Leaderboard Ad

പൈറോഗ്രാഫി – തീ കൊണ്ടുള്ള ചിത്ര രചന

0

നിറമോ ചായമോ കരിയോ ഗ്രാഫൈറ്റോ എന്ന് വേണ്ട യാതൊരു നിറമോ നിറക്കൂട്ട്കളോ ഉപയോഗിക്കാതെ പ്രതലം കരിച്ച് ചിത്രം വരയ്ക്കുന്ന രീതിയാണ് ഇത്.പൈറോഗ്രാഫി

ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് രൂപംകൊണ്ടത് .തീ എന്ന് അർഥം വരുന്ന ” pur “ എന്ന പദവും വരയ്ക്കുക എന്ന് അർഥം വരുന്ന “graphos” എന്ന പദവും ചേർന്നാണത്രെ “ പൈറോഗ്രാഫി “ എന്നപദം ഉത്ഭവിച്ചത്

തീ കണ്ടു പിടിച്ചനാൾ മുതൽ ഈ കലാരീതി നില നിന്ന് വരുന്നു എന്ന് അനുമാനിക്കപ്പെടുന്നു . ആദി കാലത്ത് മനുഷ്യൻ കരി കൊണ്ടും കല്ല് പോലുള്ള മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടും ഗുഹാചിത്ര രചന ആരംഭിച്ച . പിന്നീടവർ കൂടുതൽ സൗകര്യപ്രദമായി ചൂടാക്കി പഴുപ്പിച്ച ആയുധങ്ങൾ കൊണ്ട് ചിത്ര രചന തുടർന്നു.

നിറമോ ചായമോ കണ്ടെത്തുന്നതിനും സഹസ്രാബ്ദങ്ങൾക്ക് മുൻപേ തന്നെ ഈ കലാരീതി നിലനിന്നിരുന്നു എന്ന കണ്ടെത്തലാണ്,പെയിന്റിങ്ങിനെയും കൊത്തുപണിയെയും അപേക്ഷിച്ച്, ഏറ്റവും പൌരാണിക കലാരൂപമായ് പൈറോഗ്രാഫി അനുമാനിക്കപ്പെടുന്നതിനു കാരണം

പൈറോഗ്രാഫി ഇ-മ്യുസിയത്തിന്റെ ശില്പിആയ ശ്രീമതി കാതലീൻ മേനെന്ദാസ് ന്റെ നിഗമനത്തിൽ ഏകദേശം 3000 വർഷങ്ങൾക്ക് മുൻപേ ഈ കലാ രൂപം പെറുവിൽ നില നിന്നിരുന്നു മദ്ധ്യ കാലഘട്ടത്തിലാണ് യുറോപ്പിൽ ഈ കലാ രീതി ആരംഭ ദിശ കുറിച്ചത് എങ്കിലും വിക്ടോറിയൻ കാലഘട്ടത്തിലാണ് ഇതിനു പ്രചുര പ്രചാരം സിദ്ധിച്ചത് അക്കാലത്തു ഈ കലാരീതി “ പോക്കെർവർക്ക് ” എന്നാണ് അറിയ പ്പെട്ടിരുന്നത്

പിൽക്കാലത്ത് പോക്കർ പരിഷ്കരിക്കപ്പെടുകയും Vulcan Wood Etching Mach .എന്ന ഉപകരണം രൂപം കൊള്ളുകയും ചെയ്തു

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ത്തോടെയാണ്  സോൾഡറിംഗ്  അയേണ്‍ പോലുള്ള ഉപകരണങ്ങൾ നിലവിൽ വന്നത്

പിന്നീട് അത് കരണ്ടും ചൂടും നിയന്തിക്കുന്ന ഉപകരണം ആയും രൂപം പ്രാപിച്ചു കാലാന്തരത്തിൽ അത് ഹോട്ട്വയർ ടിപ്പോടുകൂടിയ ഉപക രണമായി രൂപമാറ്റത്തിന് ഇരയായി .അങ്ങിനെ ഇന്ന് ലോകമെമ്പാടും ഉള്ള പൈരോ-ഗ്രാഫെർസ് സാർവത്രികമായി ഉപയോഗിക്കുന്ന കരണ്ട് ,ചൂട് നിയന്ത്രിത ഹോട്ട്വയർ ടിപ്പു ഉപകരണം നിലവിൽ വന്നു. എല്ലാ കാര്യങ്ങളിലും തല്പരരായ കേരളീയർ ഈ രംഗത്ത് ശ്രദ്ധ പതിപ്പിച്ചു കണ്ടില്ല അതുകൊണ്ട്തന്നെ ഈ രംഗത്ത് ഒറ്റയാനായി എനിക്ക് നിലകൊള്ളേണ്ടതായ് വരുന്നു ഇന്ത്യ ഒട്ടാകെ എടുത്താൽ തന്നെ ഈ ലേഖകൻ അടക്കം വെറും നാല് പേർ മാത്രമാണ് ഈ രംഗത്ത് ഉള്ളത് …

പൈറോഗ്രാഫി

ഇനി വരയ്ക്കുന്ന രീതി ചെറുതായി പരിചയപ്പെടാം

1. ആദ്യം വരയ്ക്കുവാനുള്ള ചിത്രം മനസ്സിൽ നന്നായി പതിപ്പിക്കുക . അതിന്റെ എല്ലാ വശങ്ങളും സൂഷമതയോടെ മനസ്സിൽ മെരുക്കി എടുക്കുക

2. വരയ്ക്കുവാനുള്ള പ്രതലം തിരഞ്ഞെടുക്കുക -കൂടുതൽ വെള്ള നിറമുള്ള മരപ്പലക ആയിര്ക്കണം .[ ഇരുണ്ടതായാൽ ചിത്രം തെളിയില്ല പ്ലേവുഡ് ,തുകൽ, നല്ല കട്ടിയുള്ള പേപ്പർ എന്നിവയും ആകാം ] മരം ചിന്തേര് ചെയ്തതിനു ശേഷം സാന്റ്പേപ്പേർ ഇട്ടു നല്ലത് പോലെ മിനുസപ്പെടുത്തണം അല്ലാത്ത പക്ഷം പോക്കെർ ഒഴുകി പോകാതെ കരിഞ്ഞ പാട് വീഴ്ത്തും

3. മനസ്സിൽ ഉള്ള അല്ലെങ്കിൽ തയാറാക്കി വെച്ച ചിത്രത്തെ പെൻസിൽ കൊണ്ട് മൃദുവായി പ്രതലത്തിൽ വരയ്ക്കുന്നു.

4. ഇനി വരച്ച ചിത്രത്തെ പോക്കെർ കൊണ്ട് പൈറോഗ്രാഫി ചെയ്യുന്നു . ഇവിടെ കൈ ബാലൻസിംഗ് ആണ് പ്രധാനം .പക്ഷെ,അത് പരിചയം കൊണ്ട് മാത്രമേ സിദ്ധിക്കൂ .അതുകൊണ്ട് കൂടുതൽവരയ്ക്കുക മനവും കരവും ഒന്നിച്ചു നീങ്ങിയാൽ കൂടുതൽ മികവാർന്ന ചിത്രങ്ങൾ വിരിയും തീര്ച്ച – കഴിവും നിതാന്തപരിശ്രമവും അതൊന്നു മാത്രമാണ് വിജയ മന്ത്രം

പൈറോഗ്രാഫി

യുറോപ്യൻ ,അമേരിക്കൻ പൈറോ കിറ്റുകൾ ആണ് ഏറ്റവും മികച്ചത് എന്നാൽ അവയ്ക്ക് ഇന്ത്യയിൽ എത്തുമ്പോൾ 12000 രൂപയോളം വിലവരും മാത്രമല്ല ഈ കിറ്റിനു എന്തെങ്കിലും പ്രവര്ത്തന വൈകല്യം സംഭവിച്ചാൽഅത് ശരിയാക്കി എടുക്കുന്നതിനു വിദേശത്തെയ്ക്ക് തന്നെ തിരിച്ചു അയച്ചു കൊടുക്കണം .ഇതിന്റെ ടിപ് ചുട്ടു പഴുക്കുന്നതിനാൽ എപ്പോഴും മാറ്റി വയ്ക്കേണ്ടതായ് വരും ഒരു ടിപ്പിനു മാത്രം അവരുടെ വില 5 യു എസ ഡോളർ ആണ് കൂടാതെ കാല വിളംബവും.അതുകൊണ്ട് തന്നെയാണ് സ്വന്തമായി ഉപകരണം നിർമ്മിക്കുന്ന പ്രയത്നത്തിൽ എർപ്പെട്ടതും,ഒന്നര വർഷത്തെ പരിശ്രമത്തിനും അല്പം പണച്ചിലവിനും സമയച്ചെലവിനും ഒടുവിൽ വിദേശ നിർമ്മിത പൈറോ കിറ്റിന്റെ അതെ ഗുണമേന്മ പുലർത്തുന്ന പൈറോ കിറ്റ് രൂപം കൊണ്ടതും[ രൂപത്തിൽ അല്ല … ഭംഗി വരുത്തുക അനായാസകരമാണ്] 

അതിനു വേണ്ടി മാത്രം ഇലക്ട്രി സിറ്റി യുടെ പ്രവാഹത്തെ കുറിച്ചുംതാപത്തിന്റെ ആഗിരണ വിഗിരണ സ്വഭാവത്തെ കുറിച്ചും ഹീറ്റ് സിങ്കിനെ കുറിച്ചും പരിശ്രമിച്ചു പഠിക്കേണ്ടതായി വന്നു . പഠനവും വായനയും താത്പര്യവിഷയം ആയതിനാൽ മുഷിച്ചിൽ അനുഭവപ്പെട്ടില്ല.

പൈറോഗ്രാഫി

ആസ്വാദകൻ ഇല്ലെങ്കിൽ കലാകാരനില്ല

ആസ്വാദകർ ആണ് പ്രോത്സാഹനത്തിലൂടെയും വസ്തു നിഷ്ഠമായ വിമർശനത്തിലൂടെയും കലാകരനിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നത്..ആസ്വാദകരുടെ ചരണങ്ങളിൽ ആദര പൂർവ്വം സമർപ്പിച്ചു കൊള്ളുന്നു.

Share.

About Author

150q, 0.919s