Leaderboard Ad

നഷ്ടസ്മൃതികള്‍

0

   ങ്ങിനെയാണ് നമുക്ക് നമ്മുടെ ആ പഴയകാല സായന്തനങ്ങള്‍ നഷ്ടപെട്ടത്? ഇല്ലായ്മയുടെ നാളുകളില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കുമ്പോഴും ആത്മാവ് നഷ്ടപെടാത്ത ഒരു സംസ്ക്കാരത്തിന്‍റെ ഉടമകള്‍ ആയിരുന്നില്ലേ നമ്മള്‍, നമ്മുടെ തൊഴിലിടങ്ങളും കളിയിടങ്ങളും വായന ശാലകളും പകര്‍ന്നു തന്ന അവബോധം എവിടെ വെച്ചാണ് നഷ്ടപെട്ടത്.

ഗ്രാമങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഗ്രാമീണമായ നന്മകളും നമുക്ക് അന്യമാവുന്നുണ്ടെന്നത് തെല്ലു നെരിപ്പോടെയല്ലേ നമുക്ക് ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. ഒരു പാട് പുറകിലേക്കല്ല നമ്മള്‍ എത്തി നോക്കുന്നത്. 60-70പതുകളില്‍ നമുക്ക് ഉണ്ടായിരുന്ന സര്‍വത്ര വസന്തങ്ങളും അടിമുടി നഷ്ടപെട്ട ഒരു സാഹചര്യത്തില്‍ വീര്‍പ്പു മുട്ടുകയാണ് നമ്മള്‍ എന്നത് ഒരു യാദാര്‍ത്യമാണ്.ഭക്ഷണത്തിലും വസ്ത്രത്തിലും ദാരിദ്ര്യത്തിന്റെ കൈപ്പേറിയ അനുഭവങ്ങളും അടയാളങ്ങളും നമ്മില്‍ ഉണ്ടായിരുന്നെങ്കിലും കായികവും സര്‍ഗാത്മകവുമായ ചിന്താമണ്ഡലങ്ങളില്‍ കൊടുമുടിയോളം ഉയരത്തില്‍ എത്തപ്പെട്ട ക്ഷുഭിത യൗവ്വനങ്ങള്‍ ആയിരുന്നു നമുക്കുണ്ടായിരുന്നത്. ഇന്നത്തെപോലെ ഉപദ്രവകാരവും മനുഷ്വത്വ വിരുദ്ധവും വര്‍ഗീയവും അല്ലെങ്കിലും കൊടിയ അന്ധവിശ്വാസികള്‍ തിങ്ങി നിറഞ്ഞ സമൂഹത്തിന്‍റെ മുഖത്ത് നോക്കി പുരോഗമനാത്മക മായ മുദ്രാവാക്യങ്ങള്‍ വിളിക്കാനും വ്യവസത്തിതിയോട് കലഹിക്കാനും മത്സരിച്ചിരുന്ന യുവരക്തങ്ങള്‍ക്ക് എപ്പോഴാണ് വഴിപിച്ചത്? 1980കള്‍ക്ക് ശേഷം പിടിമുറുക്കിയ ആഗോളീകരണം തന്നെയല്ലേ നമ്മേ വഴി തെറ്റിച്ചത്? അതെ എന്ന് തന്നെയാണ് ഉത്തരം. 

പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ എന്ന് മുദ്രകുത്തപ്പെടുന്നതെങ്കിലും തൊക്കില്‍ പുസ്തകം വെക്കുന്നതും ഒരേ പുസ്തകം വായനക്കാരില്‍ നിന്ന് വായനക്കാരിലേക്ക് വിശ്രമ രഹിതമായി സന്ജരിച്ചിരുന്ന അക്കാലത്ത് ഉണ്ടായിരുന്ന വായനയുടെ ലഹരിയും,നഷ്ടപെട്ടു. റേഡിയോയും റേഡിയോ വില്‍ നിന്ന് ഒഴുകി എത്തിയിരുന്ന സ്വര സംഗീതങ്ങളും നാടകങ്ങളും ഒപ്പം നഷ്ടപെട്ടു. വായന ശാലകള്‍ ഒന്നൊന്നായി ചിതലരിക്കപെട്ടൂ. രാഷ്ട്രീയം പറയാന്‍ അനുവദിച്ചിരുന്ന അഥവാ രാഷ്ട്രീയം പറയാതെ പൂര്‍ണ്ണ മാവാത്ത ചായക്കടകള്‍ അന്യമായി. ഒരിക്കലും അന്യമാവില്ലെന്നു കരുതിപോന്ന അമ്പലപ്പറമ്പുകളും പള്ളിക്കൂട മുറ്റങ്ങളും കരിങ്കല്ലുകളാല്‍ തടയപ്പെട്ടു. അന്നൊന്നും അന്യരില്ലായിരുന്നു.ഹിന്ദുക്കളും അഹിന്ദുക്കളും എന്ന് ഇന്നത്തെപോലെ നിരന്തരം ഉപയോകിക്കപ്പെടാത്ത ഒരു മറന്നുപോയ വാക്കായിരുന്നു. അറപ്പും വെറുപ്പും ഉളവാക്കുന്ന വാക്കുകളും ചിന്നങ്ങളും മതില്‍ കെട്ടുകളും വകഭേധങ്ങളും ആഗോളീകരണത്തിന്റെ വരവോടെ അട്ടിമറിക്കപ്പെട്ടു. മനോഹരമായ പ്രണയങ്ങള്‍,നാടകങ്ങള്‍ അരങ്ങുവാണിരുന്ന ഉത്സവപ്പരമ്പുകള്‍,വായന ശാലകള്‍,കൊച്ചു കൊച്ചു ചായക്കടകള്‍,സുദൃഡമായ അയല്പക്ക ബന്തങ്ങള്‍,ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള വസ്തുവകകള്‍ വീടുകളില്‍ നിന്ന് വീടുകളിലേക്ക് വായ്പ പോയിരുന്ന കാലം.എല്ലാം എല്ലാം നഷ്ടപെട്ടു.

ആഗോളീകരണത്തോടൊപ്പം ഗള്‍ഫ്‌ നാടുകളിലേക്കുള്ള കുടിയേറ്റങ്ങള്‍ സാമ്പത്തിക മായി മെച്ചപെടുട്ടിയെങ്കിലും നമ്മുടെ മഹത്തായ സംസ്ക്കരത്തിന്റെയും പൈതൃകത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചു. നമ്മുടെ സംസ്ക്കാരം വഴിമാറി വൈദേശിക സംസ്കാരം പിടി മുറുക്കുകയും ചെയ്തു. നന്മകള്‍ എല്ലാം ഒന്നൊന്നായി കൈമോശം വന്നപ്പോള്‍ തിമകള്‍ സ്വാഭാവികമായും നമ്മേ വരിഞ്ഞു മുറുക്കി. ജീവികുക എന്നതിനപ്പുറം വെട്ടിപ്പിടിക്കുക എന്നതിലേക്ക് നാം വഴിമാറി. ആര്‍ത്തി മൂത്ത അത്യാഗ്രഹികളായി മാറിയവര്‍ കുന്നുകള്‍ ഇടിക്കാനും,മലകള്‍ തുരക്കാനും വയലുകള്‍ നികത്താനും തുടങ്ങിയതോടെ പാരിസ്ഥിത മായ പുതിയ പ്രതിസന്തിയും രൂപപെട്ടു. പുഴകള്‍ വറ്റി വരളുകയും,കുളങ്ങളും നീര്‍ച്ചാലുകളും അപ്രത്യക്ഷമാവുകയും ചെയ്തു. എല്ലാം കൊണ്ടും അടിമുടി മാറിയ പുതിയ ജനറേഷന്‍ ആ പോയ്‌ പോയ മനോഹര കാലഘട്ടത്തെ കുറിച്ച് നെടുവീര്‍പ്പിടാന്‍ പോലും സമയ മില്ലാത്തവരായി. എങ്ങിനെയാണ് മുതലാളിത്ത സാമ്രാജ്യത്വ തിട്ടൂരങ്ങള്‍ ഒരു ജനതയുടെ സംസ്ക്കാരത്തെ കാര്‍ന്നു തിന്നുന്നതെന്നതിനു ഇങ്ങിനെ ഒട്ടേറെ നിരീക്ഷനങ്ങളിലൂടെ നമുക്ക് കണ്ടെത്താനാവും. കനപ്പെട്ട പുസ്തകങ്ങളോ അക്കാദമിക്കല്‍ പണ്ഡിത്യമോ ഒന്നും വേണമെന്നില്ല.വെറുതേ യിരിക്കുമ്പോള്‍ പുറകോട്ടു ഒന്ന് തിരിഞ്ഞു നോക്കുകയെ വേണ്ടൂ.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ ഊറ്റം കൊള്ളുമ്പോഴും അതിന്‍റെ സൌഭാഗ്യങ്ങള്‍ അനുഭവിക്കുമ്പോഴും മനുഷ്യത്വം അതിന്‍റെ സംബൂര്‍ന്നതയില്‍ നിരഞ്ഞാടിയിരുന്ന ആ പഴയ ദിന രാത്രങ്ങള്‍ക്ക് പകരമാമാവുന്നില്ല. നമുക്ക് നഷ്ടപ്പെട്ട ആ മനോഹര പ്രഭാതങ്ങളും സായന്തനങ്ങളും തിരിച്ചു കിട്ടേണ്ടതുണ്ട്.യൂറോപ്യന്‍ പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍ നാം പ്രകൃതിയുടെ മരണം ആഗ്രഹിക്കുന്നു. യൂറോപ്യന്‍ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍,നാം എന്ടോ സല്ഫാന്റെ ഇരകളാവുന്നു. വികസിത രാജ്യങ്ങള്‍ ആണവോര്‍ജ്ജത്തെ അവഗണിക്കുമ്പോള്‍ നാം അതിന്‍റെ അത്യാവശ്യക്കാരായി മാറുന്നു. അഥവാ നമ്മേ നന്മയില്‍ നിന്ന് തിന്മയിലേക്ക് നയിക്കുന്ന ഭരണകൂടത്തിന്‍റെ നിസ്സഹായരായ ഇരകളാക്കി മാറ്റപ്പെടുന്നു.കൊടിയ ദാരിദ്യത്തിലും പ്രതികരണ ശേഷിയും ചിന്താ ശേഷിയും വിപ്ലവ ബോധവും ഉണ്ടായിരുന്ന ആ പഴയ ക്ഷുഭിത യവ്വനങ്ങളായി നമുക്ക് അല്‍പ്പം പുറകോട്ടു നടക്കാം. മുന്നിലുള്ളതെല്ലാം തീവ്രവും ഭീകരവും ഫാസിസവും ആണെങ്കില്‍ പ്രധിരോതത്തിന്റെ പുതിയ പാഠങ്ങള്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.അതിനുള്ള ഊര്‍ജ്ജമാവട്ടെ പോയ്‌ പോയ ആ മനോഹര നാളുകള്‍. .

 

Share.

About Author

132q, 0.792s