Leaderboard Ad

ദൈവം ശാസ്ത്രത്തെ ചോദ്യം ചെയ്യുമ്പോൾ…

0

ഉൽക്കകൾവിശ്വാസത്തെ പോലെ അല്ല, മറിച്ചു ശാസ്ത്രത്തെ ആർക്കും ചോദ്യം ചെയ്യാം. യുക്തിയിലും, വസ്തുതയിലും  അധിഷ്‌ഠിതമായതും മനുഷ്യരുടെ സാമാന്യ ബോധത്തിനനുസരിച്ചു വളരെ വഴക്കത്തോടെ കൈകാര്യം ചെയ്യാൻ ശാസ്ത്രത്തെ പോലെ മറ്റു വിഷയങ്ങൾ വിരളം ആണ്. അത് അത് കൊണ്ടാണ് ഒരു പ്രകൃതി ദുരന്തം അല്ലെങ്കിൽ പ്രകൃത്യാ ഉള്ള അപൂര്‍വ്വത സംഭവിക്കുമ്പോൾ ശാസ്ത്രം എന്ത് ചെയ്യും എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്‌.

പറഞ്ഞു വരുന്നത് “അശനിപാതമായി ഉൽക്കകൾ; ശാസ്ത്രം എന്തുചെയ്യും? (ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) എന്ന തലക്കെട്ടിൽ ശ്രീ എ.വി. പോത്തനാട്ട്  ശാലോം ടൈംസ്‌ എന്ന വെബ്സൈറ്റിൽ ഏപ്രിൽ 2013 ഇൽ  പ്രസിദ്ധീകരിച്ച ഒരു ലേഖനം അടുത്തിടെ വായിക്കാൻ ഇടയായി.  മലയാള ഭാഷയിൽ ഉൾപ്പടെ ഉള്ള പത്രങ്ങൾ വളരെ അധികം ആകുലതയോടെ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു റഷ്യ എന്ന രാജ്യത്ത് 2013 ഫെബ്രുവരിയിൽ ഉണ്ടായ  ഉൽക്ക  വർഷം. സംഭവത്തെ തുടർന്ന് റഷ്യയിലെ  ചെലിയാബിൻസ്‌ക് പട്ടണ പ്രദേശത്തു 1000ത്തിൽ അധികം ആളുകൾ മരണപ്പെട്ടതുൾപ്പടെ വൻ നാശ നഷ്ട്ടങ്ങൾ ആണ് ഉണ്ടായത്.

ഇത്രയും അപകടം വരുത്തി വച്ച ഒരു പ്രകൃതി ദുരന്തം സംഭവിക്കുന്നത്‌ മുൻകൂട്ടി അറിഞ്ഞു വേണ്ട നടപടികൾ സ്വീകരിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞില്ല എന്നും  ശാസ്ത്രത്തിന്റെ അറിവ് വെറും നാല് ശതമാനം മാത്രമാണെന്നും  അദ്ദേഹം അടിവരയിട്ടു പറയുന്നു. വൈദ്യ ശാസ്ത്രത്തെയും ലേഖകൻ ആവശ്യാനുസരണം “വിശകലനം” ചെയ്യുന്നുണ്ട്. എന്തായാലും ഉൽക്കാ പതനവും ആയി ബന്ധപ്പെട്ട വീക്ഷണം ആണ് കൗതുകകരം ആയി തോന്നിയത്.

റഷ്യയിൽ നടന്ന “അപകടകരമായൊരു സംഭവം മുൻകൂട്ടി പ്രവചിക്കാനാവാതെപോയതിന്റെ ജാള്യതയിലായിരുന്നു ശാസ്ത്രലോകം.” എന്ന വിവരണം തികച്ചും തെറ്റാണ്.  സൈൻറ്റിഫിക് അമേരിക്കൻ എന്ന മാസിക നടത്തിയ അന്വേഷണത്തിൽ രണ്ടു റഷ്യൻ ഇൻഫ്രാസൗണ്ട് കേന്ദ്രങ്ങൾ ഉൽക്കാ പതനത്തെ കുറിച്ച് കൃത്യം ആയി ശാസ്ത്ര ലോകത്തിനു വിവരം നല്ക്കിയിരുന്നു. വൻ സ്‌ഫോടനങ്ങൾക്ക് മുന്നേ ഉണ്ടാവുന്ന വളരെ നേർത്ത   തരംഗദൈര്‍ഘ്യം കണ്ടെത്തുന്നതിനായി ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ അന്തർ ദേശീയ ധാരണയനുസരിച്ച് ഇത്തരത്തിലുള്ള  വിവിധ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അണു വിസ്ഫോടനം പോലെ ഉള്ള മാരക പൊട്ടിത്തെറികൾ കണ്ടെത്തുന്നതിനായാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. 300 കിലോടണ്‍ ശക്തിയിൽ ആണ്  ഉൽക്കാ പതനം ഉണ്ടാവുകയെന്നും അതിന്റെ വ്യാപ്തി 1908 ൽ തുഗുസ്ക്കയിൽ നടന്ന പതനത്തെക്കാൾ വലുതാവുമെന്നും ശാസ്ത്ര ലോകം വിലയിരുത്തിയിരുന്നു.

ഉൽക്കകൾ

എന്ത് കൊണ്ട് ഉൽക്ക പതനം ഉണ്ടാവുന്നു എന്നത് ശാസ്ത്രാന്വേഷികളെ സംബന്ധിച്ച് വളരെ ജിജ്ഞാസ  ഉണ്ടാക്കുന്ന ചോദ്യമാണ്. പല വിധ കാരണങ്ങളാൽ ഉൽക്കാ പതനം ഉണ്ടാവാം എന്ന് ശാസ്‌ത്രപഠിതാക്കൾ കരുതി പോരുന്നു. ഇതിൽ പ്രധാനമായ കാരണം കോസ്മിക് മൂലധാതുക്കൾ മറ്റു ഗ്രഹങ്ങളുടെയോ ഭൂമിയുടെയോ   ഗുരുത്വാകര്‍ഷണ വലയം ഭഞ്‌ജിചു പുറത്തു കടക്കുന്നതോടെ അവയുടെ ഭാരം വർധിക്കുക്കയും അവ ഭൂമിയിൽ വന്നു പതിക്കുകയും ചെയ്യുന്നു എന്നാണു.  കരയിൽ വളരെ അപൂർവ്വം ആയി മാത്രമേ ഉൽക്കാ പതനം സംഭാവിക്കാർ ഉള്ളൂ. ശാസ്ത്ര ലോകത്തിന്റെ നിരീക്ഷണത്തിൽ ഭൂമിയിൽ പതിക്കുന്നത് ഉൽക്കകളിൽ എഴുപതു ശതമാനവും വീഴുന്നത് കടലിൽ ആണ്. മേൽ വിശേഷിപ്പിച്ച ലേഖനത്തിൽ പറഞ്ഞ പോലെ മനുഷ്യൻ സ്വന്തം ബുദ്ധിയിലും കഴിവിലും കൂടുതൽ ആശ്രയിക്കുന്നത് കൊണ്ടാണ്” ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാവുന്നത് എന്ന വിലയിരുത്തൽ  യുക്തി സഹജമായി ചിന്തിക്കുമ്പോൾ നില നിൽക്കാത്ത  വസ്തുതയാണ്.

അടുത്ത ചോദ്യം ഇതെല്ലാം അറിയാമായിരുന്നെങ്കിൽ       എന്ത് കൊണ്ട് തടയാൻ സാധിച്ചില്ല എന്നതാണ്. ശാസ്ത്രവും, വിശ്വാസവും രണ്ടു തലത്തിൽ ആണ് പ്രവർത്തിക്കുന്നത്. ശാസ്ത്രം കാര്യങ്ങളെ നിരീക്ഷിച്ചും, പരീക്ഷിച്ചും കാരണങ്ങൾ സഹിതം വിലയിരുത്തൽ നടത്തുകയും തെറ്റ് എന്ന് തോന്നുമ്പോൾ തിരുത്തുന്ന ഒരു പ്രക്രിയ ആണ്. അതെ സമയം  വിണ്ണിൽ നിന്ന് ഒരു രക്ഷകൻ വന്നു തങ്ങളെ രക്ഷിക്കുമെന്നും വിശ്വാസികൾ കരുതി പോരുന്നു. രണ്ടാമത് പറഞ്ഞതിന് പ്രത്യേക യുക്തി ബലം ഒന്നും വേണ്ട. അന്നത്തെ ഉൽക്കാ സ്ഫോടനത്തിൽ ഏകദേശം 1000 ത്തിൽ അധികം പേര് മരിച്ചതായാണ് കണക്കാക്കുന്നത്. അതിൽ വിശ്വാസികളും പെടും. ഒരു രക്ഷകനും അവരെ ദുരന്തത്തിൽ നിന്ന് കര കയറ്റിയില്ല എന്നത് പോലെ ഉള്ള ബാലിശ ചോദ്യം മാത്രമാണത്.

ശാസ്ത്ര ലോകത്തിന്റെ നിഗമത്തിൽ എല്ലാ 50 വർഷം കൂടുമ്പോഴും ഭൂമിയിൽ  ഇത്തരത്തിൽ വൻ സ്ഫോടന ശേഷിയുള്ള  ഉൽക്കാ പതനങ്ങൾക്ക് സാധ്യതയുണ്ട്. ശാസ്ത്ര ലോകത്തിന്റെ ആദ്യ വിലയിരുത്തൽ പ്രകാരം ഏകദേശം 100 വർഷം എന്നതായിരുന്നു. പിന്നീടുള്ള പഠനങ്ങൾ അത് തിരുത്തുകയും കേവലം 50 വർഷത്തിൽ ഇത്തരം പ്രകൃതിവിശേഷ ങ്ങൾ നടക്കാം എന്ന് നിരീക്ഷിക്കുക്കയുണ്ടായി. ജവവാസ കേന്ദ്രങ്ങളിൽ എന്ന് മാത്രം അല്ല ഭൂമിയിലെ തന്നെ ജനവാസമില്ലാത്ത മരുഭൂമികൾ, മഞ്ഞു മൂടപ്പെട്ട കേന്ദ്രങ്ങൾ, സമുദ്രം എല്ലായിടത്തും ഇത് പതിക്കാവുന്നത്തെ ഉള്ളൂ.

ഉൽക്കാ പതനത്തിന്റെ യു ട്യൂബിൽ പ്രചരിക്കുന്ന വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഉൽക്കാ പതനം

Share.

About Author

136q, 0.963s