Leaderboard Ad

ദശകങ്ങൾക്ക് മുൻപ്

0

ദശകങ്ങൾക്ക് മുൻപ്

പിറന്ന വീടൊരു –
ഹ്രസ്വ താവളമെന്നറിയാതെ
ബാല്യ കൌമാരങ്ങൾ എന്നിൽ
അലങ്കാര കൊലുസിട്ട്
കടന്നുപോയി .

ഇപ്പോഴിതാ സ്മൃതിയുടെ ,
ചെറു പഴുതിലൂടെ കടന്നെത്തുന്ന
ഓർമ്മകളെ ഞാനോരോന്നായ്
അടർത്തിയെടുക്കുകയാണ് .
ഒരിട മനസ്സിൽ നിന്നൊരു ,
ചെറു കതക്‌ പകുത്തുമാറ്റി .
ശൈത്യമുറഞ്ഞൊരു കാറ്റ്
പുറത്തെക്കാഞ്ഞു വീശി .
അത് ഭൂതകാലത്തിലേക്ക്
വഴിതുറന്നു ”

അവിടെ എനിക്കൊരു,
ജീവിതമുണ്ടായിരുന്നു .
ചീന ഭരണിയിൽ തേനിൽ കുതിര്ത്ത നെല്ലിക്കയും ,
കലഹം കൂട്ടുന്ന ഓട്ടു പാത്രങ്ങളും ,
എന്റെ ജീവിതത്തോടോട്ടി നിന്നിരുന്നു .
മഞ്ഞൾച്ഛവിയിൽ നെടുവീർപ്പിടുന്ന
ഈരഴതോർത്തിൽലെ കാച്ചെണ്ണയുടെ ,കാറ മണവും ,
കൌമാരത്തിന്റെ സങ്കീര്ത്തന മായിരുന്നു.

*Photo courtesy: FreeDigitalPhotos.net

Share.

About Author

141q, 0.686s