Leaderboard Ad

പാചകം : വെണ്ടക്ക തോരന്‍

0

ചേരുവകള്‍:

വെണ്ടയ്ക്ക – 1/2 kg
സവാള – 2
പച്ചമുളക് – ആവശ്യത്തിന്
വെളുത്തുള്ളി – 6 അല്ലി .( ചതച്ചത് )
മല്ലിയില – ഒരു പിടി .
തേങ്ങാപ്പീര – അരമുറി
മുളക് പൊടി – 2-3 tsp ( എരുവിനും , നിറത്തിനും അനുസരിച്ച് )
മഞ്ഞള്‍പ്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ
കടുക് .
വേപ്പില
(ചേരുവകളില്‍ നിന്ന് മല്ലിയില , വെളുത്തുള്ളി ഒഴിവാക്കരുത്‌)

പാകം ചെയ്യുന്ന വിധം :

# പുട്ട് എ ചീനച്ചട്ടി , ആഡ് സം ഓയില്‍ .. പിന്നെ പുട്ട് സം കടുക് ,വേപ്പില ദെന്‍ കടുകുവറ കടുകുവറ .

#കടുക് വറുത്തതിലേയ്ക്ക് ചതച്ച വെളുത്തുള്ളി ചേര്‍ത്ത് ഇളക്കുക .. അതിലേയ്ക്ക് അല്‍പ്പം വലുപ്പത്തില്‍ അരിഞ്ഞ വെണ്ടയ്ക്കയും , സവാളയുംഇട്ട് യോജിപ്പിയ്ക്കുക . ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .
വെണ്ടയ്ക്ക വേവുന്നത്‌ വരെ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുക .

#വെന്ത് കഴിയുമ്പോ ( വെന്തതിന് ശേഷം മൂടിവെയ്ക്കാതിരുന്നാല്‍ വെണ്ടയ്ക്കയുടെ വഴുവഴുപ്പ് കുറയും ) അതില്‍ മുളകുപൊടിയും , മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിയ്ക്കുക . അതിലേയ്ക്ക് തേങ്ങാപ്പീര ചേര്‍ത്ത് ഇളക്കുക . തെങ്ങാപ്പീരയില്‍ മുളക്പൊടിയുടെ നിറം പിടിയ്ക്കുന്നതുവരെ ഇടയ്ക്കിടെ ഇളക്കികൊടുക്കുക . അവസാനം മല്ലിയിലചേര്‍ത്ത് യോജിപ്പിയ്ക്കുക .

-മായ അജയ്‌

Share.

About Author

151q, 0.571s