Leaderboard Ad

നീല നല്ല നിറമാണ്

0

ത്മഹത്യക്കൊരുങ്ങിയവന്റെ

കണ്ണുകളുടെ നിറം നീലച്ചിരിക്കും

എന്ന വാക്കില്‍

വിശ്വാസമുണ്ടായിരുന്നില്ല

അവസാനമായി

കൂട്ടുകാരനെ കണ്ടപ്പോള്‍

അവന്റെ കണ്ണുകളുടെ

നിറം നീല

ചുവന്ന്‍ ചിതറിക്കിടക്കുമ്പോള്‍

കടന്നു പോയ

പാസഞ്ചര്‍ ട്രയിനിന്റെ നിറവും

നീലയായിരുന്നു

ഇടക്കെപ്പോഴോ

പ്രതിബിംബിച്ച

എന്റെ കണ്ണുകള്‍ക്ക്

നിറം നീലയാണെന്ന

തിരിച്ചറിവില്‍

അഹങ്കരിക്കുകയല്ലേ ചെയ്തത്

പ്രിയപ്പെട്ട കൂട്ടുകാരാ

മഷി വറ്റി

അക്ഷരങ്ങളെ മറന്നു പോയ

പേന

ഉപയോഗം കഴിഞ്ഞ്

വലിച്ചെറിയും പോലെ

എങ്ങോട്ടോ സ്വയം വലിച്ചെറിഞ്ഞപ്പോള്‍

അന്തരീക്ഷത്തിന്റെ നിറം

നീലയായിരുന്നു

Share.

About Author

140q, 0.717s