Leaderboard Ad

ധ്രുവങ്ങള്‍

0

കുറച്ചായി
ഉത്തര-ദക്ഷിണധ്രുവങ്ങളിലായാണ്
കിടപ്പ്.
പലതായി ചുരുട്ടിയെറിഞ്ഞ
കിടക്കവിരി
ഭൂമദ്ധ്യരേഖയാക്കിയിട്ടുണ്ട്
മുമ്പൊക്കെ
ധ്രുവങ്ങള്‍ കാന്തികശക്തിയാല്‍
ആകര്‍ഷിക്കപ്പെട്ടിരുന്നു.
ഭൂമദ്ധ്യരേഖ മറികടന്ന്
ഒട്ടിപ്പിടിച്ചിരുന്നു
ഇപ്പോള്‍,
വികര്‍ഷണം മാത്രം.
ചിലപ്പോള്‍,
ഉത്തരമോ ദക്ഷിണമോ
കൂട്ടിമുട്ടാന്‍ ശ്രമിച്ചിരുന്നു
ഇല്ല
കാന്തികശക്തിക്ക് ബലം കുറവാണ്
അങ്ങോട്ടുമില്ല
ഇങ്ങോട്ടുമില്ല
ശ്ശൊ!
ഏതെങ്കിലുമൊന്നിന് ഒട്ടിക്കൂടേ?
നല്ല തണുപ്പ്
ഇപ്പോള്‍ ശരിക്കും
ഭൂമദ്ധ്യരേഖയിലായി എന്റെ കിടപ്പ്..

Share.

About Author

140q, 0.479s