Leaderboard Ad

പത്തരമാറ്റ്

0

ഞ്ഞിക്കെട്ടിന്‍റെ പുറം ചട്ട ദ്രവിച്ചു
തെക്കന്‍ കാറ്റിന്‍റെ കൗശലം…

അപ്പുപ്പന്‍ താടിപോലെ…
പറന്നു കളിക്കുന്നു പഞ്ഞികള്‍ …
അവയ്ക്ക് യാതൊരു രൂപഭേദവും
സംഭവിച്ചിട്ടില്ലാത്തതു പോലെ … ?

പറന്നു നടക്കുന്ന
പഞ്ഞി തുണ്ടുകളെ
തിരികെ പിടിച്ചെടുക്കുവാന്‍
ഞാന് വൃഥാ ശ്രമിക്കുന്നു.

പക്ഷെ ആ തെക്കന്‍
കാറ്റൊരു കള്ള കാമുകനാണ്…
അവന്‍റെ പ്രണയ കാറ്റേറ്റ് …
ഞാന്‍ തളരുകയാണ് .

ദു:ഖത്തിന്‍റെ പെരുമഴ വന്നാല്‍
ഞാനില്ലാതായതു തന്നെ …

അല്ലയോ തെക്കന്‍ കാറ്റേ ,
നിന്‍റെ സ്പര്‍ശനം..!!
എത്ര ലഹരിയാണ് …
ഞാനില്ലാതായതു പോലെ …
എന്‍റെ ശരീര ഭാഗങ്ങള്‍
ആയിരമായിരം
പഞ്ഞി തുണ്ടുകളായി
നീയാം കാറ്റില്‍ രമിക്കുകയാണോ ?
എന്‍റെ മനസ്സിനെയും
ശരീരത്തെയും ഒന്നിപ്പിക്കുവാന്‍
ഇനി നിനക്കാവുമോ ?

എവിടെ നിന്നാണ് നിനക്കീ
പൂമണം കിട്ടിയത് … ?
അല്ലയോ കള്ള കാമുകാ,
നിന്‍റെ ത്രസിപ്പിക്കുന്ന
പ്രണയ പരിമളത്തിന്‍റെ പേര്
“പത്തരമാറ്റ്” എന്നാണോ ………??

Share.

About Author

140q, 0.531s