Leaderboard Ad

താലി

0

താലി

ചൂടായിരുന്നു..
കൊടുംചൂട്..
അതിലുരുകിയൊലിച്ചു കിടന്നവൾ ഞാൻ…
പെണ്ണേ നിനക്കായി ഞാനാലില രൂപം പൂണ്ടു..
മഞ്ഞനൂലിൽ കൊരുത്തെന്നെയവൻ നിൻ സഖിയാക്കി
കനവിലും കണ്ണുനീരിലും നിൻ തോഴി.

 

നിൻ നിറമാറിലൊട്ടി കിടന്നപ്പോ-
ളാദ്യമായി തണവെന്തെന്നു ഞാനറിഞ്ഞു
അവന്റെ ആദ്യചുംബനം പകുത്തെടുക്കുമ്പോൾ,
നിന്നോടൊപ്പം പെണ്ണേ ഞാനുമൊന്നു നാണിച്ചു..
അവൻ നിന്നിലലിയുംബോഴെല്ലാം
ഒരു മഴത്തണുപ്പേറ്റ പോലെൻ മിഴികൾ കൂമ്പി..

 

കാലം തെറ്റി വന്ന മരണമവനെ
നിന്നിൾ നിന്നടർത്തിയപ്പോൾ,
നിന്റെയെന്നപോലെന്റെയും മിഴികൾ തപിച്ചു..
പിന്നെയെന്നും ചൂടായിരുന്നു..
കൊടുംചൂട്..
അതിലുരുകിയോലിച്ചു നമ്മൾ!!

*Photo courtesy: FreeDigitalPhotos.net

Share.

About Author

141q, 0.499s