിൽ ആവുകയും സ്വന്തം കൂടാരത്തിൽ തന്നെയും അദ്ദേഹം ഒറ്റപ്പെട്ടു. അതിനു പിന്നാലെയാണ്‌ ഭൂമി തട്ടിപ്പ് കേസിൽ സലിം രാജിന്റെ ഫോണ്‍ രേഖകൾ പിടിച്ചെടുക്കാൻ ഹൈകോടതിയിൽ നിന്നും ഉത്തരവ് വന്നത്. സർക്കാർ കക്ഷി അല്ലാത്ത ഒരു സ്വകാര്യ അന്യായത്തിൽ ആണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. പിറ്റേന്ന് തന്നെ AG (അഡ്വക്കറ്റ് ജെനറൽ ) ഹൈ ക്കോടതിയിൽ ഈ വിധിക്കെതിരെ അപ്പീൽ നല്കുന്നു. സലിം രാജിന്റെ ഫോണ്‍ ലിസ്റ്റ് നൽകിയാൽ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ആണത്രേ. ഒരു സ്വകാര്യ വ്യക്തി നല്കിയ പരാതിയിൽ സർക്കാരിന് എന്ത് കാര്യം ? ഭൂമി തട്ടിപ്പ് കേസിൽ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ ഒരു ക്രിമിനലിന്റെ ഫോണ്‍ രേഖകൾ പിടിചെടുത്തൽ എന്ത് ആഭ്യന്തര സുരക്ഷ പ്രശ്നം ആണ് ഉണ്ടാകുക ? അവിടെ തന്നെയാണ് സലിം രാജിന്റെ മുഖ്യമന്ത്രിയുമായുള്ള വഴിവിട്ട ബന്ധങ്ങളുടെ പ്രസക്തി. മുഖ്യമന്ത്രിക്ക് സലിം രാജുമായുള്ള വഴിവിട്ട ബന്ധങ്ങൾ പുറംലോകം അറിയാതിരിക്കാൻ ആണ് ഒരു സ്വകാര്യ അന്യായമായിട്ടു പോലും സര്കാരിന്റെ ഏറ്റവും ഉന്നതനായ വക്കീൽ തന്നെ കോടതിയിൽ ഹാജരായി അപ്പീൽ അടിയന്തിരമായി പരിഗണിക്കണം എന്ന് ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെടുന്നു. ഇതിൽ എന്ത് അടിയന്തിരമായ കാര്യം ആണുള്ളത് ? സലിം രാജിന്റെ ഫോണ്‍ രേഖകള പിടിചെടുതാൽ മുഖ്യമന്ത്രിയുടെ വൃത്തി കേട്ട മുഖം ഒന്ന് കൂടി വികൃതമാകും എന്നാ നല്ല ബോധ്യം അദ്ദേഹത്തിനുണ്ട്. എന്തിനാണ് സലിം രാജിനെ ഈ സർക്കാരും അതിന്റെ നിയമ സംവിധാനവും വെള്ള പൂശുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ഇന്റെലിജെൻസ്‌ റിപ്പോർട്ട്‌ ഉണ്ടായിട്ടു പോലും സലിം രാജിനെ സ്വന്തം ഗണ്മാൻ ആക്കിയത് ആരുടെ എന്ത് താല്പര്യ സംരക്ഷണത്തിനാണ് ? സസ്പെൻഷനിൽ കഴിയുന്ന ഒരു പോലീസുകാരന്റെ വക്കാലത്തുമായി കോടതിയിൽ പോയി സ്റ്റേ വാങ്ങാൻ മാത്രം എന്ത് ബന്ധമാണ് സലിം രാജും കേരള സർക്കാരും തമ്മിൽ ഉള്ളത്. AG പറയുന്നു ഇത് സ്വകാര്യതയുടെ ലംഘനം ആണെന്ന് .. നിയമ മന്ത്രി പറയുന്നു AG പറഞ്ഞത് നിയമ വശം ആണെന്ന് . ആഭ്യന്തര മന്ത്രി പറയുന്നു സർവീസ് പ്രൊവൈഡറെ കക്ഷി ചേർക്കാത്തത് കൊണ്ടാണ് അപ്പീൽ പോയത് എന്ന്. IT act പ്രകാരം പോലിസ് ആവശ്യപ്പെട്ടാൽ ഏതൊരാളുടെ ഫോണ്‍ രേഖകളും നല്കാൻ സർവീസ് പ്രൊവൈഡർ നിയമ പരമായി ബാധ്യസ്ഥർ ആണെന്നിരിക്കെ എന്തിനു അവരെ കക്ഷി ചേര്ക്കണം ? അപ്പോൾ കാര്യങ്ങൾ വളരെ വ്യക്തമാണ്‌. ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി കൊണ്ട് അവിഹിത മാർഗത്തിലൂടെ എല്ലാ കൊള്ളരുതായ്മകളും നടത്താൻ ആണിവരുടെ നീക്കം. അതിലൂടെ അഴിമതിയുടെ നാറുന്ന കഥകൾ അധികാരമുപയോഗിച്ച് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം ആണ് ഇവർ നടത്തുന്നത്.21 പേജുള്ള സരിതയുടെ മൊഴി 4 പേജ് ആയി ചുരുങ്ങിയത് എങ്ങിനെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലാകും. കേന്ദ്ര മന്ത്രിമാരുടെ അടക്കം പേരുകൾ 21 പേജുള്ള മൊഴിയിൽ പരാമർശിച്ചിട്ടുണ്ട് എന്ന വിവരം പുറത്തു വന്നതിനു ശേഷം ഭരണ സ്വാധീനം ഉപയോഗിച്ച് ചെയ്യാവുന്നതെല്ലാം ചെയ്താണ് അത് നാല് പേജാക്കി ചുരുക്കിയത്. കേരള ഹൈകോടതിക്ക് പോലും ആ സംശയം ഉണ്ടായി. CRPC സെക്ഷൻ 164 പ്രകാരം പ്രതി മജിസ്ട്രേറ്റിന്റെ മുൻപിൽ ചിലത് ബോധിപ്പിക്കാനുണ്ട് എന്ന് പറഞ്ഞപ്പോൾ അതിനു അവസരം നൽകാതെ കോടതിയിൽ നിന്നും മറ്റു കോടതികളിലേക്ക് മാറ്റി മാറ്റി വിലപേശലിനുള്ള അവസരം സൃഷ്ടിച്ചെടുക്കുക യായിരുന്നു സർക്കാറിന്റെയും കോണ്ഗ്രെസിന്റെയും ലക്‌ഷ്യം. അത് കൊണ്ടാണല്ലോ സർക്കാരിന് പലതും മറച്ചു വെക്കാനുണ്ട് എന്ന് കോടതിക്ക് പറയേണ്ടി വന്നത്. നിർഭാഗ്യവശാൽ അതിനു ഒത്താശ ചെയ്യുന്ന നടപടി ആയിരുന്നു എറണാകുളം അഡിഷനൽ CJM ന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. 21 പേജുള്ള മൊഴി 4 പേജായി ചുരുങ്ങിയതിനു ശേഷമാണ് അത് വരെ മാളത്തിലായിരുന്ന പല കോണ്ഗ്രിസ്‌ മന്ത്രിമാരും നേതാക്കളും തല വെളിയിൽ കാണിക്കാൻ തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളുടെ ഫോണ്‍ കോൾ ലിസ്റ്റ് പുറത്തു വന്നപ്പോൾ പുറംലോകം അറിഞ്ഞത് വലിയൊരു തട്ടിപ്പിന്റെ അണിയറ രഹസ്യങ്ങൾ ആണ് ..ഒപ്പം പല മാന്യന്മാരുടെയും യഥാർത്ഥ മുഖവും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന വലിയൊരു തട്ടിപ്പിന്റെ വിവരങ്ങൾ കൈരളി ചാനെൽ ആദ്യം പുറത്തു വിട്ടപ്പോൾ അതിനെ തമസ്കരിക്കുകയാണ് മറ്റു വലതു മാധ്യമങ്ങൾ ചെയ്തത്. പക്ഷെ തെളിവുകള ഓരോന്നായി കൈരളിയും റിപ്പോർട്ടർ ചാനെലും പുറത്തു വിട്ടപ്പോൾ ആ വാര്ത്ത തമസ്കരിക്കാൻ കഴിയാതെ ആയി. നിയമ സഭയിൽ ഈ പ്രശ്നം ഉന്നയിച്ചപ്പോൾ നിയമസഭ സമ്മേളനം പിരിച്ചു വിട്ട് സര്ക്കാര് ഒളിച്ചോടുകയായിരുന്നു. തട്ടിപ്പ് സംഘത്തിലെ തലവൻ ആയ ബിജു രാധകൃഷ്ണനുമായി ഉമ്മൻ ചാണ്ടി ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയുടെ വിവരങ്ങൾ ഇന്നും അജ്ഞാതമാണ്. “കുടുംബ കാര്യം ” ആണത്രെ മുഖ്യമന്ത്രി സംസാരിച്ചത്. ഒരു പിടി കിട്ടാപുള്ളിയുമായി എന്ത് കുടുംബ കാര്യം ആണ് ഒരു സംസ്ഥാനത്തിന്റെ ഭരണ തലവനു സംസാരിക്കാൻ ഉള്ളത് ? ഇതേ നിലപാട് തന്നെയല്ലേ ഗണേഷ് കുമാറിന്റെ പരസ്ത്രീ ബന്ധത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത് ? പരാതിയുമായി വന്ന യാമിനി തങ്കച്ചിയെ പരാതി സ്വീകരിക്കാതെ തിരിച്ചയച്ച അടപടി ഒരു മുഖ്യമന്ത്രിക്ക് ചേർന്നതാണോ ? അതാണോ ധാർമികത ? അർദ്ധരാത്രിയിലും സരിതയെ വിളിച്ച മാന്യന്മാരുടെ ഒരു നിരയെ നാം കണ്ടു . അർദ്ധ രാത്രിയിൽ സരിതയെ വിളിക്കുന്നത്‌ ഏതായാലും ഇന്ത്യൻ ഭരണ ഘടന പഠിപ്പിക്കാനോ ഭാഗവതം പഠിപ്പിക്കാനോ ആയിരിക്കില്ല എന്ന് കോണ്ഗ്രെനസ്സിന്റെ നേതാവ് കെ മുരളീധരൻ പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

തെളിവുകളുടെ ഒരു മലവെള്ളപ്പാച്ചിൽ തന്നെ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായി. ശ്രീധരൻ നായർ കോടതിയിൽ കൊടുത്ത മൊഴി , മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ , സരിതയെ അറിയില്ല എന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് തെളിവുകൾ പുറത്തു വന്നപ്പോൾ അത് മാറ്റി പറഞ്ഞു. ശ്രീധരൻ നായരുടെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ആണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗം ടെന്നി ജോപ്പൻ അറസ്റ്റിൽ ആകുന്നത്. അതേ ശ്രീധരൻ നായർ തന്നെയാണ് മുഖമന്ത്രിയുടെ ഉറപ്പിന്റെ ബലത്തിൽ ആണ് താൻ സരിതയ്ക്ക് പണം നല്കിയത് എന്ന് പറയുന്നത്. പക്ഷെ ജോപ്പൻ അകത്തും അതെ കുറ്റം ചെയ്ത മുഖ്യമന്ത്രി പുറത്തും. ഇതെന്തു നീതി ? വിവാദ ഫോണ്‍ വിളികളുടെ പേരില് ജോപ്പൻ മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിൽ നിന്നും പുറത്തായി . അതെ കുറ്റം ചെയ്ത ജിക്കു മോനും സലിം രാജും ഇന്നും സർവ തന്ത്രസ്വതന്ത്രരായി പുറത്തു വിലസുന്നു.

കൊലക്കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷപെടാൻ സഹായിച്ചത് ശാലു മേനോൻ ആണ്. (ശാലു മേനോണ്‍ എങ്ങനെ കേന്ദ്ര സെൻസർ ബോര്ഡ് അംഗം ആയി എന്നത് ഉത്തരം കിട്ടാത്തൊരു ചോദ്യം ആണ്). പക്ഷെ അങ്ങനെ ഒരു കുറ്റം ചെയ്ത ശാലുവിനെതിരെ കേസില്ല , നിയമ നടപടികൾ ഇല്ല . ഈ അവസരത്തിൽ നമ്മൾ മറ്റു ചില കേസുകൾ കൂടി ഓർക്കേണ്ടതുണ്ട്. ഏതോ ഒരാള് ഫോണ്‍ ചെയ്യുന്നത് കേട്ടിരിക്കാം (കേട്ടു എന്നല്ല ) എന്ന കുറ്റം ചുമത്തി സി പി ഐ എമ്മിന്റെ കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനെയും TV രാജേഷിനെയും അറെസ്റ്റ്‌ ചെയ്ത, ഒരു കവല പ്രസംഗത്തിന്റെ പേരില് MM മണിക്കെതിരെ കേസെടുത്ത് ജയിലിൽ ഇട്ട തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പോലിസ് ശാലു മേനോനെ രക്ഷിചെടുത്തു. ഉപോൽബലകമായ ഒരു തെളിവും ഇല്ലാതെ ചന്ദ്രശേഖരൻ വധക്കെസിൽ ഒരു വർഷക്കാലമായി സി പി ഐ എം കോഴിക്കോട് ജില്ല സെക്രടരിയറ്റ് മെമ്പർ ആയ മോഹനൻ മാസ്റ്റർ ജയിലിൽ ആണ്. നാല്പാടി വാസുവിനെ വേദി വെച്ച് കൊന്നു എന്ന് പരസ്യമായി പറഞ്ഞ കെ സുധാകരാൻ ഇന്നും മാന്യൻ ആയി നടക്കുന്നു. കുനിയിൽ ഇരട്ടകൊലക്കേസിൽ പങ്കുള്ള ബഷീർ സ്വൈര്യ വിഹാരം നടത്തുന്നു. നിയമങ്ങളെ ദുർ വ്യാഖ്യാനം ചെയ്തു രാഷ്ട്രീയ ശത്രുക്കളെ ഇല്ലാതാകുക എന്നത് വലതു ചേരിയുടെ സ്ഥിരം ശൈലിയിൽ ഒന്നാണ്. കേരളത്തിൽ അവർ അതിനു പോലിസിനെ ഉപയോഗിക്കുന്നു എങ്കിൽ കേന്ദ്രത്തിൽ അതിനു സി ബി ഐ എന്നാ കൂട്ടിലടച്ച തത്തയെ ഉപയോഗിക്കുന്നു എന്ന ഒരു വ്യത്യാസം മാത്രം.സോളാർ കേസിലെ തെളിവുകള ഓരോന്നായി തേച്ചുമായ്ച്ചു കളയാനുള്ള എല്ലാ അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. അതിൽ ചിലതാണ് 21 പേജുള്ള മൊഴി 4 പേജായി ചുരുങ്ങിയതും, സരിത പല കേസുകളും പണം കൊടുത്തു ഒതുക്കുന്നതും.

അധികാരത്തിനു വേണ്ടി എന്ത് നെറികേടും കാണിക്കും എന്നത് വലതു സംസ്കാരത്തിന്റെ കൂടപ്പിറപ്പാണ്. ആരുമായും കൂട്ട് കൂടും, ആരെയും പണവും പദവിയും നല്കി സ്വന്തം കൂടാരത്തിൽ എത്തിക്കും. കേന്ദ്രത്തിൽ കോണ്ഗ്ര സ്‌ സ്ഥിരം പയറ്റുന്ന തന്ത്രം ആണത്. കൂട്ടിനവര്ക്ക് സി ബി ഐയും ഉണ്ട്. കേരളത്തെ സമ്പന്ധിച്ചടുത്തോളം അത്തരമൊരു കുതിരകച്ചവട രാഷ്ട്രീയ സംസ്കാരം അന്യമായിരുന്നു. പക്ഷെ അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടി യു ഡി എഫ് അതും ചെയ്തു. സി പി ഐ എമ്മിന്റെ MLA ആയിരുന്ന സെൽവ രാജിനെ ചാക്കിട്ടു പിടിച്ചു അധികാരം നിലനിർത്താൻ ആണ് കോണ്ഗ്രചസ്‌ ശ്രമിച്ചത്‌. അതിനു പിന്നിൽ ഉമ്മൻ ചാണ്ടി ആയിരുന്നു എന്ന് പി സി ജോര്ജ്ജിന്റെ വാക്കുകൾ ഇന്ന് തെളിയിക്കുന്നു. ഇതാണ് കോണ്ഗ്രിസ്‌ സംസ്കാരം. അധികാരത്തിനു വേണ്ടി എന്തും ചെയ്യുക, ഒരു MP യോ MLA യോ ആയാൽ മരണം വരെ ആ സ്ഥാനം നിലനിർത്താൻ എന്ത് നെറികേടും കാണിക്കുക, സഹ പ്രവര്ത്തകരെ പോലും പിന്നിൽ നിന്നും കുത്തുക. ISRO ചാരക്കേസ് അടക്കം നമ്മുടെ മുന്നില് അനുഭവങ്ങൾ ഒരുപാടുണ്ട്.

ജനജീവിതം ദുസഹമാക്കുന്ന വിലക്കയറ്റം, പകർച്ച വ്യാധികൾ, കാർഷികോല്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയവയൊന്നും പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാൻ ഇവര്ക്ക് സമയമോ താൽപര്യമോ ഇല്ല. സ്വന്തം കസേര സംരക്ഷിക്കാം ഡല്ഹി യാത്ര നടത്തലും ഉപജാപം സംഘടിപ്പിക്കലും ആണ് ഇവരുടെ പ്രധാന ജോലി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു , മാറാ രോഗങ്ങൾ ഒരു ജനതയുടെ ആരോഗ്യത്തെ തളർത്തുന്നു, കർഷകർ ആത്മ ഹത്യ ചെയ്യുന്നു, പോഷകാഹാരം കിട്ടാതെ അട്ടപ്പാടിയിലെ ജനത വംശ ഹത്യയുടെ വക്കിൽ ആണ്. അവരെ സഹായിക്കാനോ സർക്കാർ തയ്യാറല്ല പകരം അധിക്ഷേപിക്കുന്നു. അട്ടപ്പാടിയിലെ അമ്മമാർ മദ്യപിക്കുന്നത് കൊണ്ടാണ് കുഞ്ഞുങ്ങൾ മരിക്കുന്നത് എന്ന് ഒരു മന്ത്രി , കൊടുക്കുന്ന പോഷകാഹാരം കഴിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം എന്ന് മുഖ്യമന്ത്രി. ഇതിനിടയിൽ ഭക്ഷണം പോലും കിട്ടാതെ വിശന്നു മരിക്കുന്ന ഒരു ജനത.

നാറുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തോടുള്ള വെറുപ്പും പ്രതിഷേധവും ആണ് എല് ഡി എഫ് സംഘടിപ്പിച്ച 1173731_10151741052418548_1634716960_nസെക്രെടരിയറ്റ് ഉപരോധത്തിൽ നാം കണ്ടത് . സമരത്തിന്റെ പ്രധാന നേട്ടവും അത് തന്നെയാണ്. ജനങ്ങൾക്കിടയിൽ ഈ സർകാരിനെയും അവരുടെ രാഷ്ട്രീയ സംസ്കാരത്തെയും തുറന്നു കാട്ടാൻ വലിയ തോതിൽ ഈ സമരത്തിന്‌ കഴിഞ്ഞു. സമരം അവസാനിപ്പിച്ച രീതിയോടു പലർക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. അതിൽ അസ്വാഭാവികത ഇല്ല. പക്ഷെ പ്രായോഗികമായ ഒരു തീരുമാനം ആയിരുന്നു അത്. ഒപ്പം ഇത്രയും വലിയ ഒരു സമര മുഖം തുറക്കുകയും സമാധാന പരമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്ത ആ ജനതയും അതിന്റെ നേതൃത്വവും വലിയ അഭിനന്ദനം അർഹിക്കുന്നു. പത്തു പേര് സംഘടിച്ചാൽ അക്രമം ഉണ്ടാകുന്ന ഈ കാലത്ത് പ്രത്യേകിച്ചും. അധപതിച്ച ഈ രാഷ്ട്രീയ സംസ്കാരത്തെ തുറന്നു കാട്ടി ഇനിയും പോർമുഖങ്ങളും പ്രചാരണ കാമ്പയിനുകളും സംഘടിപ്പിക്കപ്പെടണം . അവരുടെ നെറികേടുകൾ തുറന്നുകാട്ടപ്പെടണം.

 

 

Share.

About Author

134q, 0.682s