Leaderboard Ad

ജാതി മത വർഗീയ ശക്തികൾക്കു കേരളത്തെ തീറെഴുതരുത്

0

  ഭ്രാന്താലയമെന്ന് കേരളത്തെ വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനായിരുന്നു.ആ വിശേഷണം കേരളം ചോദിച്ചു വാങ്ങുകയായിരുന്നു.19 ആം നൂറ്റാണ്ടിൽ വിവേകാനണ്ടാൻ കേരളം സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകളാണ് വിവേകാനന്ദനെ അപ്രകാരം പറയാൻ പ്രേരിപ്പിച്ചത്.അത്രമേൽ മലീനമസമായിരുന്നു അക്കാലത്തെ കേരളീയസാമൂഹിക അന്തരീക്ഷം.രൂക്ഷമായ ജാതിഭ്രാന്തും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടമായിരുന്നത്.താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് അമ്പലത്തിൽ പോകാനോ ഈശ്വരനെ ആരാധിക്കാനോ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.കന്നുകാലികൾ പോലും നടക്കുന്ന വഴിയിലൂടെ നടക്കാൻ അവർണ്ണർക്ക് അവകാശം ഉണ്ടായിരുന്നില്ല.വിദ്യ അഭ്യസിക്കാനോ മാന്യമായ വസ്ത്രം ധരിക്കാനോ കഴിയാതെ അവർണ്ണൻ അടിമജീവിതം നയിക്കുന്ന കാഴ്ചകളാണ് വിവേകാനന്ദൻ കണ്ടത്.പിന്നീട് കേരളത്തില അനാചാരങ്ങല്ക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി ഉയർന്ന വൻ പ്രതിഷേധങ്ങളാണ് ഇന്ന് കാണുന്ന നിലയിലേക്ക് കേരളത്തെ മാറ്റി തീർത്തത്.

  19 ആം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ സജീവമാകുന്നത്.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന രാജാറാംമോഹൻറോയുടെ നേതൃത്വത്തിൽ ബംഗാളിലും,മഹാരാഷ്ട്രയിൽ മഹാത്മാജ്യോതിറാവു ഫൂലെയുടെയും തമിഴ്നാട്ടിൽ പെരിയോരുടെയും നേതൃത്വത്തിൽ ശക്തമായ നവോത്ഥാന മുന്നേറ്റങ്ങളാണ് നടന്നത്.അതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപമെടുക്കുന്നത്.കേരളീയ നവോത്ഥാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന ശ്രീനാരായണഗുരുവും,ചട്ടമ്പിസ്വാമികളും,അയ്യങ്കാളിയും,വക്കം അബ്ദുൾഖാദർ മൗലവിയും,വാഗ്ഭടാനന്ദ ഗുരുദേവനും അടക്കമുള്ള നവോത്ഥാന നായകരുടെ നേതൃത്വത്തിൽ സാമൂഹ്യ തിന്മകൾക്കെതിരായ ഉജ്ജ്വലമായ മുന്നേറ്റമാണ് കേരളത്തിൽ നടന്നത്. കല്ലും കണ്ണാടിയും പ്രതിഷ്ഠിച്ച് അവർണ്ണന് ഈശ്വരാരാധന സാധ്യമാക്കി ഗുരുടെവാൻ അക്കാലത്തെ സവർണ്ണ നേതൃത്വത്തിന്റെ ദുഷിച്ച ചിന്തകളെ വെല്ലുവിളിച്ചു.ഗുരുദേവൻ പ്രതിഷ്ഠിച്ചതറിഞ്ഞു കലിതുള്ളിയ സവർണ്ണ മേധാവിത്വത്തിനോട് ഞാൻ പ്രതിഷ്ഠിച്ചതു “ഈഴവശിവനെയാണെന്ന” പ്രഖ്യാപനമാണ് ശ്രീനാരായണഗുരുദേവൻ നടത്തിയത്. പിന്നീട് അമ്പലങ്ങൾക്ക്‌ പകരം നമുക്ക് വേണ്ടത് വിദ്യാലയങ്ങളും വ്യവസായശാലകളുമാണെന്ന് ഗുരുദേവൻ അഭിപ്രായപ്പെടുകയുണ്ടായി.”വിദ്യ കൊണ്ട് പ്രബുദ്ധരാവനും സംഘടന കൊണ്ട് ശക്തരാകാനും”കേരളീയ ജനതയെ ഉദ്ബോധിപ്പിച്ചത് ഗുരുദേവനായിരുന്നു.വിദ്യാഭ്യാസ മേഖലയിലെ വരേണ്യവൽക്കരണത്തിനെതിരായി,താഴ്ന്നജാതിക്കാരനും വിദ്യ അഭ്യസിക്കാൻ അയ്യങ്കാളിയുടെ നേതൃത്വത്തിൽ വലിയ സമരങ്ങളാണ് കേരളം ദർശിച്ചത്.1906-ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കേരളത്തിലെ കാർഷികമേഖലയിൽ ആദ്യത്തെ പണിമുടക്ക് നടത്തിയത് കർഷകന്റെ അവകാശങ്ങള സംരക്ഷിക്കാനായിരുന്നില്ല,മരിച്ചു പഞ്ചമി എന്ന പുലയക്കുട്ടിക്ക് സവർണ്ണൻ വിദ്യ നിഷേധിച്ചപ്പോൾ “വെളുത്തവന്റെ പാഠശാലകളിൽ കറുത്തവന്റെ മക്കളെ പഠിപ്പിക്കില്ലെങ്കിൽ,വെളുത്തവന്റെ പാടങ്ങൾ ഇനി മുതൽ കറുത്തവൻ കൊയ്യില്ലെന്ന” മുദ്രാവാക്യമുയർത്തിയത് അവർണന്റെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.നവോത്ഥാന നായകരുടെ അത്തരം ഇടപെടലുകളിലൂടെയാണ് ഇന്ന് നാം കാണുന്ന “ദൈവത്തിന്റെ സ്വന്തം നാടായി”ലോകമാകെ ചര്ച്ച ചെയ്യപ്പെടുന്ന കേരളാമോഡൽ അവതരിപ്പിച്ചു ലോക ശ്രദ്ധ നേടാൻ നമുക്ക് കഴിഞ്ഞത്.അയിത്തവും സാമൂഹ്യദുരാചാരങ്ങളും പരിഹരിച്ച് മാനവികത സൂക്ഷിക്കുന്നതിൽ കേരളം ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ എത്തിച്ചേരുകയും ചെയ്തു.

    കേരളത്തോടൊപ്പം തന്നെ നവോത്ഥാനപ്രസ്ഥാനങ്ങൾ സജീവമായ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നവോത്ഥാനപരസ്താനങ്ങൾ തുടര്ന്നുകൊണ്ട് പോകാൻ കഴിയാതിരുന്നത് അവിടങ്ങളിലെ ശക്തമായ കമ്മ്യൂണിസ്റ്റ് പാര്ടിയുടെ അഭാവമാണ്.നവോത്ഥാനം ഉഴുതുമറിച്ച മണ്ണിൽ വർഗരാഷ്ട്രീയത്തിന്റെ നിലപാടുകളെ കൂട്ടി യോജിപ്പിക്കുക എന്ന ദൗത്യമായിരുന്നു പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്ടി ഏറ്റെടുത്തത്.നവോത്ഥാന നായകർ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർടി ജാതി-ജന്മി മേധാവിത്വത്തിനെതിരായി ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിച്ചു.കേരളീയ നവോത്ഥാന ചിന്തകളെ വികസിപ്പിക്കാനും അത് രാഷ്ട്രീയ മുന്നേറ്റമാക്കി മാറ്റാനും കമ്മ്യൂണിസ്റ്റ് പാർടിക്ക് സാധിച്ചു.ക്ഷേത്രപ്രവേശന സമരങ്ങളിൽ സജീവമായി തന്നെ കമ്മ്യൂണിസ്റ്റ് പാർടി ഇടപെട്ടു.വൈക്കം സത്യാഗ്രഹം നടക്കുന്ന ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർടി കേരളത്തിൽ രൂപീകരിക്കപ്പെട്ടിരുന്നില്ല.ഗുരുവായൂര് സത്യാഗ്രഹത്തിന്റെ ഘട്ടത്തിൽ സഖാക്കൾ പി.കൃഷ്ണപിള്ളയും.എ കെ ജിയും ആ സമരത്തിന്റെ സജീവനേതൃത്വമായിരുന്നു.തുടർന്ന് നടന്ന സമരമാണ് പാലിയം സമരം.ആ സമരത്തിന്റെ സവിശേഷത കമ്മ്യൂണിസ്റ്റ് പാർടി തന്നെ നേരിട്ട് നയിച്ച സമരമായിരുന്നത്.ഇങ്ങനെ നവോത്ഥാനമൂല്യങ്ങളെ പിൻപറ്റിയാണ്‌ കമ്മ്യൂണിസ്റ്റ് പാർടി കേരളത്തിൽ പ്രവർത്തിച്ചത്‌.

    ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണ് മാതൃകാപരമായ മതേതര അന്തരീക്ഷം കേരളത്തിൽ നിലനിർത്താൻ സാധിച്ചത്.മറ്റു സംസ്ഥാനങ്ങളിൽ വർഗ്ഗീയ പ്രസ്ഥാനങ്ങല്ക്ക് കാര്യമായ വേരോട്ടം ഉണ്ടായപ്പോൾ കേരളത്തിൽ ഇല്ലാതിരിക്കുന്നത് ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായാണ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആർ എസ് എസ് ശാഖകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്.പക്ഷെ ഒരു തെരഞ്ഞെടുപ്പിൽ പോലും സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ കാര്യമായ നേട്ടം കൊയ്യാനാവാത്തത് കേരളമുയർത്തിപ്പിടിക്കുന്ന ഉന്നതമായ മതേതരബോധം കൊണ്ട് മാത്രമാണ്.
വർഗീയ ഭ്രാന്തന്മാർ കേരളത്തിൽ അഴിഞാടുമ്പോൾ ഈ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കാൻ മുന്നോട്ടു വരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്.തലശ്ശേരി കലാപ സമയത്ത് മെരുവമ്പായി പള്ളി തകര്ക്കുമെന്ന ആർ എസ് എസ് ന്റെ ഭീഷണിയെ ജീവന കൊടുത്തും പ്രതിരോധിച്ച പ്രസ്ഥാനമാണ് സി പി ഐ (എം).ഭരണത്തിലെത്തുന്ന സമയങ്ങളിലെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൊണ്ക്രസ് സ്വീകരിക്കാറുള്ളത്. തെരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം ഇല്ല ജാതിമത വർഗീയശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കി അവര്ക്ക് യഥേഷ്ടം കേരളത്തില അഴിഞാടാനുള്ള അവസരമാണ് കൊണ്ക്രസ് ഒരുക്കിക്കൊടുക്കാറ്.മാറാട്,പൂന്തുറ,വിഴിഞ്ഞം,എന്നീ വർഗീയകലാപങ്ങൾ അരങ്ങേറിയ സമയത്തെല്ലാം കേരളത്തിൽ അധികാരത്തിലിരുന്നത് യു ഡി എഫ് സർക്കാറായിരുന്നു.ഇത് വര്ഗീയത പ്രോത്സാഹിപ്പിക്കുന്ന കൊണ്ക്രസ് നയത്തിന്റെ ഭാഗമായി കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഏറ്റ ആഘാതമായിരുന്നു.നിരവധി മനുഷ്യ ജീവനുകളാണ് ഇവിടങ്ങളിൽ പൊലിഞ്ഞു വീണത് .

 ഇന്ന് കേരളത്തിലിരിക്കുന്ന യു ഡി എഫ് സർക്കാർ നവോത്ഥാന മൂല്യങ്ങളെ പിഴുതെറിഞ്ഞു കേരളത്തെ പിറകോട്ടടുപ്പിക്കുകയാണ്.തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ തന്നെ സാമുദായിക ധ്രുവീകരണങ്ങൾക്ക് ആക്കാം കൂട്ടുന്ന നിലപാട് സ്വീകരിക്കുന്നത് ഇന്ത്യാചരിത്രത്തില ആദ്യമായിട്ടായിരിക്കും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എല്ലാ വിധ ജാതിമത ശക്തികളുടെയും സഹായത്തോടെയാണ് യു ഡി എഫ് അധികാരത്തിൽ എത്തിയത്.മന്ത്രിമാരെ തീരുമാനിക്കുന്നതും അവരുടെ വകുപ്പുകൾ തീരുമാനിക്കുന്നതും ജാതിമത നേതൃത്വത്തിന്റെ ആജ്ഞകൾ അനുസരിച്ചായിരുന്നു.കേരളത്തില കേട്ടുകേൾവി പോലുമില്ലാത്ത ഉത്തരേന്ത്യൻ സംസ്കാരം കേരളത്തിൽ വളർത്തിയെടുക്കാനാണ് ചിലർ ശ്രമിക്കുന്നത്. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്ടിയുടെ ചില നിലപാടുകൾ കേരളത്തിൽ കടുത്ത വർഗീയ ധ്രുവീകരണമാണ് ഉണ്ടാക്കിയത്.കേരളീയ സമൂഹത്തെ ലീഗ് വല്ക്കരിക്കാനുള്ള ശ്രമമാനിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.അഞ്ചാം മന്ത്രിസ്ഥാനമെന്ന മുല്സീം ലീഗിന്റെ ഭീഷണിക്കുമുമ്പിൽ തലകുനിച്ചു അതംഗീകരിച്ച നട്ടെല്ലില്ലാത്ത മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി മാറി.വിദ്യാഭ്യാസമേഖലയെ സമ്പൂർണ്ണമായി പച്ചവൽക്കരിക്കുകയാണ്. അദ്ധ്യാപികമാർ പച്ച ബ്ലൗസും പച്ചക്കോട്ടും ധരിക്കണമെന്ന ഉത്തരവ് ഞെട്ടലോടെയാണ് കേരളീയ സമൂഹം കേട്ടത്.ഇതാനുസരിക്കാൻ തയ്യാരാകത്തവരെ പുറത്താക്കുമെന്ന ഭീഷണിയാണ് മുസ്ലീംലീഗ് പുറപ്പെടുവിക്കുന്നത്,കേരളീയ താളിബാനായ എൻ ഡി എഫിന്റെ പുതിയ പതിപ്പായി മുസ്ലീം ലീഗ് മാറുകയാണ്.ഇന്ന് വിദ്യാഭ്യാസ മേഖലയിലെ പല പ്രധാനപ്പെട്ട സ്ഥാനങ്ങളിലുമിരിക്കുന്നത് മുസ്ലീം ലീഗിന്റെ ആജ്ഞാനുവർത്തികളാണ്.ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ ഭൂമിക്കുംഭകോണം വഴി 48 ഏക്കർ വരുന്ന പൊതുവ്യവസ്ഥയിലുള്ള ഭൂമിയാണ്‌ ഇവര സ്വന്തമാക്കിയത്.ലീഗിന്റെ ഈ അധികാരമതിഭ്രമങ്ങൾ അപകടകരമായ സാമുദായിക ധ്രുവീകരണത്തിനാണ് കേരളത്തിൽ വഴിയൊരുക്കിയത്.

      മുസ്ലീംലീഗ് ഈ നിലപാട് സ്വീകരിക്കുന്ന സമയത്ത് മറുഭാഗത്ത് ഹൈന്ദവ ധ്രുവീകരണമെന്ന പേരുപറഞ്ഞു എൻ എസ് എസ്- എസ് എൻ ഡി പി യും ഒന്നിക്കുകയാണ്.സുകുമാര നടേശന്മാർ ചേർന്ന് ഹിന്ദുലീഗ് രൂപീകരിക്കാൻ ഒരുങ്ങുകയാണ്.ഇത് ദൂരവ്യാപകമായ പ്രത്യാഘാതം കേരളത്തിൽ ഉണ്ടാക്കും.ജാതിമത ശക്തികളുടെ പരസ്യമായ വിലപേശലുകൾക്ക് മുമ്പിൽ ഓച്ചാനിച്ച് നില്ക്കുന്ന രാഷ്ട്രീയ പാർട്ടിയായി കൊണ്ക്രസ് മാറി.കേരളത്തിന്റെ ഉന്നതമായ മതേതരബോധമാണ് ഇവിടെ ചവിട്ടിമെതിക്കുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വർഗീയകലാപത്തിന്റെ ഭാഗമായി ആളിക്കത്തിയപ്പോൾ അതിന്റെ ഒരു പ്രതിഫലനം പോലും കേരളത്തിൽ ഇല്ലാതിരുന്നത് ഈ നാട് ഉയര്ത്തിപ്പിടിക്കുന്ന മതനിരപേക്ഷബോധമാണ്.ആ ബോധത്തെയാണ് ഒരു സംസ്ഥാനസർക്കാർ തന്നെ ഇല്ലാതാക്കുന്നത്.ജാതി ചോദിച്ച് മതം ചോദിച്ച് ആളുകളെ മർദ്ദിക്കുന്ന സംഭവങ്ങൾ കേരളത്തിൽ സമീപകാലത്ത് അരങ്ങേറിയതാണ്.ഇതിനു മുമ്പ് നമുക്ക് ഇങ്ങനെയൊരു അനുഭവം ഇല്ലായിരുന്നു. ഹിന്ദുവും,മുസൽമാനും,ക്രൈസ്തവനും സാഹോദര്യത്തോടെ സഹവർത്തിക്കുന്ന മാതൃകാപരമായ ഒരു സംസ്ഥാനമായിരുന്നു നമ്മുടെ കേരളം.കേരളത്തിലെ സ്ത്രീകള് എന്ത് വസ്ത്രം ധരിക്കണമെന്നുപോലും വർഗീയശക്തികൾ തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങൾ മാറി. സദാചാരപോലീസുകാർ ചമഞ്ഞു കേരളത്തിലെ ജനങ്ങൾ എങ്ങനെ നടക്കണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും ഇവര തീരുമാനിക്കുകയാണ്.ഇങ്ങനെ മുൻപെങ്ങുമില്ലാത്തവിധത്തിൽ അപകടകരമായ അവസ്ഥയിലൂടെയാണ്‌ കേരളം കടന്നു പോകുന്നത്.ഈ നാടിന്റെ നന്മകൾ എല്ലാകാലത്തും സംരക്ഷിക്കാൻ ജീവൻപോലും തൃണവൽക്കരിച്ചു മുന്നിട്ടിറങ്ങിയത് കേരളത്തിലെ ഇടതുപക്ഷമാണ്.പൊരുതിനേടിയ ഈ നാടിന്റെ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ഉജ്ജ്വലമായ പോരാട്ടമാണ് ഈ കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്.ആ ചരിത്രദൗത്യമേറ്റെടുത്ത് പടപൊരുതി ഈ നാടിന്റെ നന്മകൾ സംരക്ഷിക്കാൻ നമുക്ക് രംഗത്തിറങ്ങണം.

 

 (എസ് എഫ് ഐ സംസ്ഥാന  സെക്രട്ടറി ആണ് ലേഖകൻ)

Share.

About Author

134q, 0.579s