Leaderboard Ad

ദൈവങ്ങളെ കണ്ടു, ഞാനും ദൈവമായി..

0
വഴിയോര കാഴ്ചകളിലൂടെ
നിന്നും, നടന്നും,ഓടിയും
കടന്നു പോകവേ,
ഒത്തിരി ദൈവങ്ങളെ കണ്ടു ഞാൻ.

ശുഭ്ര,കാവി വസ്ത്രധാരികളല്ലവർ,
പുഷ്പഹാരങ്ങളാൽ കണ്ഠമലങ്കരിച്ച്‌
സുഭാഷിതം ചൊല്ലി
ഭക്തകോടി ജനങ്ങൾക്ക്‌
മൂർദ്ധാവിൽ ചുംബനവും,ആലിംഗനവുമേകി
കോടികൾ വെട്ടിക്കുന്നവരുമല്ല..
Persian_Eagle_God
Powered by: fotopedia
ആരാധനാലയങ്ങൾക്കകം പൂണ്ട്‌
പാലും തേനും അപ്പവും സേവിച്ച്‌
നിധി കാക്കുന്ന ദൈവങ്ങളായി
പട്ടുടുത്ത്‌,മാല ചാർത്തിയിരിപ്പവരുമല്ല..
ഞാൻ കണ്ടത്‌,
തെരുവിനെ അന്നമൂട്ടുന്ന ദൈവങ്ങളെയാണ്‌
അനാഥരെ സനാഥരാക്കുന്ന ദൈവങ്ങളെയാണ്‌
കണ്ണിലാത്തവന്റെ വെളിച്ചവും
കാതില്ലാത്തവന്റെ കേൾവിയും
നാവു തളർന്നവന്റെ ശബ്ദവുമായി
നിലകൊള്ളുന്ന, ആരാധകരില്ലാത്ത,
ഭക്ത്തരില്ലാത്ത,പ്രസംഗിക്കാനറിയാത്ത,
സാധാരണ ദൈവങ്ങളെയാണ്‌..
ചിലരെ ഞാൻ പറഞ്ഞറിഞ്ഞു
ചിലരെ കണ്ടുമറിഞ്ഞു..
ദൈവമാകാനെന്നിലുള്ള തടസ്സമെന്തെന്ന്‌
അടയിരുന്നു ചിന്തിച്ചു..
വരുമാനമില്ലെന്നും ,
വഴിയില്ലെന്നും,
മനസ്സു വൃഥാ വഴിമുടക്കി നിന്നു.
ഒരുനാൾ, വിശപ്പിന്റെ കത്തലിൽ
വാടിതളർന്നുറങ്ങുന്ന
തെരുവിന്റെ കുഞ്ഞിനൊരു-
പൊതിച്ചോറു നീട്ടി
ഈറനണിഞ്ഞ മിഴികൾ തുടച്ച്‌
തിരിഞ്ഞു നടക്കുമ്പോൽ
ഏന്റെ മനസ്സ്‌ ആദ്യമായി മന്ത്രിച്ചു..
നിന്നിലും ദൈവമുണ്ട്‌..
നീ ഇത്രനാൾ കണ്ട സാധാരണ ദൈവം..
Share.

About Author

രജിത മനോജ്‌: പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. എംഎ മലയാളം : ജിസിഎം കോളേജ് മലപ്പുറം

137q, 0.581s