Leaderboard Ad

തൊഴിൽ ജന്യ രോഗങ്ങൾ

0

നതയുടെ ആരോഗ്യ വ്യവസ്ഥയെ വളരെയധികം ദോഷകരമായി ബാധിക്കുന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ്‌ തൊഴിൽ ജന്യ രോഗങ്ങൾ.നിർമാണ മേഖലകൾ,ഫാക്ടറികൾ,ഖനികൾ,തുടങ്ങി മിക്കവാറും എല്ലാ തരത്തിലുമുള്ള ജോലികളിലും ഈ ഒരു വിപത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.ഇതിൽ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്  ശ്വാസകോശ രോഗങ്ങളാകയാൽ ഇതിനെ ന്യൂമോകൊണിയോസിസ്  എന്ന് വിളിക്കുന്നു.

ശ്വാസകോശത്തെ സംബന്ധിച്ച എന്നര്ഥം വരുന്ന “ന്യൂമോ” ,പൊടി എന്നര്ഥം വരുന്ന “കോർണിസ്” എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ന്യൂമോകൊണിയോസിസ് എന്നാ വാക്ക് ഉൽഭവിച്ചിരിക്കുന്നത്.

പൊടിയും അന്യ വസ്തുക്കളും  സാധാരണ നാസാഗ്രന്ധങ്ങളിൽ  വച്ച് തടയപ്പെടുകയും സ്രവങ്ങൾ ഉൽപ്പാദിപ്പിക്കുക വഴി പുറന്തള്ളപ്പെടുകയും,കൂടുതൽ ഉള്ളിലേക്ക് കടക്കുന്നവ ചുമയിൽക്കൂടി പുറത്തു പോകുകയും ചെയ്യുന്ന പ്രക്രിയയിൽ കൂടി  ശരീരം ഒരു പരിധി വരെ സ്വന്തം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നു.എങ്കിലും സുദീർഘങ്ങളായ ഔദ്യോഗിക കാലയളവുകൾ ഈ സുരക്ഷാ ക്രമീകരണം കൊണ്ട്  നിയന്ത്രിക്കാൻ പറ്റുന്നതിലും ഉപരിയായി ശരീരത്തെ രോഗങ്ങൾ ബാധിക്കാൻ പര്യാപ്തമാക്കുന്നു.തീരെ ചെറിയ അളവിൽകൂടി ക്രമേണയായി ശ്വാസകോശത്തിൽ എത്തി ചേരുന്ന  അന്തരീക്ഷമാലിന്യങ്ങൾ,ധൂമധൂളികൾ,രാസവസ്തുക്കൾ,പുകകൾ,ഫംഗസുകൾ,ഇവ ശ്വാസകോശഘടനയെ മാറ്റി മറിക്കുന്നുപൊടിയുടെ സാന്ദ്രത,വലുപ്പം,സമ്പർക്കത്തിന്റെ ദൈര്ഘ്യം,രാസ പ്രത്യേകതകൾ എന്നിവയുടെ വ്യതിയാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ആത്യന്തികമായി ഇവയെല്ലാം തന്നെ ശ്വാസ തടസത്തിൽ തുടങ്ങി അർബുദത്തിൽ ഒടുങ്ങുന്ന പ്രവണത തന്നെയാണ് കണ്ടു വരുന്നത്.

പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണുന്ന വസ്തു സിലിക്ക(മണൽ)ആയതിനാൽ,കൽക്കരി ഖനി,സ്വർണ ഖനി,കല്പ്പണി എന്നെ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സിലിക്കൊസിസ്,ആസ്ബറ്റോസ് ഖനന,  വിപണന മേഖലകളില ഉള്ളവർക്ക് ആസ്ബസ്റ്റോസിസ്,കൽക്കരി ഖനികളിൽ പാറ തുറക്കുമ്പോൾ ഉള്ളിലെത്തുന്ന കല്ക്കരിപ്പൊടി വഴി ശ്വാസകോശത്തിന്റെ ഇലാസ്റ്റികത നഷ്ടപ്പെട്ട് നീര്ക്കെറ്റ് അഥവാ എംഫൈസിമ,സിമന്റുമായി സംപര്ക്കം പുലർത്തുന്നവരിൽ ഉണ്ടാകുന്ന,ഒട്ടുമിക്ക്  അവയവങ്ങളുടെയും അനാരോഗ്യം മുതൽ  അർബുദവും ത്വക്ക് രോഗങ്ങളും,ഇരുമ്പ് ചെമ്പ് മുതലായവയുണ്ടാക്കുന്ന സിഡറോസിസ്,ഗ്രാഫൈറ്റ് മൂലമുള്ള ഗ്രാഫൈറ്റ്ഫൈബ്രൊസിസ്,അലുമിനിയം വഴി ബോക്സൈറ്റ് ഫൈബ്രൊസിസ്,ഫ്ലൂറസിൻ വിളക്കുകളുടെ നിർമാണത്തിൽ എർപ്പെട്ടിരിക്കുന്നവരെ  ബാധിക്കുന്ന ബെറിലിയം ഫൈബ്രൊസിസ് എന്നിങ്ങനെ ധാതുക്കൾ വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങള അനവധിയാണ്.

ഇതിൽ കൽക്കരി വരുത്തുന്ന ശ്വാസകോശരോഗങ്ങളുടെ എക്സറേ പരിധോധനാ ഫലങ്ങൾ പേരിനെ അന്വര്തമാക്കും വണ്ണം കറുത്തതായിരിക്കും. ഇരുമ്പ്,ചെമ്പ്,ഈയം,ടിൻ എന്നിവ ശ്വാസകോശത്തിന് ചുവപ്പ് കലർന്ന തവിട്ടു നിറവും,സിലിക്ക ചാരവും നല്കുന്നു.വസ്ത്രനിർമാണ,വിപണന മേഖലയില ജോലി ചെയ്യുന്നവർക്ക് പിടിപ്പെടുന്ന ബിസ്സിനോസിസ് രോഗിയുടെ വിവരണത്തിൽ കൂടിയല്ലാതെ,രക്ത പരിശോധനയിലോ,എക്സറേ പരിശോധനയിലോ കൂടി തിരിച്ചറിയാൻ കഴിയുകയില്ല. കാലിത്തീറ്റ നിർമാണ മേഖലയിൽ ഉള്ളവർക്ക് തങ്ങൾക്ക് തുടരെയുണ്ടാകുന്ന ചുമയും ശ്വാസതടസവും ഒരിക്കലും നിസാരമായി കാണുവാൻ പാടില്ല.താൽക്കാലികാശ്വാസത്തിനു ശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ചൂടും കുളിരുമായി രൂപം  മാറിയെത്തുന്ന,രക്തത്തിന്റെ അളവ് ഭയാനകമായി താഴ്ന്നു പോകുന്ന,തുടക്കം മുതലുള്ള ആറാമത്തെ ആഴ്ചക്കകം മരണത്തിൽ കലാശിക്കുന്ന പാർശ്വഫലം ആണിത്.

രാസവളങ്ങൾ,മറ്റു രാസ വസ്തുക്കൾ ഇവയുമായുല്ല നിരന്തരമായ  ഇടപെടൽ ,ഡ്രൈ ക്ലീനിംഗ് ജോലികൾ,ഈര്പ്പം നിറഞ്ഞ സാഹചര്യങ്ങൾ,ധാന്യപ്പുരകൾ ഇവയും മേല്പ്പറഞ്ഞ മാരകാവസ്ഥകൾക്ക്  നിദാനങ്ങളാണ്.

പെയിന്റ് ,മഷി,വിവിധയിനം ചായക്കൂട്ടുകൾ ഇവയുടെ നിർമാണത്തിനുപയോഗിക്കുന്ന ലെഡ് അഥവാ കറുത്തീയം ദന്തങ്ങളിലും ദഹനേന്ദ്രിയങ്ങളിലും സന്ധികളിലും മറ്റുമായി അനവധി രോഗങ്ങൾ സമ്മാനിക്കുന്നു.

നിർമാണവും വിപണനവും ഒന്നുമായി തുലോം ബന്ധമില്ലാഞ്ഞിട്ടും വലിയതോതിലുള്ള ശ്വാസകോശരോഗങ്ങള്ക്ക്  വിധേയരാകാൻ വിധിക്കപ്പെട്ടവരാണ് ഗതാഗത നിയന്ത്രണ ജോലിയിൽ എര്പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ.ഈ വിഷയങ്ങളിൽ അടുത്ത കാലത്ത് നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയ കണക്കുകൾ തികച്ചും ആശങ്കാജനകങ്ങളായിരുന്നു

തൊഴിലുടമകൾ ശ്രദ്ധിക്കാതിരിക്കുകയോ കണ്ടിട്ടും കണ്ണടക്കുകയോ ചെയ്യുക വഴി ദുരന്തത്തിലേക്ക് നിപതിക്കുന്ന അനേകായിരങ്ങൾ ഓരോര ദിവസവും നമ്മുക്കുചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നു.ശക്തവും നിരബന്ധിതവുമായ സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുക എന്നത് ഓരോ തൊഴിലുടംയുടെയും കടമയാണ്.ഇതിന്റെ ശരിയായ രീതിയിലും  നടത്തിപ്പിലും വീഴ്ച വരുത്തുന്നവർക്ക് തക്കതായ ശിക്ഷ നല്കുവാനും ആവശ്യമായ ബോധവൽക്കരണം തനതു തൊഴിൽമേഖലയ്ക്കനുസരിച്ചു നല്കുവാനും സർക്കാരും,പരമാവധി സംരക്ഷാനം ഉറപ്പു വരുത്തുവാൻ സന്നദ്ധ സംഘടനകളും ബാധ്യസ്ഥരാണ്.ഇത്തരം മേഖലകളില ജോലി ചെയ്യുന്നവർക്ക് നിശ്ചിത കാലയളവുകളിൽ വൈദ്യ പരിശോധന,ചികിത്സ,രോഗ ബാധിതര്ക്ക് ചികിത്സാ സഹായം എന്നിവയും ഉറപ്പാക്കേണ്ടുന്ന  വസ്തുതകളാണ്.

Share.

About Author

149q, 0.563s