Leaderboard Ad

നേർരേഖയ്ക്ക് ഒരാണ്ട്

0

ഷി വറ്റിയ ലോകത്ത് നിന്ന് വായനയും ആവിഷ്കാര സ്വാതന്ത്ര്യവും മരിച്ചു എന്ന ഗദ്ഗദം ഉയരുമ്പോഴാണ് സോഷ്യല്‍നെറ്റ്-വര്‍ക്കുകളുടെ കടന്നു വരവ്. ഉറങ്ങാന്‍ തുനിഞ്ഞ ബ്ലോഗുകളും ആരും ‘ക്ലിക്കാന്‍’ തയ്യാറാവാത്ത  ഓണ്‍ലൈന്‍ മാഗസിനുകള്‍ക്കും പുതുരക്തം നല്‍കിയതും ഇവ തന്നെ. ഈ സാങ്കല്‍പിക ചക്രവാളത്തില്‍ ചിതറികിടന്ന പുരോഗമന ചിന്താഗതിക്കാരെ ചേര്‍ത്ത  ”നേര്‍രേഖ’  കൂട്ടായ്മയ്ക്ക് ഒരു വയസ്സ് തികയുകയാണ്.  മനുഷ്യന്‍ ആശയ പ്രചാരണത്തിനു ഉപയോഗിക്കുന്ന വിവിധ മേഖലകളായ രാഷ്ട്രീയം, സാഹിത്യം, കല, പരിസ്ഥിതി വിഷയങ്ങള്‍ തുടങ്ങി വിവിധ സാമൂഹിക വിഷയങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ഒരു ഇടമായി ഇത് മാറി.

വ്യത്യസ്തങ്ങളായ, ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള നിരവധി കൂട്ടായ്മകള്‍ ഇന്ന് ഫേസ്ബുക്കിൽ  ഉണ്ട്. വലതുപക്ഷവും, ഇടതുപക്ഷവും, പഞ്ചാരകൂട്ടവും അടുക്കളവിശേഷവുമായി അങ്ങനെയങ്ങനെ… അതിലെല്ലാമുപരി ഏറ്റവും അപകടകാരികളായ അരാഷ്ട്രീയവാദത്തിന്റെ അപ്പോസ്തലന്മാരായി ‘മലയാള’ കൂട്ടായ്മകള്‍ വരെ .  ഇത്തരം കൂട്ടായ്മകള്‍ക്കൊപ്പം കൂടാതെ സാമൂഹിക പ്രശ്നങ്ങളെ, രാഷ്ട്രീയ മാറ്റങ്ങളെ വളരെ ഗൗരവപരമായി  നോക്കിക്കാണണം എന്ന നിര്‍ബന്ധബുദ്ധി ‘നേര്‍രേഖ’ യ്ക്കുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ ഓണ്‍ലൈന്‍ വഴി നാം നടത്തിയ ഇടപെടലുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അത് ബോധ്യമാവുകയും  ചെയ്യും.

സാന്ത്വനയാത്ര 2012

വിഷമഴ പെയ്ത മണ്ണില്‍ നിന്നുള്ള അംഗവൈകല്യത്തിന്റെ, രൂപഭേദങ്ങളുടെ, ഒറ്റപ്പെട്ടവരുടെ കഥകള്‍ ഒരു ചാറ്റല്‍ മഴ പോലെ ഇന്നും പത്രങ്ങളുടെ   പ്രാദേശിക താളുകളില്‍ പ്രത്യക്ഷപ്പെടുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തിന് വാര്‍ത്തവിപണിയില്‍  മൂല്യം ചോര്‍ന്നപ്പോള്‍ മാധ്യമങ്ങളില്‍ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ വരാതെയായി. അതിജീവനം നടത്താന്‍ ശ്രമിച്ച പല കുടുംബങ്ങള്‍ക്കും ജാതിയും മതവും രാഷ്ട്രീയവും വിലങ്ങുതടിയായി. ഇത്തരത്തിലൊരു അവസ്ഥ  കാസർഗോഡ്‌ നില്‍ക്കുമ്പോള്‍ അത് നേരിട്ട് അറിയണം എന്ന അഭിപ്രായം ചില അംഗങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് നേര്‍രേഖ ‘സാന്ത്വന യാത്ര’ നടത്താന്‍ തീരുമാനിച്ചത്‌.

നൂറ്റിഅമ്പതോളം നേര്‍രേഖ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഭൂരിഭാഗം അംഗങ്ങളും തലേ ദിവസം തന്നെ കാസർഗോഡ്‌ എത്തി. ഫേസ് ബുക്കില്‍ കൂടി സാന്ത്വനയാത്രയെ കുറിച്ച് അറിഞ്ഞു നിരവധി ആളുകള്‍ പരിപാടിയുടെ ഭാഗമായി. രാവിലെ 10.നു   കാസർഗോഡ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി പി ശ്യാമള ദേവി സാന്ത്വനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഭരണകൂടം എടുക്കുന്ന വിവേചനപരമായ നിലപാടുകളെ കുറിച്ച് അവർ വിശദീകരിച്ചു.  തുടർന്നു  ഡോ: മുഹമ്മദ്‌ അഷീല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന്റെയും, അതില്‍  പ്രബന്ധം അവതരിപ്പിച്ചതിന്റെയും അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കാസർഗോഡ്‌  ജില്ലാ ഭരണകൂടം രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ കോ-ഓര്ഡിനേറ്ററായിരുന്നു ശ്രീ. അഷീല്‍.. പരിപാടിയില്‍ നന്ദു കണ്ണൂര്‍ ഐക്യദാര്ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളിലെ സജീവ സാന്നിധ്യമായ എം എ റഹ്മാന്‍, മുന്‍ എം.എല്‍.എ  സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു. എഴുത്തുകാരന്‍ സ.പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കവിത ആലപിച്ചു. സി പി അബൂബക്കര്‍ അധ്യക്ഷസ്ഥാനം വഹിച്ചു.  രജിത് കാടകം സ്വാഗതവും ഷാജു ഇട്ടോള്‍ നന്ദിയും രേഖപ്പെടുത്തി. നിരവധി പ്രമുഖര്‍ വേദിയിലും സദസ്സിലുമായി സന്നിഹിതരായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലെ പ്രധാനികളായ നിര്‍മല്‍ കാടകം, ജി ബി വത്സന്‍, ബി കെ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ യുവജന-വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരും ജില്ലയിലെ മാധ്യമപ്രവര്‍ത്തകരും  എത്തി. തുടര്‍ന്ന് കാസറഗോഡ് നിന്ന് മുളിയാര്‍ പഞ്ചായത്തിലെ  ബഡ്സ് സ്കൂളില്‍ എത്തി.  പുലികളിയും, വാമനന്‍ – മഹാബലി വേഷങ്ങള്‍ അണിഞ്ഞും സ്വാഗതഗാനം പാടിയും ബഡ്സ് സ്കൂളിലെ കുട്ടികള്‍ ചിത്രശലഭങ്ങള്‍ പോലെ നമുക്കരികില്‍ വന്നു. . മധുരം നല്‍കിയും ബലൂണുകള്‍ നല്‍കിയും അവരില്‍ ഒരാളായി  നമ്മളും ചേര്‍ന്നു. വര്‍ണ്ണങ്ങള്‍ വാരിവിതറിയ ഒരു ചടങ്ങായിരുന്നു ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായത്‌. കാസറഗോഡ് നിന്ന് ബോവിക്കാനം വരെയുള്ള ബസ്‌ യാത്രയില്‍ ചിരിച്ചും കളിച്ചും പിന്നെ ആദ്യമായി കാണുന്ന  അനുഭവങ്ങള്‍ പങ്കു വെച്ചും വന്നിരുന്ന യാത്രയിലെ അംഗങ്ങള്‍ ആ ആവേശം ദുരിതബാധിതരായ കുട്ടികള്ക്കും പകര്‍ന്നു നല്‍കി. ഏറ്റവും വിഷമകരമായ ഒരു കാഴ്ച തന്നെയായിരുന്നു ബഡ്സ് സ്കൂളിലെ കുട്ടികളുടെത്.  അവരുടെ വിഷമങ്ങളിലും ദുഖങ്ങളിലും നേര്‍രേഖ അംഗങ്ങള്‍ പങ്കാളികള്‍ ആവുകയായിരുന്നു . “നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവും” എന്ന വാക്ക് ആ കുട്ടികള്‍ക്ക്‌ കൈമാറി. അവരോടുത്തുള്ള ഓരോ നിമിഷങ്ങളും സാന്ത്വനയാത്ര അവസാനിച്ചതിന് ശേഷവും സാന്ത്വനയാത്ര അംഗങ്ങളുടെ മനസ്സില്‍ മായാത്ത ഒരു ഓര്‍മയായി. ബഡ്സ് സ്കൂള്‍ ഇന്‍ ചാർജ് ശ്രീ കുഞ്ഞിക്കൃഷ്ണന്‍ നമുക്ക് സ്വാഗതമോതി. പഞ്ചായത്ത് പ്രസിഡന്റ് സ: വി ഭവാനി നമ്മെ  പരിചയപ്പെടുത്തി. തുടർന്നു  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ: എം മാധവന്‍, സി പി എന്നിവര്‍ സംസാരിച്ചു.  രാഷ്ട്രീയ പാര്‍ടി  നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടർന്നു കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളുമൊത്തുള്ള ഓണ സദ്യക്കായി അടുത്തുള്ള ഒരു ഹാളിലേക്ക്‌. ഇരുന്നൂറു പേര്ക്കുകള്ള വിഭവ സമൃദ്ധമായ സദ്യ ആണ് നമ്മള്‍ ഒരുക്കിയിരുന്നത്. ഇരുന്നൂറില്‍ അധികം ആളുകള്‍ സന്നിഹിതരായിരുന്നു. കുട്ടികളും അവരുടെ കുടുംബാംഗങ്ങളും, പഞ്ചായത്ത് അംഗങ്ങളും, നെര്‍രേഖ കുടുംബവും ഒന്നിച്ചിരുന്നു ഓണസദ്യ ഉണ്ടു. നമ്മുടെ  കൂടിച്ചേരലിനും പരിപാടിക്കും ആവേശം അഡ്മിന്‍ ശ്രീ. ഷാനവാസ്‌ കുട്ടികള്‍ക്കുള്ള മധുരവും വാങ്ങി തന്നു. ഓണസദ്യക്കു ശേഷം എല്ലാവരും ഹാളില്‍ ഒത്തു ചേര്ന്നു. കുഞ്ഞിക്കൃഷ്ണന്‍ ബഡ്സ് സ്കൂളിലെ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. തുടർന്ന്  സി പി അബൂബക്കര്‍, സിജു സാര്ദ്രം എന്നിവര്‍ നമ്മുടെ ഗ്രൂപ്പിനെ കുറിച്ചും പ്രവര്ത്ത്നങ്ങളെക്കുറിച്ചും ഉള്ള ഒരു വിശദീകരണം നല്കി. തുടര്ന്ന് ബഡ്സ് സ്കൂളിലെ മുപ്പത്തി അഞ്ചു കുട്ടികള്ക്കായുള്ള യൂണിഫോം വാങ്ങുന്നതിനുള്ള തുക കൈമാറി. ഓണം റംസാന്‍ തിരക്ക് പ്രമാണിച്ചും ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ വാങ്ങണം എന്ന നിർബന്ധബുദ്ധിയുള്ളതു കൊണ്ടുമാണ് തുക കൈമാറിയത്. 42000/- രൂപയുടെ ചെക്ക്‌ പഞ്ചായത്തിനു നല്‍കി.. ശേഷം മൂന്നു കുടുംബങ്ങൾക്ക്   സഹായധനം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പ്രതീകം ആയി മാധ്യമങ്ങളില്‍ നമ്മള്‍ ആദ്യമായി കണ്ട മൂളിയാറിലെ ഷാഹിന (കേരള സര്‍ക്കാര്‍ ധനസഹായം കൊടുക്കുന്നതിനുള്ള ലിസ്റ്റില്‍ നിന്നും ഷാഹിനയുടെ പേര് മാറ്റിയിരുന്നു), ഇരിയാണിയിലെ രഹന, ബോവിക്കാനത്തെ കാദര്‍, കബീര്‍ എന്നിവര്ക്കാണ് സഹായധനം കൈമാറിയത്. 5000/- രൂപ വീതമാണ് ഓരോ കുടുംബത്തിനും നല്‍കിയത്‌. തുടര്ന്ന് ജയന്‍ കാടകം നാടന്പാട്ട് പാടി. കുട്ടികള്ക്ക് വളരെ രസകരമായ, സന്തോഷകരമായ നിമിഷങ്ങള്‍ സമ്മാനിച്ചതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. തുടര്‍ന്നു എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്ക്‌ നാന്ദി കുറിച്ച  ഒപ്പുമര ചുവട്ടില്‍ എത്തിയാതോടെ സാന്ത്വനയാത്രക്ക് പരിസമാപ്തിയായി.

നേര്‍രേഖ ഓണ്‍ലൈന്‍ മാഗസിന്‍

നേര്‍രേഖ കൂട്ടായ്മയുടെ സുപ്രധാനമായ ചുവടുവെയ്പാണ് ‘നേര്‍രേഖ ഓണ്‍ലൈന്‍ മാഗസിന്‍. ഏതൊരു വിഷയവും അത് സമൂഹത്തെ സ്പര്‍ശിക്കുന്നു എങ്കില്‍, കൃത്യമായ കാഴ്ചപ്പാടോടെ എങ്കില്‍ ആര്‍ക്കും ഇവിടെ എഴുതാം.2013 മെയ്‌ 1 സാർവദേശീയ തൊഴിലാളിദിനത്തില്‍ മലയാളത്തിന്റെ പ്രിയകഥാകൃത്ത് പി വത്സല തിരുനെല്ലിയിൽ വെച്ച് ഉദ്ഘാടനം ചെയ്ത മാസികയുടെ മൂന്നു ലക്കങ്ങള്‍ താണ്ടിയപ്പോള്‍ നല്ല സ്വീകാര്യതയാണ് സൈബർലോകത്തു നിന്ന് ലഭിച്ചത്. ഞങ്ങള്‍ നേര്‍രേഖ പ്രവര്‍ത്തകര്‍ പറയുന്നത് ‘പറയാന്‍ ചിലതുണ്ടെങ്കില്‍ എഴുതാന്‍ ഒരിടമുണ്ട്’ എന്നാണ്. അത് നിങ്ങള്‍ക്ക്‌ വിനിയോഗിക്കുകയും ചെയ്യാം

ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ ; മറ്റുള്ളവ

ഒറ്റപ്പെട്ട നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ‘നേര്‍രേഖ’ നടത്തിപോവുന്നു. തികച്ചും സ്വകാര്യം ആയിരിക്കണം ഈ പ്രവർത്തികൾ എന്ന നിർബന്ധം മിക്ക പ്രവർത്തകർക്കും ഉള്ളതിനാൽ ആ പരിപാടികളെ കുറിച്ച് വിവരിക്കുന്നില്ല.

പരിസ്ഥിതിദിനം : 2013

ജൂണ്‍. 5 പരിസ്ഥിതി ദിനം.  പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്ത് അതിനു ചരമഗീതം കുറിക്കുന്ന സാഹചര്യത്തിലാണ് ‘നമുക്കൊരു തൈ നടാം’ കാമ്പയിന്‍ നേര്‍രേഖ നടത്തിയത്‌. കേരളത്തിനകത്ത് നിരവധി  നേര്‍രേഖ പ്രവത്തകര്‍ ഇതിന്റെ ഭാഗവാക്കായി. കാസറഗോഡ് ഉം എറണാകുളത്തും ചടങ്ങുകള്‍ സംഘടിപ്പിച്ചു.കാസർഗോഡ്‌  ഇരിയണ്ണിയില്‍ ‘യുവധാരയുമായി’ സഹകരിച്ചാണ് മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത് അധ്യക്ഷന്‍ ശ്രീ. പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് സൈമണ്‍ബ്രിട്ടോ ഉദ്ഘാടനം ചെയ്തു.

കാലം ഭൂതകാലത്തെ കാര്‍ന്നു തീര്‍ന്നുമ്പോള്‍ നമ്മളിങ്ങനെ നമുക്ക്‌ വേണ്ടി മാത്രം ജീവിക്കുകയാണ്. മനുഷ്യന്‍ അവനിലേക്ക്‌ ചുരുങ്ങുന്ന ഏറ്റവും അപകടകരമായ സാമൂഹിക ചുറ്റുപാടിലെക്കാണ് നാം നടന്നു നീങ്ങുന്നത്. ഒരു സാമൂഹിക പ്രതിബദ്ധ്തയും ഇല്ലാത്ത അത്തരം കൂട്ടങ്ങള്‍ അല്ല നമുക്ക് വേണ്ടത്‌. അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ലോകം നമുക്ക്‌ സൃഷ്ട്ടികണം. അതിനായുള്ള ചെറിയ ചുവടുവയ്പുകള്‍ നടത്താന്‍ ഒരു എളിയ ശ്രമം ‘നേര്‍രേഖ’ നടത്തുകയാണ്. ശരിയുടെ ഭാഗത്ത്‌ നിന്ന് ഒരു യാത്ര. കൂടെ ഉണ്ടാവില്ലേ ?

Share.

About Author

139q, 3.151s