Leaderboard Ad

ഞാൻ ജ്വലിച്ചുയരട്ടെ

0

നിന്റെ മാംസം എനിക്ക്
നിന്റെ മാനം എനിക്ക്
നീ മാംസം മാത്രം
പാകം ചെയ്യാതെ
കഴിക്കാൻ നിന്നെ വേണം
വാര്ത്തയാകാൻ നീ
വികൃതി കാട്ടാൻ ഞാൻ
വിതുമ്പിക്കരയാം നിനക്ക്
വിതുമ്പലിൻ മാർദവങ്ങളിൽ
വിരലോടിക്കാം എനിക്ക്
നീതിസാരങ്ങൾ
ന്യായവാദങ്ങൾ
നാണമില്ലാത്ത നാവിൽ
നുണഞ്ഞിടാൻ നാട്ടുചൊല്ലുകൾ
“മുലപ്പാലിൻ മധുരം
മുഴക്കീടില്ലാരും
മാതാവിൻ മാംസത്തിൽ
മയങ്ങീടരുതാരും “
കേട്ട് കേട്ട് നീ ഉറക്കം നടിക്കുക
നീ ഉരുകിയമരുക
ഞാൻ ജ്വലിച്ചുയരട്ടെ
നീ നിന്നിലേക്ക്‌ മടങ്ങുക
ഞാൻ ജയിച്ചു നേടട്ടെ
നീ കണ്ണീരൊഴുക്കുക
കണ്ണീർ നദിയൊഴുകട്ടെ
നാട് പച്ചപിടിക്കട്ടെ

Share.

About Author

140q, 0.797s