Leaderboard Ad

നേരറിവ്

0

ഞാനുണരുകയാണ്…..
എരിഞ്ഞടങ്ങാറായ പകലിന്റെ
വിറയാര്‍ന്ന മരവിപ്പില്‍
കരയും രക്തവും പുരണ്ട്
അത്രമേല്‍ മലീമാസമായിട്ടും
വെളുക്കെ ചിരിക്കുന്ന
കൃത്രിമപ്പല്ലുകളില്‍,
തിരക്കിന്റെ തീരാക്കയങ്ങളില്‍
കൂപ്പുകുത്തുന്ന നഷ്ടസമയങ്ങളില്‍
വിധി കാത്തിരിക്കുന്ന തടവറയിലെ
കുറ്റവാളിക്ക് മുന്നില്‍
എത്ര നിറച്ചാലും നിറയാത്ത പാത്രവും
അത്ര തന്നെ തീരാദാഹവും ഉള്ളിലേറ്റിക്കൊണ്ട് പായുന്ന
കാലുകല്ക്കൊവിടെയോ കുരുക്ക് വീണു
അവിടെ ഞാനുണരുകയാണ്

ഞാനുമെന്റെ പ്രജ്ഞയും
പച്ചമാംസത്തിനപ്പുറത്ത്
പുതു ശ്വാസം തിരയുന്നു
നഷ്ടപ്പെടുന്ന പ്രണയത്തില്‍
ഒരു സൂചി മുനയെങ്കിലും
കുത്തിയിറക്കാന്‍,
കാലത്തിന്റെക ഓവുചാലില്‍
ചോര്ന്നു പോയവക്ക് പകരം
ഊറിക്കൂടിയ തെളിനീരെടുക്കാന്‍
ഈ തോരാത്ത പേമാരിയിലെ
വിറങ്ങലിച്ച പാതിരാവില്‍
ഞാനുണരുകയാണ്…….

– ഒ എം ഉഷ

Share.

About Author

138q, 1.143s