Leaderboard Ad

നൊമ്പരം

0

   സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ എത്തികഴിഞ്ഞു . ആ ഭംഗിയുള്ള സൂര്യകിരണങ്ങള്‍ അറബികടലിന്‍റെ ഓളങ്ങള്‍ തല്ലിത്തല്ലി മായുന്നതുപോലെ സ്വന്തം പിതാവും ആ സായഹ്നത്തില്‍ ഈ ലോകത്തില്‍നിന്നും എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നുവെന്നവള് അറിഞ്ഞില്ല.

പതിവുപോലെ അവള്‍ കോളേജില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ അലമുറയിടുന്ന അമ്മയെയും കുഞ്ഞുഅനുജത്തിയെയും ആണ് കാണുന്നത് .എന്ത്പറ്റി എന്നാ ദുഃഖതാല്‍ അച്ഛന്‍ കിടന്ന കയറു കട്ടിലിനരികിലേക്ക്അടുത്തപ്പോഴാണ് മനസിലായത് എന്‍റെ അച്ഛന്‍ എന്നന്നേക്കുമായി ഞങ്ങളെ വിട്ടു പോയി . ആ സായംസന്ധ്യ അര്‍ദ്ധരാത്രിയിലേക്ക് നിങ്ങിയതു പാവം അമ്മയും പെണ്മക്കളും അറിഞ്ഞിരുന്നില്ല .വസൂരി രോഗത്താല്‍ മരിച്ചതിനാല്‍ അയല്‍വാസികള്‍ എല്ലാം ആ പരിസരം വിട്ടു പോയി.നിസ്സഹായ ആ പെണ്‍കുട്ടി സ്വന്തം പിതാവിന്റെ ശവശരീരം മറവു ചെയ്യുവാനായി പലരെയും പോയി വിളിച്ചു .എന്നാല്‍ ആരും മുന്നോട്ടു വരുവാന്‍ തയ്യാറായില്ല .അകലെയുള്ളവര്‍ ഈ ശവശരീരം മറവു ചെയ്യുവാനായി വന്നെങ്കിലും അയലതുള്ളവര്‍ പറയും വസൂരി രോഗംമൂലം മരിച്ചതിനാല്‍ അവിടേക്ക് പോകരുതെന്ന്.

സ്വന്തം പിതാവിന്റെ ശവമടക്കുവാന്‍ ഒരു ആറടി നീളത്തില്‍ കുഴി കുഴിക്കുന്നതിനായി …!! വിങ്ങി ……വിങ്ങി ….വിങ്ങിപ്പൊട്ടുന്ന മനസുമായി അവള്‍ ആ ദേശത്തെല്ലാം അലഞ്ഞുതിരിഞ്ഞു.അവസാനം അവള്‍ എന്തോ തീരുമാനിച്ച ഉറപ്പിച്ചതു പോലെ തെക്കുവശത്തുള്ള ചായപ്പുരയില്‍ ചാരിവെച്ചിരുന്ന തുമ്പയും കൈകൊട്ടും എടുത്തുകൊണ്ടു പറപ്പിന്‍റെ തെക്കുവശത്തുള്ള തെങ്ങിനിടയില്‍ സ്ഥലത്ത് ആറടി നീളത്തില്‍ കുഴി കുഴിക്കുന്നതിനായി തുടങ്ങി … വിഷമതാലും വിശപ്പിനാലും തളര്ന്നവള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി ആ കുഴിയരിക്കില്‍ തുമ്പയും നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു വിങ്ങിപ്പൊട്ടി കരഞ്ഞു …….. ഏങ്ങലടിച്ചു വിങ്ങിപ്പൊട്ടി കരഞ്ഞു ……അച്ഛനുള്ളപ്പോള്‍ ഈ തുമ്പ കൈകൊണ്ട് തോട്ടിട്ടു പോലുമില്ല എന്നവള്‍ ഒരു നിമിഷം ഓര്‍ത്തുപോയി ……എന്തോ ശബ്ദം കേട്ടു പിറകേക്കു ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ , ആരോ വിളിച്ചിട്ട് വരുന്നത് പോലെ ഒരാള്‍ പാണ്ട കെട്ടുമായി നടന്നു വരുന്നത് കണ്ടു . അവളുടെ ക്ഷീണം വകവെക്കാതെ അവള്‍ ചേട്ടാ ഒന്നു സഹായിക്കണേ …. ചേട്ടാ ….ചേട്ടാ…എന്നാ നിലവിളിയുമായി ആ മനുഷ്യേന്‍റെ അടുത്തെത്തി. അപ്പോഴാണ് മനസിലായത് ആരെയും ദ്രോഹിക്കാത്തതും എന്നാല്‍ തലയ്ക്കു സ്ഥിരം ഇലാതതുമായ അയ്യാപിള്ള. വേറൊന്നും ഓര്‍ക്കാതെ ആ പ്രാകൃത മനുഷ്യന്‍റെ പാണ്ടകെട്ടും എടുത്തു അയാളെയും രണ്ടു കയ്യും കൊണ്ട് പിടിച്ചു വലിച്ചു ആ 6 അടി കുഴി കുഴിക്കുവാന്‍വേണ്ടിയുള്ള സ്ഥലത്തേക്കു കൂട്ടികൊണ്ട് വന്നു യാചനയോടു കൂടി പറഞ്ഞു എന്‍റെ അച്ഛന്‍റെ ശവശരീരം മറവു ചെയ്യുവാന്‍ ഒരു ശവക്കുഴി കുഴിച്ചുതരണമെന്നു.കേള്‍ക്കാത്ത താമസം യാതൊരു മടിയുംകൂടാതെ പ്രാകൃതരൂപന്‍ ആയിരുന്നെങ്കിലും ആ പ്രാക്രുതമനുഷ്യന്‍ ആറടി കുഴി കുഴിച്ചു . ശവശരീരം കിടക്കുന്നിടത്ത് വന്നു ആ മൃതുദേഹം രണ്ടു കൈകൊണ്ടു പൊക്കി അതിന്‍റെ ഒരു അറ്റത്തു അവളും കൂടി പിടിച്ചു കുഴിയരികില്‍ കൊണ്ടുവന്നു ആ കുഴിയിലേക്ക് സ്വന്തം അച്ഛന്‍റെ മൃതുദേഹം കുഴിയിലേക്ക് ഇറക്കുപ്പോഴും അവളതന്നെ ആ കുഴിയിലേക്കു ഇറങ്ങുന്നതാണ് എന്നാ ഒരു തോന്നലോടുകൂടി അവള്‍ ആ കുഴിമാടത്തിനരികെ ഇരിന്നു തേങ്ങി …..ആ തേങ്ങലില്‍ രാത്രി ആയതും അവള്‍ അറിഞ്ഞില്ല .

അമ്മയും കുഞ്ഞനുജത്തിയും അവളെ പിടിചെഴുന്നെല്‍പ്പിച്ചു അവരുടെ ഒരു സെന്റ്‌ വസ്തുവില്‍ നില്‍ക്കുന്ന കൊച്ചു വീട്ടിലേക്കു കൊണ്ടുപോയി . അങ്ങനെ അച്ഛന്‍ മരിച്ചതോടുകൂടി ആ കുടുംബത്തില്‍ ദാരിദ്ര്യ൦ വര്‍ദ്ധിച്ചു വന്നെകൊണ്ടിരിന്നു .കൂടെ കൂടെ വാത രോഗത്താല്‍ കഷ്ട്ടപ്പെടുന്ന അമ്മയെയും കുഞ്ഞനുജത്തിയെയും സംരക്ഷികേണ്ട ചുമതല മനസിലാകിയവള്‍ സ്വയം വിശപ്പും ക്ഷീണവും വകവെക്കാതെ അയല്‍വീട്ടുകളില്‍ പണിക്കു പോകുവാന്‍ തുടങ്ങി അങ്ങനെ ആ കുടുംബത്തിന്‍റെ അടുകളയിലും തീ പുകയുവാന്‍ തുടങ്ങി.

എങ്കിലും അവളുടെ കൂടെ പഠിചിരുന്ന കുട്ടികള്‍ കോളേജില്‍ പോകുന്നതും വരുന്നതും കാണുംപ്പോള്‍ കണ്ണില്‍ കൂടി ഒഴുക്കുന്ന കണ്ണുനീരിനു അവസാനമില്ലായിരുന്നു . ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിന്നു. അങ്ങനെ ഒരു ദിവസം അവള്‍ ജോലി ചെയ്യുന്ന വീട്ടിലെ അമ്മ ചോദിച്ചു എന്തിനാണ് എന്നും വൈകിട്ട് ആരും കാണാതെയിരിന്നു കരയുന്നത് .അവള്‍ പറയാതെ ഒഴിഞ്ഞുമാറിയെങ്കിലും ആ അമ്മയുടെ ചോദ്യത്തിന് മുന്പ്പില്‍ അവളുടെ ആഗ്രഹം പറഞ്ഞു .എനിക്കു പഠിക്കുവാന്‍ അതിയായ ആഗ്രഹം ഉണ്ടായിരിന്നു എന്നാല്‍ അച്ഛന്റെ അകാലനിര്യാണത്തില്‍ വാതരോഗിയായ അമ്മയെയും അനുജത്തിയെയും സംരക്ഷിക്കേണ്ടത് ആവിശ്യം ആയതിനാല്‍ പടിപ്പു നിര്‍ത്തി വീട്ടു പണിക്കു വരേണ്ടി വന്നു .ഇതില്‍ ദയ തോന്നിയ ആ വലിയ മനസിന്‍റെ ഉടമയായ അമ്മ അവളുടെ രണ്ടു കൈക്കും പിടിച്ചിട്ടു നിറഞ്ഞ മനസ്സോടുകൂടി പറഞ്ഞു മോളു വിഷമിക്കണ്ട പഠിക്കുവാന്‍ ആഗ്രഹം ഉണ്ടക്കില്‍ പോയി പഠിക്കുക .പക്ഷേല്‍ രാവിലെയും വൈകിട്ടും ഈ വീട്ടില്‍ വന്നു സകല പണികളും ചെയ്യിതിട്ടു മാത്രമേ പോകാവൂ .അതിനും അവള്‍ സമ്മതം ആയിരിന്നു. .അങ്ങനെ അവള്‍ എന്നും അതിരാവിലെ നലുമണിയോടുകൂടി എഴുന്നേറ്റു ആ അയല്‍വീട്ടില്‍ ചെന്നു മുറ്റമടിയും അടുകളപണിയും കഴിഞ്ഞിട്ട് കൃത്യം എട്ടു മണിക്കു കോളേജില്‍ പോകുമായിരുന്നു അതുപോലെ അഞ്ചു മണിക്കു തിരിച്ചു വന്നു ആ വീട്ടിലെ ബാക്കിയുള്ള പണികളും ചെയിതു രാത്രിയില്‍ പതിനൊന്നു മണിയോടുകൂടി ആണ് അവള്‍ ഒന്ന് ഉറങ്ങുന്നത് എങ്കിലും പഠിക്കുവാന്‍ സഹായവും സമയവും അനുവദിച്ചു കിട്ടിയതില്‍ അവള്‍ വളരെയധികം സന്തുഷ്ട് ആയിരിന്നു . അങ്ങനെ ദിനങ്ങള്‍ കടന്നുപോയി .ഒരു ദിവസം കോളേജില്‍ നിന്നും വരുന്നവഴിയില്‍ ഒരു ചെറുപ്പക്കാരന്‍ ഇവള്‍ക്ക് പിന്നാലെ നടന്നു വരിക പതിവായി .പക്ഷേല്‍ എല്ലാവിധത്തിലും പാവപ്പെട്ട ഇവള്‍ ആരെയും ശ്രദ്ധിക്കാറില്ലായിരിന്നു. കോളേജ് കഴിഞ്ഞാല്‍ വീട്ടില്‍ വന്നു പണിയെടുതാല്‍ മാത്രമേ കോളേജില്‍ പോകുവാന്‍ സാധിക്കു എന്നു വ്യക്തമായി അറിയാവുന്നതിനാല്‍ അവള്‍ ആരെയും ശ്രദ്ധിക്കാറില്ല . പക്ഷേല്‍ നിര്‍ഭാഗ്യം എന്നു പറയട്ടെ ആ ചെറുപ്പകാരന്‍ എല്ലാവരോടും പറഞ്ഞുകൊടുത്തു അവന്‍ ഇവളുമായി പ്രണയത്തില്‍ ആണുയെന്നു .ഇതൊക്കെ പണിയെടുക്കുന്ന വീട്ടുക്കാര്‍ സഹിതം എല്ലാവരും അറിഞ്ഞു .അങ്ങനെ അവള്‍ ആ വീട്ടില്‍ നിന്നും പണി ഉപേക്ഷികേണ്ടി വന്നു .അന്നിട്ട്‌ അവളുടെ അകന്ന ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയി താമസിക്കുവാന്‍ നിര്‍ബന്ധിത ആകേണ്ടി വന്നു . അവിടെ നിന്നും കോളേജില്‍ പോകുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. ആ ബുദ്ധിമുട്ടുണ്ടുകള്‍ മറികടക്കുവാന്‍ വേണ്ടി രാത്രിമുഴുവനും ആ വീട്ടിലുള്ളവരുടെ വസ്ത്രങ്ങള്‍ അലക്കിയും വീട് വൃത്തിയാകിയും മുറ്റം അടിച്ചും ജോലിചെയുമായിരുന്നു അന്നിട്ട്‌ മാത്രമേ അവള്‍ കോളേജില്‍ പോയിരുന്നുള്ള് .നിര്‍ഭാഗ്യം എന്നു പറയട്ടെ അവളുടെ ബന്ധു തന്നെ വിദ്യാഭ്യാസം ഇല്ലാത്ത ഒരാളുമായി അവളുടെ കല്യാണം നടത്തി .ഇഷ്ട്ടം ഇല്ലാഞ്ഞിട്ടും അവളുടെ സാഹചര്യം അനുകൂലമല്ലായിരുന്നിട്ടും ആ കല്യാണം വാദ്യമേളങ്ങളില്ലാതെ നടന്നു . അങ്ങനെ ഒരു ഉത്തരവാദിത്തം കൂടി അവള്‍ ഏറ്റെടുത്തു . എങ്കിലും അവള്‍ ആശ്വസിച്ചു ഇനിയും ആരും അവളുടെ മേല്‍ പരിഹാസം ചൊരിയത്തില്ലല്ലോ എന്നാ ആശ്വാസതോടുകൂടി ആ ഭാരവും ചുമക്കുന്ന പാവം പെണ്‍കുട്ടി ….. നോക്കാത്ത ദൂരത്തെക്കുള്ള നോട്ടത്തില്‍ നെടുവീര്‍പ്പിട്ടു നിന്നു…

Share.

About Author

145q, 0.604s