Leaderboard Ad

തെരുവിലെ ഒരു ബാല്യം

0

കാലത്തിന്‍ അപഥ സഞ്ചാരത്തില്‍ നിന്നുമുല്‍ഭവിച്ചതോ 
കാലമാം വിനാശം കാത്തു സൂക്ഷിച്ച വിഷ വിത്തോ 
തെരുവില്‍ പിറന്നു വീണനേരം ആരോ മൊഴിഞ്ഞു 
പിതൃശൂന്യനായ് പിറന്ന എന്‍ വരവിനെയും 

മാതൃത്വം ചലമറ്റു കിടക്കുന്നു മേലെ 
അമ്മിഞ്ഞപാലിനായ്‌ നൊട്ടിനുണഞ്ഞു 
കരഞ്ഞു തളര്‍ന്നോരെന്‍ ചുണ്ടില്‍ ആരോ ഇറ്റിച്ചു 
അമ്മിഞ്ഞ പാലിന് പകരമായ്‌ രെണ്ടിറ്റു ജലം 

ആരോ നല്‍കിയ ബീജവും പേറി തെരുവില്‍ 
നിറവയറുമായ്‌ അലഞ്ഞോരെന്‍ പ്രിയ അമ്മ 
പേറ്റ്നോവിനാല്‍ വലഞ്ഞ നേരം 
ആരുമില്ല സഹായതിനായ്‌ തെരുവോരമാല്ലാതെ 
ആതുരാലയമില്ല ,മറയില്ല ,തെരുവോരത്തെ 
കമ്മൂണിസ്റ്റ് പച്ച സാക്ഷിയായ്‌ ഞാന്‍ പിറന്നു 

ഈ ലോകത്തിനു ഒരു അനാഥനെ കൂടെ സമ്മാനിച്ച്‌ 
നസ്വരമാം ജീവിതം തേടി എന്‍ അമ്മ യാത്രയായി 
രക്തം മണത്തു തെരുവു നായകള്‍ വരവായ്‌ 
തക്കം പാര്‍ത്തു നിന്നീടുന്നു കടിച്ചു കീറാന്‍ 

ഇതുപോല്‍ അമ്മയെ ഇരുകാലി മൃഗങ്ങള്‍ 
കടിച്ചു കീറിയ നേരമല്ലോ ,അമ്മതന്‍ ഉദരത്തില്‍ 
വിഷ ബീജമായ്‌ ഞാന്‍ പിറവി കൊണ്ട് 
അമ്മെ പൊറുക്കുക, ഈ പിഴച്ച ജന്മത്തെ 
അമ്മേ പൊറുക്കുക പാപിയാം ജനങ്ങളെ .

Share.

About Author

140q, 0.526s