Leaderboard Ad

പൃഥ്വിരാജിനെ ആർക്കാണിത്ര പേടി?

0

പൃഥ്വിരാജ്, Prithviraj Sukumaran ‘ വെള്ളിത്തിര ‘എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ, എനിക്കു തോന്നിയത്‌, ” യുവത്വത്തിന്റെ ഊർജ്ജവും പ്രസരിപ്പും എത്ര യോ കാലങ്ങൾക്കു ശേഷം മലയാള സിനിമയിൽ കാണാൻ കഴിഞ്ഞല്ലോ “, എന്ന ആശ്വാസമായിരുന്നു. ഈ നടൻ മലയാള സിനിമയുടെ ഭാവി താരമാണെന്നും ഞാൻ മനസ്സിൽ പറഞ്ഞു. അധികം സിനിമയൊന്നും തിയറ്ററിൽ പോയി കാണാത്ത ആളാണു ഞാൻ.

എന്നാൽ എന്റെ പ്രതീക്ഷ പോലെ, പൃഥ്വിരാജ് ഉയർന്നു വരുന്നത്‌ കണ്ടില്ല. മറിച്ച്‌, മലയാളത്തിൽ ഇപ്പോൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ, പൃഥ്വിരാജ്( മ റ്റൊരാൾ സുരാജും )ആണെന്നു പറയുമ്പോൾ നിറഞ്ഞ പരിഹാസമാണു സൗഹൃദ സദസ്സുകളിൽ നിന്നും ഉയരുക. പല പ്പോഴും അത്രക്കു മോശമൊന്നുമല്ലെങ്കിലും ഈ നട ന്റെ സിനിമകൾ ആദ്യ ദിനങ്ങളിൽ നിറഞ്ഞ
കൂവൽ വാങ്ങുമെന്നുള്ളത്‌ കൊണ്ട്‌, സിനിമ കാണുന്നത്‌ മാറ്റി വെക്കുകയും പിന്നീട്‌ സൗകര്യം ഒത്തു വരുമ്പോഴേക്കും സിനിമ മാറിപ്പോയതിനാൽ കാണാൻ പറ്റാതിരിക്കുകയും ചെയ്തിട്ടുണ്ട്‌. രണ്ടു വർഷം മുൻപേ വർഷത്തിൽ 6-7 സിനിമകൾ മാത്രം കണ്ടിരുന്ന ഞാൻ നഗരത്തിൽ താമസമാക്കിയതിനു ശേഷം ഇപ്പോൾ കുറച്ചു കൂടി കൂടുതൽ സിനിമകൾ കാണാറുണ്ട്‌. സിനിമയുടെ നിലവാരവും അഭിനേതാക്കളും തമ്മിൽ ഒരു ബന്ധവുമില്ല എന്നറിയാമെങ്കിലും ആരാണു നായകൻ എന്നു നോക്കിയാണു പല പ്പോഴും സിനിമ തിര ഞ്ഞെ ടുക്കാറുള്ളത്‌. ചില സിനിമകൾ മറ്റു ചില പരിഗണനകൾ വച്ചും.
കഴിഞ്ഞ കുറച്ചു കാലങ്ങളായി പൃഥ്വിരാ ജിന്റെ എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണാറുണ്ട്‌. ‘സിംഹാസനം’ ഒഴികെ മ റ്റൊരു സിനിമയും എന്നെ നിരാശ പ്പെടുത്തിയിട്ടില്ല. ഒരു സിനിമയിലും ‘ പൃഥ്വി യുടെ ‘ അഭിനയം മോശമായി തോന്നിയിട്ടില്ല. ചില സിനിമകളിലെ അഭിനയം അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്‌. കഥാപാത്രത്തിന്റെ മാനസികാവസ്ഥയും കഥാപാത്രത്തിന്റെ സ്വഭാവ വിശേഷങ്ങളും ഉൾക്കൊള്ളാൻ ആത്മാർഥമായി ശ്രമിക്കുന്നതും കാണാം.
എന്നിട്ടും ഇവിടെ ചിലർ “ആക്ഷൻ രംഗങ്ങൾ വലിയ ബോറില്ലാതെ അവതരിപ്പിക്കാൻ കഴിയും എന്നല്ലാതെ മ റ്റൊരുഗുണവും ഈ നടനില്ല ” എന്നൊക്കെ തട്ടിവിടുമ്പോൾ അത്ഭുതം തോന്നുന്നു.

പൃഥ്വിരാജ്, Prithviraj Sukumaranസത്യം മറിച്ചാണു. ആക്ഷൻ രംഗങ്ങൾ മ നോഹരമായി അവതരിപ്പിക്കാൻ പൃഥ്വിരാജിനെ കവിഞ്ഞേ മ റ്റൊരാൾ മലയാള സിനിമയിൽ ഇന്നുള്ളൂ എന്നതാണത്‌.
ആക്ഷൻ മാത്രമല്ല, റൊമാൻസും കോമഡിയും സെന്റിമൻസുമൊക്കെ ഈ നടൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്‌.
ഒരളവു വ രെ പ്രായവും ആകാരവും ശബ്ദ സൗകുമാര്യവുമെല്ലാം ഈ നട നെ നന്നായി സ പ്പോർട്‌ ചെയ്യുന്നുണ്ട്‌.
പിന്നെ ഇന്റർവ്യൂവിൽ ഈ നടൻ പറഞ്ഞു എന്നു പ്രചരിപ്പിച്ച കാര്യങ്ങൾ. സത്യത്തിൽ ഞാൻ വായിച്ചതും ടി.വി.ചാനലിൽ കണ്ടതുമായ ( വർഷങ്ങൾക്കു മുൻപ്‌ ) 2-3 അഭിമുഖങ്ങൾ ഈ നട നോട്‌ കൂടുതൽ ബഹുമാനം തോന്നിക്കാ നേ ഇട നൽകിയിട്ടുള്ളൂ ( സത്യതിൽ ഈ അടുത്ത കാലത്ത്‌ വരുന്ന വള രെ ‘ഡിപ്ലോമാറ്റിക്‌ ‘ ആയ പൃഥ്വിരാജ് ആണു ബോറായി തോന്നുന്നത്‌ ).അയാൾ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്നാതിലും ഏതു വിഷയത്തിലും ആധികാരികമായി സംസാരിക്കുന്നതിലും ഒരത്ഭുതവും എനീക്കു തോന്നിയിട്ടില്ല.
10-12 വർഷം മലയാളത്തിലെ മുൻ നിര നായകനും, 2-3 വർഷം ഏറ്റവും താരമൂല്യമുള്ള നായകനും ആയിരുന്നു, ‘ സുകുമാരൻ ‘. താര പദവിയുടെ അത്യുന്നതിയിൽ നിൽക്കുമ്പോഴും ത ന്റെ രാഷ്ട്രീയവും, സാമൂഹിക പ്രശ്നങ്ങളിലുള്ള അഭിപ്രായങ്ങളും തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത, നായക പദവിയിൽ തൂങ്ങി നിൽക്കാൻ ഒരു ശ്രമവും നടത്താതിരുന്ന ആൾ. ഒരു പ ക്ഷേ, ‘ മധു ‘ കഴിഞ്ഞാൽ മലയാള സിനിമ കണ്ട ഏറ്റവും ‘ സ്കോളാർ ‘ ആയ നായകനാണു, ‘ സുകുമാരൻ ‘. ഇംഗ്ലീഷ്‌ സാഹിത്ത്യത്തിൽ ബിരുദാനന്തര ബിരുധം , അതും യൂണിവേർസ്സിറ്റി റാങ്കോടെ പാസ്സായ ആൾ.
ഒരു തരത്തിൽ, ആ ഒരു പാരമ്പര്യമാണെന്നു തോന്നുന്നു, പൃഥ്വി ക്കു വിനയായത്‌. ഉയർന്ന വായനാശീലം കൊണ്ടു രൂപപ്പെടുത്തിയെടുത്ത അറിവുകളുടെ അടിസ്ഥാനത്തിൽ, ചോദ്യങ്ങൾക്കു സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞപ്പോൾ, ” ഇവനാര ടാ, ഇത്ര വലിയ കാര്യങ്ങൊളൊക്കെ പറയാൻ ” എന്നായി മലയാളിയുടെ പൊതു ബോധം. അഥവാ അങ്ങിനെ ആക്കി എടുത്തൂ, എന്നു പറയുന്നതാവും കൂടുതൽ ശരി.
അഹങ്കാരി.

പൃഥ്വിരാജ്, Prithviraj Sukumaran
ഒരർഥത്തിൽ വിനയ ന്റെ സിനിമയിലഭിനയിച്ചവ രെ വിലക്കിയതു പോലും ഈ നടനെ ഉദ്ദേശിച്ചായിരുന്നു. കാരണം കാണിക്കാൻ മനസ്സില്ല എന്നു പറഞ്ഞു, സൂപ്പർ താരങ്ങൾക്കെതിരെ ആവശ്യമില്ലാതെ പ്രകോപിതനായി, തിലകൻ ആ ആക്രമണങ്ങൾക്കു തല വെച്ചു കൊടുക്കുക ആയിരുന്നു.
ഇതിനും എത്ര യോ മുൻപു ത ന്നെപൃഥ്വി രാജിനെ പാർശ്വവൽക്കരിക്കാൻ പ്രത്യേക ശ്രമങ്ങളുണ്ടായിരുന്നു.
ഇതിന്റെ അവസാന ഭാഗമാ ണെന്നു, തൊന്നുന്നു, മലയാളികളുടെ ഏറ്റവും വലിയ 2 കോം പ്ലക്സുകൾ ഉന്നം വച്ചുള്ള ആക്രമണം ( ‘ ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കാനുള്ള കഴിവും ‘ , ” മലയാളികൾക്കെന്തിനാടാ സിക്സ്‌ പാക്ക്‌ എന്ന ചോദ്യവും ‘ ).
എല്ലാം പഴങ്കഥയായിക്കഴിഞ്ഞു.
എന്നിട്ടും ചിലർ ഈ രീതിയിൽ ഓരോന്നു തട്ടിവിടുന്നത്‌ എന്തിനാണു? (
സത്യത്തിൽ ‘ പ്രിത്വി രാജിനെ ആർക്കാണിത്ര പേട്‌?

Share.

About Author

152q, 0.670s