Leaderboard Ad

താളംതെറ്റി നിലച്ചുപോയ ഗാനം

0

ചില ഗാനങ്ങള്‍കേട്ടാല്‍ നമ്മള്‍ അറിയാതെ അതില്‍ അലിഞ്ഞു ചേരും. ചില മുഖങ്ങള്‍ചില രംഗങ്ങള്‍ചില പ്രത്യേക സ്ഥലങ്ങള്‍ സാഹചര്യങ്ങള്‍ അറിയാതെ ആ ഗാനം നമ്മളെ ഓര്‍മ്മിപിക്കും. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഗാനത്തില്‍അലിഞ്ഞു ചേര്‍ന്ന് അതിന്റെ രാഗവും താളവുമായി മാറിയ കൂട്ടുകാരി അവളുടെ നിഷ്കളങ്കമായഓര്‍മകളിലേക്ക്…

       കലാലയ ജീവിതം രണ്ടാം വര്‍ഷം. അന്ന് പോവേണ്ടിയിരുന്നില്ലാ… ഏറെ മടിച്ചാ അന്ന് കോളേജില്‍എത്തീത്‌. പതിവില്‍നിന്നും വെത്യസ്തമായി ഒന്നും ഇല്ലാ. ഫസ്റ്റ് ഹവര്‍കഴിഞ്ഞപ്പോ മ്യൂസിക്‌ടീച്ചര് ചെല്ലാന്‍പറഞ്ഞു എന്നോട് ഇന്നാണത്രേ കലോല്‍സവത്തിനുള്ള പങ്കെടുക്കേണ്ട കലാകാരന്‍മാരെയും കലാകരികളേം തിരഞ്ഞെടുക്കുന്നത്. കോളേജില്‍നിന്നും ഒരല്പം മാറി ഉള്ള വലിയ ഹാളില്‍ ഞാന്‍ചെന്നപ്പോ ഒത്തിരി പുള്ലാരുണ്ട് കവികളും നര്‍ത്തകരും ഗായകരും അങ്ങനങ്ങനെ. ഒരു പൈങ്കിളി നന്നായി കവിത ചൊല്ലുന്നതും കേട്ടും കണ്ടും ഞാന്‍ഇങ്ങനെ സുഖിച്ചിരുന്നു. എന്‍റെ നമ്പരും വന്നു എനിക്കാണെങ്കില്‍വല്ലാത്ത ഒരു ചമ്മല്‍മടി പാടാതെ ഒഴിഞ്ഞുമാറാന്‍കഴിവതും ശ്രമിച്ചു പക്ഷേ നടന്നില്ല. കവിത അറിയില്ലാന്നു പറഞ്ഞപ്പോ ഇഷ്ട്ടമുള്ള ഗാനം ആലപിക്കാന്‍പറഞ്ഞു ഒടുക്കം ഇല്ലാത്ത ധൈര്യം കടവും എടുത്തു ഒരു സോങ്ങ് പതിയെ പാടി തുടങ്ങി….. ഗാനം ആലപിക്കുന്നതിനിടയില്‍ രണ്ടു ചുണ്ടുകള്‍ എനിക്കൊപ്പം ചലിക്കുന്നത് ഞാന്‍ശ്രദ്ധിച്ചു. ആ ഗാനത്തില്‍മുഴുവനായും ആ ചുണ്ടുകള്‍എന്നോടൊപ്പം ഉണ്ടായിരുന്നു. മോശമില്ലാതെ പാടി അവസാനിപ്പിച്ചപ്പോള്‍ആ മുഖത്ത് കണ്ട സന്തോഷം ആണ് എന്നെ അപ്പാടെ അമ്ബരപ്പിച്ചുകളഞ്ഞത്. എല്ലാം കഴിഞ്ഞു ക്ലാസിലേക്ക്‌നടന്ന എന്നെ പുറകീന്നു ഒരു വിളി ഏട്ടാ….. ഞാന്‍തിരിഞ്ഞു ഹാ എന്താ..? ഏട്ടാ സമയം കിട്ടുമ്പോള്‍ആ പാട്ട് എനിക്ക് ഒന്നൂടെ പാടി തരുവോ പ്ലീസ്‌പ്ലീസ്‌. എനിക്ക് എന്ത് പറയണം എന്നറിയണില്ലാ ആദ്യായിട്ടാ ഇങ്ങനെ ഒരു അനുഭവം. പിന്നെ ആവാം എന്നുപറഞ്ഞു ഒഴിഞ്ഞു പക്ഷെ അവള്‍ ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു. എന്താ കുട്ടിടെ പേര്…? {തല്‍കാലം ജിഷ എന്ന് നമുക്കവളെ വിളിക്കാം} വീടു എവ്ടാ ഏതു ക്ലാസിലാ എന്താ ഈ പാട്ടിനോട് ഇത്രേം ഇഷ്ട്ടം അതോ ഞാന്‍പാടീത് അത്രക്കും ഇഷ്ട്ടമായോ ഞാന്‍ അവളോട്‌ ചോദിച്ചു മറുപടി ഒറ്റശ്വാസത്തില്‍എന്നപോലെ അവള്‍പറഞ്ഞു. തീര്‍ച്ചയായും മറ്റൊരു ദിവസം പാടി തരാം എന്നുള്ള ഉറപ്പും കൊടുത്ത്‌ ഞാന്‍ക്ലാസിലേക്ക്‌നടന്നു. ഇരുനിറത്തേക്കാള്‍കുറച്ചൂടി കറുപ്പാണ് പക്ഷെ നല്ല ശ്രീത്വം ആണ് കാണാന്‍. മീരാജാസ്മിന്‍കറുത്താല്‍എങ്ങിനിരിക്കും അതുപോലെ. മനസില്‍വേണ്ടതും വേണ്ടാത്തതുമായ ചിന്ധകള്‍അലയടിക്കുന്നു ഒന്നും മനസിലാവണില്ലാ എനിക്ക്. അന്നേ ദിവസം ഞാന്‍ഉച്ചക്ക് മനപൂര്‍വം മുങ്ങി അതാ സത്യം. എനിക്കെന്തോ ആ കുട്ടിടെ പ്രസന്റ്സ്‌വല്ലാത്ത പോലെ തോന്നുന്നു വല്ലാത്ത ഭയവും ഉണ്ട്. ഒരു പ്രണയം തളിരിടാന്‍എനിക്ക് എന്‍റെ മനസ് അനുവധിക്കുന്നില്ലാ കാരണം ആ നിഷ്കലങ്കതയില്‍ഒരു പാവം പൊട്ടി പെണ്ണ് എന്നല്ലാതെ വേറെ അര്‍ത്ഥമില്ല .എനിക്കത് നന്നായി മനസിലാക്കാനും ആ ചുരുങ്ങിയ നിമിഷങ്ങളില്‍ കഴിഞ്ഞു എന്നാലും… പിറ്റേ ദിവസവും അവള്‍ എന്നെ കാത്തു നിന്നു. കണ്ടു സംസാരിച്ചു വളരെ പെട്ടെന്ന് തന്നെ നല്ല കൂട്ടുകാരി ആയി മാറി അവളെന്റെ. പാട്ട് ഓരോ ഒഴിവ്കഴിവുകള്‍പറഞ്ഞു പറഞ്ഞുഞാന്‍നീട്ടി. ഇതിനിടെ അവളെ കുറിച്ച് ഞാന്‍ ചോദിച്ചറിഞ്ഞു. പാവപെട്ട ഒരു കുട്ട്യാ അവള് അമ്മ ഇല്ല്യാ അച്ഛന്‍ ഉണ്ട്‌ ഒരു ചേട്ടനും ഉണ്ട് ചേട്ടനെ കുറിച്ച് ഒരു വിവരോം ഇല്ലാ മൂന്നു കൊല്ലം മുന്ബ്‌ നാട് വിട്ടതാ മരിച്ചോ ജീവിച്ചിരുപ്പുണ്ടോ എന്നൊന്നും അറിയില്ല. അവള്‍ക്കെന്നല്ലാ ആര്‍ക്കും അറിയില്ലാ അവള്‍ടെ ഏട്ടന് എന്താ സംഭവിച്ചേ എന്ന്. ഏട്ടന്‍ എപ്പഴും പാടി നടക്കുന്ന പാട്ടാ അത് എന്‍റെ ഏട്ടന് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് എനിക് ഒരുപാടിഷ്ട്ടാ ആ പാട്ട് എന്‍റെ ഏട്ടനുണ്ട് ആ വരികളില്‍ എന്നോട് ഇത് പറയുംബോളോക്കെ ആ കണ്ണ് നിറയുന്നത് ഞാന്‍കണ്ടു. സഹിക്കാന്‍കഴിയാതെ കേട്ടു നില്‍ക്കേണ്ടി വന്ന ഒരവസ്ഥ. താമസിയാതെ അവളെ സന്തോഷിപ്പിക്കാനായി ഓരോ അടവുകള്‍ഞാന്‍പ്രയോഗിച്ചു തുടങ്ങി പക്ഷെ അവള്‍ക് അതൊന്നും വേണ്ട എപ്പഴും ആ പാട്ട് മാത്രേ വേണ്ടു. ഞാന്‍ആ പാട്ടൊന്നു മൂളി ഒപ്പം അറിയാതവളും ഒരുമിച്ച് ഒറ്റ തവണ പാടി പാട്ടിന്‍റെ ഈണവും താളവും എല്ലാം ഒരുപോലെ അറിയാതെ ഞാന്‍അവളുടെ ഏട്ടനായി മാറി. ആ മുഖത്തെ സന്തോഷം ഈശ്വരാ എന്നും ഇവളെ ഇങ്ങനെ കാണാന്‍പറ്റിയിരുന്നെങ്കില്‍… അവള്‍അവളുടെ ഏട്ടനെ അത്രക്ക് ഇഷ്ട്ടപെടുന്നുണ്ട് എനിക്കത് മനസിലായി. അറിഞ്ഞോ അറിയാതെയോ ഇപ്പൊ ഞാനാ ആ സ്ഥാനത്. ദിവസങ്ങള്‍ കുറച്ചങ്ങനെ കടന്നു പോയി ഓണം വെകേഷന്‍ സമയം ആയി കോളേജ്‌ പത്തു ദിവസം അടച്ചു അനിയത്തികുട്ടിക്‌ എട്ടനേം ഏട്ടന് അനിയത്തിയേം കാണാന്‍കഴിയാതെ വന്ന ഒരവസ്ഥ വല്ലാത്ത ഒരുതരം അസ്വസ്ത്തത ഉന്തി തള്ളി പത്തു ദിവസം കഴിച്ചുകൂട്ടി. പക്ഷെ കോളേജ്‌ തുറക്കുന്നതിന്റെ തലേ ദിവസം ഞാന്‍ സൈകിലേന്നു വീണു എന്‍റെ കയ്യിനു പരിക്ക് പറ്റി മൂന്നു ദിവസം കൂടുതല്‍റസ്റ്റ്‌ എടുക്കാന്‍ ഡോക്റ്റര്‍ പറഞ്ഞു. മുറി പഴുപ്പ്‌ഉണ്ട്‌ കോളേജില്‍ പോവാന്‍കഴിയില്ലാ എനിക്ക്. നാലാം ദിവസം എന്തായാലും വേണ്ടില്ല എന്ന് കരുതി കോളേജില്‍എത്തിയ ഞാന്‍ ആ മുഖം അവിടെ മുഴുവന്‍തിരഞ്ഞു പക്ഷെ കണ്ടില്ലാ.കൂട്ടുകാരോട് തിരക്കിയപ്പോ ആദ്യ ദിവസം എന്നെ തിരക്കി വന്നിരുന്നു പിന്നീടുള്ള ദിവസം മുതല്‍ കണ്ടില്ലെന്നു പറഞ്ഞു. എനിക്ക് വല്ലാത്ത ഒരു മാനസികമായ ഒരു ഭയവും തളര്‍ച്ചയും എന്ത് പറ്റിക്കാണും. പെട്ടന്നാണ് ഒരു വാര്‍ത്ത കോളേജില്‍ പടര്‍ന്നത് ആകെ ഒരു മൂകത. എന്തോ കോളേജിലെ ആര്‍കോ അത്യാഹിതം സംഭവിച്ചിരിക്കുന്നു. സിബി മാഷ്‌ കറുത്ത കോടി ആയി കോളേജില്‍ നീളമുള്ള ജിനോയെ വിളിച് അത് കയ്യില്‍ കൊടുത്ത് എന്തോ പറയുന്നത് കണ്ടപ്പോ ഉറപ്പിച്ചു മരണം തന്നെ. മനസ് അറിയാതെ പ്രാര്‍ത്ഥിച്ചു ന്‍റെ കൂട്ടുകാരി ആവല്ലേ ഈശ്വരാ സകല ദൈവങ്ങളേം വിളിച്ചു ഞാന്‍. പക്ഷെ വയ്കാതെ ഞാനും ആ ക്യാബസും അറിഞ്ഞു ആ ഞെട്ടിക്കുന്ന വാര്‍ത്ത ഒരച്ചനും മകളും കട ബാധ്യത മൂലം ആത്മഹത്യ ചെയ്തു.അച്ഛന്‍മകള്‍ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി എന്ന വാര്‍ത്ത. കാന്‍സര്‍രോഗി ആയ അച്ഛന്‍മകളെ തനിച്ചാക്കി പോകാനുള്ള മടി കൊണ്ടാവും അങ്ങനെ ചെയ്തത്. ഒരു പാട്ടിലൂടെ എന്നിലേക്ക്‌അടുത്ത് എന്‍റെ രാഗവും താളവും എല്ലാം കവര്‍ന്നു കൊണ്ടവള്‍മാഞ്ഞകന്നു… ! രാഗവും താളവും ഇല്ലാത്ത എന്‍റെ പാട്ടിന്‍റെ ലോകത്തുനിന്നും കൂട് വിട്ടു കൂട് മാറി അവളുടെ ഓര്‍മകളെ താലോലിക്കാന്‍എഴുത്തിന്‍റെ മായാലോകത്തെത്തി ഞാന്‍…… ശുഭം.

Share.

About Author

145q, 0.644s