Leaderboard Ad

പരാജയം ഒരിക്കലും നിങ്ങളെ വിട്ടുപോകില്ല

0

വേൾഡ് കപ്പ്‌

നിങ്ങളുടെ വിജയങ്ങൾ പല പ്പോഴും നിങ്ങളുടെ സ്വകാര്യത മാത്രമായിരുന്നു. എന്നാൽ നിങ്ങളുടെ പരാജയം ലോകം മുഴുവൻ ആഘോഷിക്കും!
ഹാൻസി ക്രോണി എത്ര സെഞ്ചുറികൾ നേടിയിട്ടുണ്ടാകും? എത്ര തവണ സ്വന്തം ടീമിനെ വിജയത്തിലേക്ക്‌ നയിച്ചിട്ടുണ്ടാകും ?
ആ പേരു ഇവിടെ വായിച്ച ഉടനേ , പ ക്ഷേ നിങ്ങളുടെ മനസ്സിൽ വന്നത്‌ അതൊന്നുമായിരിക്കില്ല എന്നു മാത്രം.
നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ 1001 മറക്കാനാവത്ത നിമിഷങ്ങൾ, സഹായങ്ങൾ നിങ്ങൾക്കു നൽകിയിട്ട്ണ്ടാകും. എന്നാൽ അവനവസാനം പറഞ്ഞ വാക്കുകളേ നിങ്ങളുടെ മനസ്സിലിപ്പോഴുള്ളൂ. കാരണം ആ വാക്കുകൾ നിങ്ങളുടെ മനസ്സിനെ ഒരൽപ്പം വേദനിപ്പിച്ചിട്ടുണ്ട്‌.
നിങ്ങളുടെ അയൽപക്കത്തുള്ള പയ്യൻ ഇപ്പോൾ വിദേശത്താണു. അവൻ നിങ്ങൾക്കെതിരേ കുടുംബവുമായി വരുമ്പോൾ , ചിരിച്ചു കൊണ്ടു വരവേൽക്കുമ്പോഴും , നാട്ടിലേ ടീമിനു വേണ്ടി നിങ്ങൾ ഒന്നിച്ചു കളിച്ചതും അവ ന്റെ പാസ്സിൽ നിങ്ങൾ ഗോളടിച്ചതുമൊന്നുമല്ല നിങ്ങളുടെ മനസ്സിൽ. കോളേജിൽ പഠിക്കുന്ന ഒരു പെണ്ണുമായി ആ കാലത്ത്‌ അവൻ പ്രേമത്തിലായിരുന്നെന്നും ആ പെണ്ണുമായി അവ നെ ടൗണിലെ തിയറ്ററിൽ വെച്ചു ബന്ധുക്കൾ പിടികൂടിയെന്നുമുള്ള പണ്ട്‌ പറഞ്ഞു കേട്ട ഗോസ്സിപ്പാണു നിങ്ങളുടെ മനസ്സിനെ ഗൂഡമായി സന്തോഷിപ്പിക്കുന്നത്‌.
പരാജയങ്ങൾ ഒരർഥത്തിൽ പുറത്ത്‌ ചാപ്പ കുത്തലാണു. നിങ്ങൾ അത്‌ കാണില്ല. അതവിടെ ഉണ്ട്‌ എന്നുള്ളതും നിങ്ങൾ മറന്നിരിക്കും. ലോകം മറക്കില്ല. ഷർട്ട്‌ ധരിച്ചാലും അതവിടെയുണ്ട്‌ എന്നെല്ലാവർക്കും അറിയാം.

ബ്രസീൽ കൊളംബിയ
ഇതിൽ നിന്ന് മോചനം നിങ്ങൾക്കൊരിക്കലെ  ഉള്ളൂ. മരണമല്ല.
പുറത്ത്‌ ചാപ്പ വീണ ഒരു പാടു പേർ നിങ്ങളുടെ ചുറ്റും ഉണ്ടാവുന്ന കാലം.
നമ്മുടെ ‘ മനോജ്‌ പ്രഭാകറിന്റെ ‘ ആ കുപ്രസിദ്ധമായ ആ ഓവർ ഇല്ലേ ?
അതിൽ നിന്നയാൾ മോചിതനായത്‌, കേളീ ശൈലി മാറി മറ്റു പലർക്കും അത്തരം ദുരന്തങ്ങൾ സംഭവിച്ചപ്പോൾ മാത്രമാണു.
ബ്രസീലിന്റെ ഈ ദുരന്തം ലോക ഫുട്ബാളിൽ രണ്ടിലൊരു മാറ്റം സൃഷ്ടിക്കാനാണു സാധ്യത.
1. സ്കൊളാരിയുടെ ദുരന്തം വരാതിരിക്കാൻ എല്ലാ കോച്ചുമാരും ‘ഹാൻഡ്‌ ബ്രേക്ക്‌ ‘ ഉപയോഗിച്ചു മാത്രം കളിക്കും.
2. ( അധികം സാധ്യതയില്ലാത്തത്‌ ) ബ്രസീൽ പൊലും 1/2 ഡസൻ മാർജ്ജിനിൽ തോറ്റ സ്ഥിതിക്ക്‌, വലിയ മാർജിനിൽ തോൽക്കുന്നത്‌ വലിയ സംഭവമൊന്നുമല്ല എന്ന നിലപാടിൽ കോച്ചുമാർ ചിലപ്പോഴെങ്കിലും ‘ അങ്ങേയറ്റത്തെ റിസ്ക്‌ ‘ എടുക്കാൻ തയ്യാറാവുക.
ഏതായാലും ബ്രസീലിന്റെ പുറത്ത്‌ , ചാപ്പ വീണു കഴിഞ്ഞു.

Share.

About Author

146q, 0.537s