Leaderboard Ad

പ്രതീക്ഷകൾ “കുള” മാക്കിയ കൊളംബിയയും ‘കായിക’മാക്കിയ ബ്രസീലും

0

വേൾഡ് കപ്പ്‌ബ്രസീലിനോടേറ്റു മുട്ടിയപ്പോൾ കൊളംബിയയുടെ ഇതുവ രെ കണ്ട മികവ്‌ കാണാനേ കഴിഞ്ഞില്ല. ബ്രസീൽ നന്നായി  ‘ കളിക്കുക ‘ത ന്നെ ചെയ്തു. ഓരോ കളിയിലും മെച്ചപ്പെട്ടു വരുന്ന ബ്രസീലിനെയാണു കാണുന്നത്‌. ‘മൈക്കോൺ ‘ വിംഗ്‌ ബാക്കായി വന്നത്‌ അവർക്ക്‌ കൂടുതൽ ഗുണകരമായി. മറു വശത്ത്‌ , ‘അമേ റോ ‘ തീത്തും മങ്ങിപ്പോയി. ക്വാഡ്രാഡോ അടക്കം  ഭൂരിഭാഗം കൊളംബിയക്കാർക്കും ഫ്ലൂവന്റ്‌ ആയി കളിക്കാനേ പറ്റിയില്ല. മനസ്സ്‌ പതറിയാൽ  പാസുകൾ തെറ്റും, നീക്കങ്ങളുടെ വേഗത കുറയും, ക്രോസ്സുകളുടെ കൃത്യത കുറയും, പൊസിഷണൽ എററുകളും സംഭവിക്കും. ‘ ജെയിംസ്‌ ‘ ഒഴികെയുള്ള എല്ലാ കൊളംബിയക്കാർക്കും ഇന്നലെ സംഭവിച്ചതതാണു. അതിനു മകുടോദാഹരണമാണു, ആദ്യ ഗോൾ. ‘സെറ്റ്‌ പീസ്‌  ‘ ഡിഫന്റ്‌ ചെയ്യുന്നത്‌ 2 വിധത്തിലാണു.  ഒന്നുകിൽ ‘ മാൻ മാർക്കിംഗ്‌ ‘, അല്ലെങ്കിൽ ‘ഏരിയൽ മാർക്കിംഗ്‌ ‘. ഇതു രണ്ടും കണ്ടില്ല. ആ കോർണർ വരുമ്പോൾ ‘ഫാർ ‘ പോസ്റ്റിൽ ഡിഫന്ററേ ഇല്ലായിരുന്നു.

ബ്രസീലിയൻ ഡിഫൻസ്‌ ‘ ഹൈ ലൈൻ ‘ കീപ്‌ ചെയ്താണു കളിച്ചത്‌. മിഡ്ഫീൽഡിൽ ജെയിംസിനു ഒരു ഫ്രീഡവും കൊടുക്കരുതെന്ന് തീരുമാനിച്ചായിരുന്നു കളി. മ റ്റൊരു തന്ത്രവും അവർ പയറ്റി. എതിരാളിയെ ചവിട്ടിക്കൂട്ടൽ. 3 പാസിനപ്പുറം എതിരാളിയെ വിടില്ല എന്നു തീരുമാനിച്ചത്‌ പോലെയായിരുന്നു. ആരു ഫൗൾ ചെയ്തു എന്നല്ല, ആരു വീണു എന്നു നോക്കി മാത്രം വിസിലൂതിയ റഫറി അവർക്ക്‌ നല്ല പിന്തുണയും നൽകി.
മലയാളത്തിലെ ചില മീഡിയകൾ ‘ ബ്രസീലിന്റെ കാവ്യാത്മക ശൈലി എന്നൊക്കെ പൊലിപ്പിച്ചു വിവരിക്കുന്നത്‌ കാണാറുണ്ട്‌.
ചവിട്ടിയും,  കുത്തിയും , പിടിച്ചു വലിച്ചും , ബോൾ കൈവിട്ടാൽ നിലത്തുവീണു നിലവിളിച്ചും  കവിത രചിക്കുന്ന ബ്രസീലിനെയാണിന്നലെ കണ്ടത്‌.
എങ്ങി നെ എന്നല്ല , ബ്രസീൽ വിജയിച്ചു എന്നതിലാണു കാര്യം. സെമിയിൽ ജർമ്മനി വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുമില്ല.

Share.

About Author

144q, 0.542s