Leaderboard Ad

നിഷേധം

0

എന്നെയാർക്കും, 
ഇഷ്ടമല്ലാതായിരിക്കുന്നു ,
സ്നേഹത്തിനായ് അലഞ്ഞപ്പോൾ, 
കണ്ടില്ലെന്നു നടിച്ചു ..
വളരാനാഞ്ഞപ്പോൾ ,
തടി തന്നെ വെട്ടി വീഴ്ത്തി ..
ദീപമായ് തെളിഞ്ഞപ്പോൾ ,
കാറ്റായ് വന്നണച്ചു ..
ഒഴുകാൻ തുടങ്ങിയപ്പോ, 
താപമായി വന്നു വറ്റിച്ചു ..
വിശന്നോടി വന്നപ്പോ ,
പട്ടിയെ പോലകറ്റി.. 
അഗ്നിയായ് ആളിയപ്പോള്‍,
മഴയായ് വന്നൊതുക്കി ..
…………
എല്ലാം മടുത്തൊടുവിൽ ,
ഒരുതുള്ളി വിഷത്തിൽ, 
ഒടുങ്ങാനാഞ്ഞപ്പോൾ ,
വാരിയെടുത്തോടി, 
ആശുപത്രിയിലേക്ക് …
എന്തിനായിരുന്നു,
മരണത്തെ പോലുമെനിക്കു, 
നിഷേധിക്കാൻ …
അല്ലാതെന്തിനാ …!!

– രതി കണിയാരത്ത്

Share.

About Author

138q, 0.544s