Leaderboard Ad

ദൈവത്തിന്റെ കൈകളില്ല…… ചെകുത്താന്റെ കടിയുമില്ല.. വെറും ഫുട്ബാൾ.. ഫുട്ബാൾ മാത്രം

0

James_Rodríguez‘ എതിർ ഗോൾമുഖത്തുനിന്നുള്ള ക്ളിയറൻസായിരുന്നു , അത്‌. ഹെഡ്ഡറിലൂടെ പാസ്സായി ലഭിച്ചപ്പോൾ പുറം തിരിഞ്ഞാണയാൾ നിന്നിരുന്നത്‌. പന്ത് നെഞ്ച്‌ കൊണ്ട്‌ മുന്നോട്ടേക്കു മറിച്ച്‌, നിലം തൊടുന്നതിനു മുന്നെ പോസ്റ്റിലേക്കു അതിശക്തമായി വോളി ചെയ്യുന്നത്‌ വ രെ ആരും ഒരു ഗോൾ സധ്യത കണ്ടിരുന്നില്ല .’

റോഡ്രിഗസിനെ പോലെ ഒരു കളിക്കാരന് ഒരു നിമിഷാർദ്ധം പോലും ക്ളോസ് ചെയ്യാതെ തുറന്ന പോസ്റ്റ്‌ കൊടുക്കരുത്‌ എന്ന പാഠം ബ്രസീീലെങ്കിലും പഠിക്കുന്നത്‌ നന്ന്. ഇല്ലെങ്കിൽ സെമി കാണില്ല.
ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇതേ രീതിയിൽ കളിക്കുകയാണെങ്കിൽ’ കൊളംബിയ ‘ വേൾഡ്‌ കപ്പ്‌ നേടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ‘ നെയ്മറും ‘ “റൊബനും ” ‘ മെസ്സിയും’ ഒക്കെ വല്ല മാജിക്കും കാണിക്കേണ്ടി വരും അവ രെ തടയാൻ. അതിനു കഴിവുള്ളവരാണു മൂന്നു പേരുമെങ്കിലും അതത്ര എളുപ്പമാവില്ല എന്നു മാത്രം.

Share.

About Author

144q, 0.735s