Leaderboard Ad

നേര്‍രേഖ “മൂന്നാമത് ഓണം” സെപ്ത. 3ന് അട്ടത്തോട് ട്രൈബല്‍ കോളനിയില്‍

0

നവമാധ്യമ രംഗത്തെ പുരോഗമകൂട്ടായ്മ നേര്‍രേഖയുടെ ഈ വര്‍ഷത്തെ ഓണം പത്തനംതിട്ടയിലെ പെരുന്നാട് പഞ്ചായത്തിലെ അട്ടത്തോട് നിവാസികള്‍ക്കൊപ്പം. രാവിലെ പത്തിന് ഡോ.ടി.എന്‍ സീമ ഉത്ഘാടനം ചെയ്യും. അഡ്വ: രാജു എബ്രഹാം MLA വിശിഷ്ടാതിഥിയാകും. മേഖലയിലെ 250 കുടുംബങ്ങള്‍ക്ക് കിറ്റ്‌ നല്‍കും.തിരുവോണത്തിന് അവരുടെ കുടുംബങ്ങളില്‍ ഒരുക്കാനുള്ള സദ്യയ്ക്ക് വേണ്ട മുഴുവന്‍ ധാന്യങ്ങളും അടങ്ങിയതാണ് കിറ്റ്. സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍, നാടന്‍കലാ രൂപങ്ങള്‍, ഓണകളികള്‍ എന്നിവയുമുണ്ടാകും. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടാകും. അട്ടതോട് നിവാസികല്‍ക്കൊപ്പം ഡോ. മുഹമ്മദ്‌ അഷീല്‍, നേര്‍രേഖ ഗ്രൂപ്പ് അംഗങ്ങള്‍,കുടുംബാംഗങ്ങള്‍, സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. നേര്‍രേഖ-ഫോക്കസ് കൂട്ടായ്മ നടത്തിയ ലോകകപ്പ് ഫുട്ബോള്‍ പ്രവചനമത്സരത്തിലെ വിജയികള്‍ക്കും “ഞാനെടുത്ത ഫോട്ടോകള്‍” എന്ന ഫോട്ടോഗ്രാഫി കൂട്ടായ്മയില്‍ “മഴ നനഞ്ഞൊരു കുട്ടിക്കാലം ” എന്ന വിഷയം ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കും സമ്മാനവിതരണവും ഉണ്ടാകും.

1531914_715522668521358_4106985657814541225_o

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചിതറി കിടക്കുന്ന പുരോഗമന ചിന്താഗതിക്കാരെ കൂട്ടി ചേര്‍ത്ത് ആരംഭിച്ച നവമാധ്യമ കൂട്ടായ്മയാണ് നേര്‍രേഖ. ഫെസ്ബൂക്കിലെ നേര്‍രേഖ കൂട്ടായ്മ, വെബ്‌ മാഗസിന്‍ www.nerrekha.com തുടങ്ങി നിരവധി അനുബന്ധ കൂട്ടായ്മകളും ഇതിനുണ്ട്. പ്രവാസികളും നാട്ടിലുമായി ഇരുനൂറില്‍ അധികം കുടുംബങ്ങള്‍ ഇവര്‍ ക്കൊപ്പമുണ്ട്. സൈബര്‍ ലോകത്തിനു പുറത്ത് ഈ കൂട്ടായ്മ നടത്തിയ നിരവധി ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

2012 ഇല്‍ കാസറഗോഡ് മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കൊപ്പമായിരുന്നു നേര്‍രേഖയുടെ ഓണം. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ‘സാന്ത്വന യാത്ര’ സര്‍ക്കാര്‍ തഴഞ്ഞ ബഡ്സ് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും രണ്ടു ജോഡി യൂണിഫോം നല്‍കി. അഞ്ചോളം കുടുംബങ്ങള്‍ക്ക്‌ 5000/- രൂപ വീതം ധനസഹായവും തുടര്‍ന്ന് ഓണസദ്യയും നല്‍കി. 2013 ല്‍ അട്ടപ്പാടിയിലെ ഊരുകളില്‍ ‘ഐക്യദാര്‍ഡ്യം’ സംഘടിപ്പിച്ചു. 200 ഓണക്കിറ്റുകള്‍ നല്‍കി. വായനശാലയ്ക്ക് ടി.വി യും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുത്തു.

ഒരു ഓണാഘോഷം എന്നതല്ല മറിച്ച് അവഗണനകള്‍ കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ഉത്സവകാലത്ത് പോലും അന്യരാവുന്നവര്‍ക്കൊപ്പം ഒരു ദിനം എന്ന കാമ്പയിന്‍ ആണ് ഈ പരിപാടിയില്‍ കൂടി നേര്‍രേഖ നടത്തുന്നത്

Share.

About Author

135q, 0.826s