Leaderboard Ad

പറഞ്ഞതൊക്കെയും തിരിച്ചെടുക്കുന്നു ഞാന്‍

0
നിക്കാനോർ പാർറ

നിക്കാനോർ പാർറ

പോകും മുന്‍പ്,
എനിക്ക് അവസാനത്തെ ഒരാഗ്രഹം നിറവേറ്റണം.

മഹാ മനസ്കനായ വായനക്കാരാ
കത്തിച്ചുകളയൂ ഈ പുസ്തകം.
ചോരയില്‍ എഴുതിയതാണെങ്കിലും,
ഇതൊന്നും അല്ല ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്.
ഇതല്ല ഞാന്‍ പറയണം എന്ന് ആശിച്ചത്
ഇതിലും ദുഃഖകരമായ വിധി മറ്റാര്‍ക്കും ഉണ്ടാകില്ല.

സ്വന്തം നിഴലാണ് എന്നെ തോല്‍പ്പിച്ചത്
എന്‍റെ വാക്കുകള്‍ എന്നോട് പക പോക്കി
വായനക്കാരാ,നല്ലവനായ വായനക്കാരാ എന്നോട് ക്ഷമിക്കൂ
ഒരു സ്നേഹാശ്ളേഷത്തോടെ നിങ്ങളോട്
വിടപറയാന്‍ ആയില്ലെങ്കില്‍,
ആയാസപ്പെട്ടുണ്ടാക്കിയതും വിഷാദം നിറഞ്ഞതുമായ
ഒരു പുഞ്ചിരിയോടെയാകും ഞാന്‍ വിടവാങ്ങുക.

നിക്കാനോർ പാർറ

ഒരു പക്ഷെ ഇതില്‍ കൂടുതല്‍ ഒന്നും ആയിരിക്കില്ല ഞാന്‍
എങ്കിലും എന്‍റെ അവസാന വാക്കിന് ചെവി കൊടുക്കുക.

പറഞ്ഞതൊക്കെയും തിരിച്ചെടുക്കുന്നു ഞാന്‍
കടുത്ത അമര്‍ഷത്തോടെ
പറഞ്ഞതൊക്കെയും തിരിച്ചെടുക്കുന്നു ഞാന്‍
*********************************

നിക്കാനോര്‍ പാര്‍റയുടെ I take back everything I’ve said

(പരിഭാഷ: റോബിൻ ധർമരത്നം)

Share.

About Author

139q, 0.691s