Leaderboard Ad

നാം …!

0

രൊറ്റ മഴക്കുമിള,
ചലനാനുപാതത്തില്‍ ആയുസറുത്ത്
പരിഭവകമാനങ്ങളുയര്‍ത്താതെ
ആവര്‍ത്തനോൽപ്പത്തി…..

നിന്റെയൊരു മനസ്സ് ,
വൈവിധ്യ ചായങ്ങളുടെ മാന്ത്രികത
അഗ്നിവിസ്ഫോടനങ്ങളില്‍ അധരാമൃത
പുഞ്ചിരി
പ്രണയരേഖയില്‍ തെറ്റാതെ ഉലയാതെ
ഹൃദയാലയത്തില്‍ പാര്‍ക്കുന്നത് …!

ഒന്നായ നാം ,
മൊഴിനിലകളിലേ വ്യതിയാനങ്ങളില്‍ –
ഇടയുന്നത് , ആശങ്കതുമ്പുകളില്‍-
നിമിഷങ്ങള്‍ കാലങ്ങളാകുന്നത്
കാലവര്‍ഷമേഘമാകും വാശികള്‍ ,
പൊടിമഴകൂട്ടില്‍ നിന്നും
പെരുമഴകാറ്റിലലിയുന്നത് ….

ഒരെ ഒരു പ്രണയം ,
ഏഴുനിറങ്ങളുടെ മഴവില്ല് , ര
ക്തബന്ധസ്പര്‍ശത്തിലൂന്നീ
ഇന്ദ്രീയങ്ങളേയുണര്‍ത്തീ മഴയുടെ
കണവും വെയിലിന്റെ കിരണവും
ചേര്‍ത്ത കാട്ട് തേന്‍ …!

ഒരു കാത്തിരിപ്പ് ,
വര്‍ഷം നിറക്കുന്ന ചില
കരയിടുവുകളൊഴിച്ചാല്‍
വേനലാളലിന്റെ വരണ്ട മനസ്സാണ് .
നക്ഷ്ത്രങ്ങള്‍ വിരുന്നുണ്ണാന്‍ വരുന്നത്
നിലാവിന്റെ ഇലതുമ്പിലാണ് ..
പ്രതീക്ഷയുടെ ഒരു തിരിനാളം,
ഒത്തുചേരലിന്റെ തീരത്തടിയാന്‍ നാം …!

Share.

About Author

140q, 0.556s