Leaderboard Ad

നന്മകൾ

0

നന്മകളായിരുന്നുകുഴിവെട്ടി പോയത്,
തീ തിന്നു ചാരമായത്,
ആയുസ്സിന്റെ കണക്കു
തെറ്റിച്ചു സ്വയമിറങ്ങി പോയത്,

പടിയടച്ചു പിണ്ഡം വെച്ചത്,
അവസാന നിസ്കാരവും കഴിഞ്ഞു
പള്ളി പറമ്പിൽ നിശബ്ദമായത് ,

സെമിത്തേരിയിൽ
എഴുതി വെച്ച വാക്കുകൾക്കൊപ്പം
അനാഥമായത്,
നമ്മളിൽ നിന്നും പടിയിറങ്ങി പോയ
നന്മകളായിരുന്നുവെന്നു
കാലമാണ് ഓരോ ദിനങ്ങളിലും
ഓർമ്മപ്പെടുത്തുന്നത്‌.

 

*Photo courtesy: FreeDigitalPhotos.net

Share.

About Author

വടകര താലൂക്കിൽ പെരുമുണ്ടച്ചേരിയിൽ ജനനം,ഇപ്പോൾ ബഹറിനിൽ ജോലി ചെയ്യുന്നു. ഭാര്യ ഷൈനി ,മകൻ ശ്രാവണ്‍ ദേവ്.

141q, 0.479s