“ഒരായിരം കണ്ഠങ്ങള്‍ ഒന്നിച്ചുണര്ത്തിയ
ചിരകാല സ്വപ്നത്തിന് ശബ്ദമുണ്ടെന്നില്,
കാത്തു നില്ക്കുന്നു മനസ്സിന്റെയുള്ളില്‍,
ഒരഗ്നിയായ്, ശക്തിയായ്, രക്തനക്ഷത്രമായ്..”
ശക്തി പ്രവര്‍ത്തകന്റെ മനസ്സിലും ചുണ്ടിലും ഒരു പോലെ മന്ത്രിക്കുന്ന ഈ അവതരണ ഗാനത്തോടെയാണ് അബുദാബി ശക്തി തീയറ്റര്‍സിന്റെ ഓരോ പരിപാടിയുടെയും തിരശ്ശീല ഉയരുന്നത്. സംസ്കാരത്തിന്റെ വര്‍ഗബോധം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടം മലയാളികള്‍ 1979 ലാണ് ‘ശക്തി തീയറ്റര്‍സ്’ അബുദാബിക്ക് രൂപം കൊടുത്തത്. അതിനു മുമ്പ് തന്നെ പുരോഗമന സ്വഭാവമുള്ള ചെറുതും വലുതുമായ ഒട്ടേറെ സംഘടനകളും കൂട്ടായ്മകളും ഇവിടെ ഉണ്ടായിരുന്നു. കലാ സൃഷ്ടിയാലും സാംസ്കാരിക പ്രവര്‍ത്തനങ്ങളാലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഇത്തരം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഏകീകരണം കൂടിയായിരുന്നു ശക്തി തീയറ്റര്‍സിന്റെ പിറവിക്ക് കാരണമായത്.
മനുഷ്യന് കണ്ടുപിടിച്ച ഏറ്റവും മഹത്തായ കലാരൂപമാണ് നാടകം. അത് എല്ലാ കലകളെയും സന്നിവേശിപ്പിക്കുന്നു. അതിനുമപ്പുറം അത് ഒരേ സമയം സമൂഹത്തോടുള്ള സ്നേഹവും പ്രതിഷേധവും പ്രതിരോധവുമാകുന്നു, അഥവാ അത് സമൂഹത്തിനു മുന്നില്‍ വെച്ച കണ്ണാടിയാകുന്നു. അതില്‍ തെളിയുന്നത് നമ്മുടെ സംസ്കാരമാണ്. അതില്ലാതാകുമ്പോള്‍ നഷ്ടമാകുന്നത് നമ്മുടെ ജീവിതം തന്നെയാണ്.
പൊതുവേ പ്രയോജനങ്ങലായ നൂതനാശയങ്ങള്‍ അത്രെയേറെ പ്രൌഡബുദ്ധികളല്ലാത്ത ബഹുജനങ്ങളുടെ മനസ്സില്‍ നിഷ്പ്രയാസം അടിച്ചു കയറ്റുവാന്‍ മറ്റേതു കലയെക്കാളും നിപുണമായിട്ടുള്ളത് നാടക കലയാണ്. അത് കൊണ്ട് തന്നെ സാധാരണക്കാരെ ആകര്‍ഷിക്കുന്നതിനും രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തനത്തിനും നാടകം ഏറെ സഹായകരമായി വര്‍ത്തിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രം തന്നെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
വി.ടി യുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ കെ.ദാമോദരന്റെ ‘പാട്ടബാക്കി’ പ്രേംജിയുടെ ‘ഋതുമതി’ ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’, ചെറുകാടിന്റെ ‘നമ്മളൊന്ന്’, കെ.ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’, എം.ആര്.ബി യുടെ ‘മറക്കുടക്കുള്ളിലെ മഹാനരകം’, തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ തുടങ്ങിയ നാടകങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ചെലുത്തിയ സ്വാധീനം നിസ്സരമാല്ലായിരുന്നു. ആ നാടകങ്ങള്‍ കാലത്തിന്റെ തലവാചകം തിരുത്താന്‍ കഴിഞ്ഞ ധന്യ ജന്മങ്ങളായിരുന്നു.
അബുദാബി മലയാളികളുടെ നാടക ചരിത്രം അബുദാബി ശക്തി തീയറ്റര്‍സിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇന്ന് മലനാട്ടിലും മറുനാട്ടിലും ഒരു പോലെ കീര്‍ത്തി മുദ്ര പതിപിച്ച ശക്തിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് തന്നെ നാടകാവതരണത്തിലൂടെയായിരുന്നു. അബുദാബി മലയാള സമാജം നാടകമത്സരത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ഈ രംഗത്ത് ശക്തി ആദ്യ ചുവടു വെച്ചത്. കെ ടി മുഹമ്മദിന്റെ ‘നാല്ക്കവല’യായിരുന്നു നാടകം. തുടര്‍ന്നങ്ങോട്ട് അബുദാബി മലയാളികളുടെ നാടകവേദിയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
ശക്തി പ്രവര്‍ത്തനമാരംഭിച്ച കാലഘട്ടത്തില്‍ പുതിയ നാടകങ്ങളുടെ അച്ചടി സ്ക്രിപ്റ്റുകള്‍ ലഭ്യമല്ലാതിരുന്നത് കൊണ്ട് നാട്ടിലെ പാര്‍ടി സമ്മേളനങ്ങളിളും ഉത്സവപറമ്പുകളിലും മറ്റും അരങ്ങേറുന്ന നാടകങ്ങള്‍ ടേപ്പ് റെക്കോര്‍ഡുകളില്‍ പിടിച്ച്, അവ അബുദാബിയില്‍ കൊണ്ട് വന്നു ശക്തി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കേട്ട് പകര്‍ത്തിയെഴുതിയാണ് സ്ക്രിപ്റ്റുകള്‍ തന്നെ തയ്യാറാക്കിയിരുന്നത്. മരുഭൂമികളില്‍ അരങ്ങു ജ്വലിച്ചു നിന്ന കാലമായിരുന്നു അത്. നാടകപ്രവര്‍ത്തനം എന്നത് അന്നത്തെ പ്രവര്‍ത്തകര്‍ക്ക് വികാരവും ഉന്മാദവുമായിരുന്നു. നാടകാവതരണങ്ങള്‍, നാടക ചര്‍ച്ചകള്‍, നാടക-ക്ലാസ്സുകള്‍..അങ്ങനെ ഒരു കാലം.
ഇന്നത്തെ പോലെ വികസിതമാല്ലാത്ത പ്ലൈവുഡ് കൊണ്ടും ആസ്പറ്റൊസ് കൊണ്ടും പൊക്കി കെട്ടിയ കുടുസ്സു മുറികളില്‍ നാടക ക്യാമ്പുകള്‍ തീര്‍ത്തു. മരുഭൂമിയില്‍ അസംഖ്യം ക്യാമ്പ് ഡയരക്ടര്മാരുണ്ടായി, നടീ-നടന്മാരുണ്ടായി, പ്രോംപറ്റര്മാരുണ്ടായി, ഗായകന്മാരും, ഗായികമാരും സംഗീത സംവിധായകരും ഉണ്ടായി. മേക്കപ്പ്-മാന്മാരും ഉണ്ടായി. അതൊരു കാലമായിരുന്നു. നാടകമേ ജീവിതമെന്ന് ആഘോഷിച്ചിരുന്ന കാലം. നാടകോത്സവങ്ങള്‍, നാടകമത്സരങ്ങള്‍ അരങ്ങു തകര്‍ത്തൊരു കാലം.
മത്സരങ്ങളില്‍ ശക്തിയുടെ നാടകം അന്വേഷിച്ചു വരുന്ന പ്രേക്ഷകര്‍ എന്ന അവസ്ഥയിലേക്ക് ശക്തി മാറുകയുണ്ടായി. അവരുടെ തള്ളിക്കയറ്റം കാരണം ഒരു നാടകം ഒരു വേദിയില്‍ ഒരു ദിവസം രണ്ടു തവണ അവതരിപ്പിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. നാടകരംഗത്ത് നൂതനമായ ഒരു ദൃശ്യ സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ശക്തി തീയറ്റര്‍സ് എന്നും മുമ്പിലുണ്ടായിരുന്നു. പ്രേക്ഷകന്റെ നാടകവേദിക്ക് രൂപം കൊടുക്കുക എന്നതായിരുന്നു ഈ രംഗത്ത് ശക്തി തീയറ്റര്‍സ് നടത്തിയ പരീക്ഷണം. മുമ്പേ പോയവര്‍ക്ക് വെളിച്ചം പകരുവാനും പുറകെ വരുന്നവര്‍ക്ക് മാര്‍ഗ ദീപമാകാനും ഇത് സഹായകരമായി.
ഇടക്കാലത്ത് നിര്ജ്ജീവമായിരു യു.എ.ഇ. മലയാളികളുടെ നാടകവേദിയെ വീണ്ടും സജീവമാക്കുതില് ശക്തി വഹിച്ച പങ്ക് നിസ്തുലമാണ്. കെ. ടി യുടെ നാടകമായ സൂത്രധാരന്‍ അവതരിപ്പിച്ചുകൊണ്ടാണ് വീണ്ടും യു.എ.ഇ.യിലെ നാടകരംഗം സജീവമാക്കിയത്. തുടര്‍ന്ന് ടി. പവിത്രന്റെ കുഞ്ചന്‍ നമ്പ്യാര്‍, എം.ടി.യുടെ നോവലിനെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ രചിച്ച ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിക്കുക വഴി അബുദാബിയില്‍ മാത്രമല്ല, യു.എ.ഇ.യില്‍ തന്നെ പുതിയൊരു നാടകസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശക്തിക്ക് കഴിഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ആരംഭിച്ച ഭരത് മുരളി നാടകോത്സവത്തിനു പ്രേരകമായത് ഈ നാടകസംസ്കാരമായിരുന്നുവെന്നതില് ശക്തിക്ക് എന്നും അഭിമാനിക്കാം. പുലിജന്മം, കേളു, ഘടകര്പ്പരന്മാര്, ഉവ്വാവ് എിവയായിരുന്നു പിന്നിട്ട വര്‍ഷങ്ങളില്‍ ശക്തിയുടെ സാന്നിധ്യം അറിയിച്ച നാടകങ്ങള്‍. മികച്ച നാടകത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ശക്തി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചാമത് ഭരത് മുരളി നാടകോത്സവത്തില്‍ അനുഭൂതി തീവ്രതയോടെ കവിതയുടെ ജീവനെ മലയാളത്തിനു പരിചയപ്പെടുത്തിക്കൊടുത്ത നിളയുടെ കാമുകന് മഹാകവി പി. കുഞ്ഞിരാമന് നായരുടെ കാവ്യജീവിതത്തിന്റേയും വ്യക്തി ജീവിതത്തിന്റേയും അന്തരീക്ഷത്തെ നാടകതന്തുവാക്കി സുരേഷ്ബാബു ശ്രീസ്ഥ രചിച്ച് ഡോ. സാംകുട്ടി പട്ടങ്കരി സംവിധാനം ചെയ്ത ‘കവിയച്ഛന്’ ആയിരുന്നു അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച നാടകം.
മലയാള നാടകവേദിയുടെ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് കാണികളില്‍ ദൃശ്യവിസ്മയം തീര്‍ത്ത നാടകം കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ രണ്ടുവേദികളില് അരങ്ങേറിയപ്പോള്‍ പ്രേക്ഷകര്‍ക്ക് പുതുമ നിറഞ്ഞ അനുഭവമായി മാറി.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വരാന്തയില്‍ കിടത്തിരിക്കു അജ്ഞാത മൃതദേഹങ്ങളില്‍ നി് പി. കുഞ്ഞിരാമന് നായരെ തിരിച്ചറിയു ഉദ്വേഗജനകമായ മുഹൂര്‍ത്തത്തിലൂടെ നാടകത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.
‘എന്തു നേടി ജീവിതത്തില്‍, ചോദിക്കുന്നു നക്ഷത്രങ്ങള്‍, എല്ലാം കൊടുത്തു ഞാന്‍ നേടി കണ്ണുനീര്‍ത്തുള്ളി’ എ കവിയുടെ പ്രസിദ്ധമായ വരികളില്‍ തുടങ്ങി അതേ വരിയില്‍ തന്നെ അവസാനിക്കുമ്പോള്‍ അഞ്ഞൂറോളം പുസ്തകങ്ങളിലൂടെ ഒരു ലക്ഷത്തോളം കവിതകളും രണ്ടായിരത്തിലധികം ഗദ്യരചനകളും മലയാള സാഹിത്യത്തിനു സംഭാവന ചെയ്ത പി. കുഞ്ഞിരമന്‍ നായരെ പ്രേക്ഷക സമൂഹത്തിനു കൂടുതല്‍ അടുത്തറിയുക എന്ന ദൗത്യം കൂടിയായിരുന്നു ശക്തി നിര്‍വ്വഹിച്ചത്.
പിയുടെ ജീവിതത്തിലെ പ്രധാനപ്പെ’ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കേരളീയതയുടെ മടിത്തട്ടിലേയ്ക്ക് പ്രേക്ഷകരെ കൊണ്ടുപോകു തരത്തിലായിരുന്നു നടകത്തിന്റെ സെറ്റ് രൂപകല്പന ചെയ്തിരുത്. ഒരേ സമയം യാഥര്ത്ഥ്യത്തിലേയ്ക്കും ഓര്‍മ്മയിലേയ്ക്കും സഞ്ചരിക്കു സീനുകളാല്‍ സമ്പമായ വേദിയില്‍ മോര്‍ച്ചറിയും പ്രസ്സും വീടും കാവ്യസമ്മേളന വേദിയും കുളവും ആല്‍ത്തറയുമെല്ലാം പ്രത്യക്ഷപ്പെടുമ്പോള്‍ കാണികളില്‍ തികച്ചും കൗതുകമുണര്‍ത്തിയ അനുഭവമായിരുന്നു.
ശക്തി ഒരു നാടകം അവതരിപ്പിക്കുക എന്നാല്‍ മറ്റൊരു നാടകത്തിനു ആരംഭം കുറിക്കുക എതുകൂടിയാണ്. വിശ്രമമില്ലാത്ത സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ശക്തിയുടെ നാടകപ്രവര്‍ത്തനം അനസ്യൂതം തുടരുകയാണ്.പുതുസമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി.
-സഫറുള്ള പാലപ്പെട്ടി.