Leaderboard Ad

ദൈവവും ഞാനും തമ്മിലെന്ത് ..?

0

ദൈവത്തിലെനിക്ക് വിശ്വാസമുണ്ടോ ..?
എന്നതല്ല
ദൈവത്തിനെന്നെ വിശ്വാസമുണ്ടോ
എന്നതാണ് പ്രശനം

പുഴകടക്കാൻ ഒരുങ്ങുമ്പോൾ
ദൈവമെനിക്കൊരു വള്ളമിറക്കി തന്നു
എന്നാൽ ഞാനീ വെള്ളം കുടിച്ചു വറ്റിച്ചേ
പുഴകടക്കൂ

ഇരുൾപാത താണ്ടുവാൻ
വഴിവിളക്കുകൾ നാട്ടി തന്നു ദൈവം
എന്നാൽ എല്ലാ ദീപങ്ങളുമെറിഞ്ഞുടച്ചു
കുരുടന്റെ കാട്ടിലൂടെ ഞാൻ നടന്നു

ജീവിതം ഭദ്രമാക്കാനൊരു പെണ്ണിനെ
ഇണയായ് തന്നു ദൈവം
എന്നാൽ കണ്ടതൊക്കെ കടിക്കുന്ന
കാലിജന്മം ഞാനെടുത്തു

കലഹകാലങ്ങളിൽ സമാധാനത്തിന്റെ
വെള്ളരിപ്രാവുകളെ അയച്ചു ദൈവം
ചിറകൊടിച്ചു നിറംകെടുത്തി ഞാനവയെ
വവ്വാല്കളാക്കി തിരിച്ചയച്ചു

തിരസ്ക്കാരങ്ങളുടെ തിമിരബാധയാൽ
തീരാദുഖത്തിലേക്കടി തെറ്റി വീഴവെ
ഒരു കൈത്താങ്ങായ് ഒരിളം കാറ്റായ്
വന്നെന്നെ പുണരുന്നു മൊഴിയുന്നു

മകനേ……
നിനക്കെന്നെയോ
എനിക്ക് നിന്നെയോ എന്നതല്ല
നിനക്ക് നിന്നിലായിരിക്കണം ആദ്യം വിശ്വാസം .

Share.

About Author

140q, 0.566s