Leaderboard Ad

പ്രിയ വി ടി ബാലറാം എം എൽ എ സാര്‍..ഒരു നിമിഷം..

0
പ്രിയ വി ടി ബാലറാം സാര്‍.
ആദ്യമേ പറയട്ടെ ഒരു  കൊലപാതകത്തെയും  ഞാൻ ന്യായീകരിക്കുന്നില്ല.  എല്ലാ  കൊലയും പാതകം തന്നെയാണ്  എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ. ഇക്കഴിഞ്ഞ ദിവസം താങ്കളുടെ ഒരു പോസ്റ്റ് കണ്ടപ്പോൾ ചില കാര്യങ്ങൾ ഒന്ന് പറയണം എന്ന് തോന്നി .
1)  കേരളത്തിൽ ആദ്യമായും അവസാനമായും ഒരു എം എൽ എ കൊല ചെയ്യപ്പെട്ടിട്ടുള്ളത് സി പി എം എം ന്റെ എം എൽ എ ആയിരുന്ന സഖാവ് കുഞ്ഞാലിയാണ്. അന്ന് പ്രതിയെന്നു സംശയിക്കപ്പെട്ട ആൾ ഇന്ന് വൈദ്യുത മന്ത്രി ആര്യാടൻ.
2 )  1972 സെപ്റ്റംബ ർ 23 നു സഖാവ് അഴീക്കോടൻ രാഘവൻ ക്രൂരമായി കൊല ചെയ്യപ്പെടുമ്പോൾ അദ്ദേഹം ഇടതു മുന്നണി കണ്‍വീനർ ആയിരുന്നു. അന്ന് പ്രതി എന്ന് സംശയിക്കപ്പെട്ട ആൾ മുൻ മുഖ്യ മന്ത്രി കെ കരുണാകരൻ.
3)  കാസർഗോഡു ജില്ലയിൽ ചീമേനി എന്നൊരു  ഗ്രാമം ഉണ്ട്. ഒരു പക്ഷെ പലർക്കും ഓര്‍മ കാണില്ല. ഞങ്ങൾക്ക് അത്ര എളുപ്പം മറക്കാൻ പറ്റാത്ത ഒരു അധ്യായം ആണ് എന്നുള്ളതുകൊണ്ട് അമ്പത്തി ഒന്ന് വെട്ടിന്റെ വെട്ടുവഴികളിലെ അതി വിപ്ലവകാരികൾക്ക് വേണ്ടി ചീമേനിയെപ്പറ്റി ഇവിടെ പറയാം .
1987 മാർച്ച് മാസം 23 നു ഒരു വോട്ടെടുപ്പ് ദിനമായിരുന്നു. സഖാവ് ഇ .കെ നായനാർ സ്ഥാനാർഥി. എല്ലാ വോട്ടുകളും കൃത്യമായി പോൾ ചെയ്തോ എന്ന് ഉറപ്പു വരുത്താൻ വേണ്ടി സഖാക്കൾ പാർട്ടി ഓഫീസില്‍  ഒത്തുകൂടി. പെട്ടെന്ന് ഒരു സംഘം അക്രമികളുടെ ആര്‍പ്പു വിളികൾ പുറത്തു മുഴങ്ങി.  എന്താണ് സംഭവിക്കുന്നത്‌ എന്ന് സഖാക്കൾക്ക് മനസിലാകുന്നതിനു മുന്നേ അക്രമികള്‍ ഓഫീസ് വളഞ്ഞു. അവര്‍ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. വെട്ടിപ്പൊളിക്കാന്‍ നോക്കി. പലക തകരുമെന്നായപ്പോള്‍ ബെഞ്ചുകൊണ്ട് ബലംകൊടുത്തു. അതോടെ ജനല്‍ വെട്ടിപ്പൊളിച്ചു.
തൊട്ടപ്പുറത്ത് പുരമേയാന്‍ വച്ചിരുന്ന പുല്‍കെട്ടുകള്‍ കൊണ്ടുവന്ന് ഓഫീസിന് ചുറ്റും തീയിട്ടു. കത്തിച്ച പുല്ല് അകത്തേക്ക് തള്ളി. ഒരാള്‍ മേല്‍ക്കൂരയില്‍ കയറി മണ്ണെണ്ണയും പെട്രോളും ഒഴിച്ചു. നിമിഷാര്‍ധത്തില്‍ മേല്‍ക്കൂരയ്ക്കു തീപിടിച്ചു. അകത്തും പുറത്തും തീയും പുകയും. നിര്‍ത്താത്ത കല്ലേറ്. ഓട് പൊട്ടി പലരുടെയും തലയിലും ദേഹത്തും വീണു.
അക്ഷരാർത്ഥത്തിൽ ചുട്ടു കൊല്ലുകയായിരുന്നു അവരെ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ചീമേനിക്ക് സമാനതകളില്ല.  മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇതുപോലെ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അമ്പത്തൊന്നു വെട്ടിന്റെ കണക്കുകൾ നിരത്തി ഞങ്ങളെ കൊലപാതകികളാക്കാന്‍  മിനക്കെടുന്നവരോടു താങ്കളെപോലുള്ളവരോട് ഞങ്ങള്‍  എന്താണ് പറയേണ്ടത് ..??
4 ) – സിഖു വിരുദ്ധ കലാപത്തിന്റെ സമയത്ത് ദൽഹിയിലെ ബസുകളിൽ യാത്ര ചെയ്യുന്നവരെപ്പോലും അന്ന് വെറുതെ വിട്ടിരുന്നില്ല കോണ്‍ഗ്രസിലെ മാനവികതയുടെ മുഖങ്ങൾ. “വൻ മരങ്ങൾ വീഴുമ്പോൾ ചെറു പുല്ലുകൾ അതിനു അടിയിൽ പെടുന്നത് സ്വാഭാവികം” എന്നാണ് അന്ന് രാജീവ്‌ ഗാന്ധി അതെപ്പറ്റി പറഞ്ഞത്. അക്രമ രാഷ്ട്രീയത്തെ ഇത്ര മാത്രം വെള്ള പൂശിയ  ആ പ്രസ്തവനെയെ  തള്ളിപ്പറയാൻ താങ്കള്‍ക്ക് ധൈര്യമുണ്ടോ??
നാല് ദിവസം കൊണ്ട് 2000 ത്തിലേറെ മനുഷ്യ ജീവനുകളല്ലേ സർ അവിടെ ചുട്ടെരിക്കപ്പെട്ടത്?
5 ) മൊയാരത്ത് ശങ്കരൻ എന്നൊരു പേര് താങ്കൾ കേട്ടിട്ടുണ്ടോ ?
കേരളത്തിലെ  കോണ്‍ഗ്രസിന്റെ ചരിത്രം രചിച്ചത് മൊയാരത് ശങ്കരൻ ആണ്. കോണ്‍ഗ്രസ്  പാര്‍ട്ടി  ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി വധ ശിക്ഷ വിധിക്കുകയായിരുന്നു മോയരത്തിന് .
6) കേരളത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ കൊലപാതകത്തിന് ബോംബു ഉപയോഗിച്ചത് താങ്കളുടെ പാർട്ടി ആണ് സർ.പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ  എന്ന സ്ഥലത്തെ ദിനേശ് ബീഡി കമ്പനി ആക്രമിച്ചു സഖാവ് കൊലങ്ങരോത്ത്  രാഘവനെ കോണ്ഗ്രസ് കാർ ബോംബെറിഞ്ഞു  കൊലപ്പെടുത്തിയ കേസിൽ ആരോപണ വിധേയൻ ആയതു  കെ പി സി സി അംഗം കൂടിയായ മമ്പറം ദിവാകരൻ ആണ്
7) ഞങ്ങൾക്ക് മൂന്നു തരം ബോംബു ഉണ്ടാക്കാൻ അറിയാം എന്ന് പരസ്യമായി പ്രസഗിച്ചത് കോണ്ഗ്രസ്  നേതാവ് രാമകൃഷ്ണൻ ആണ് , ബോംബു സമാധാന പാലനത്തിന് വേണ്ടി ആണോ സർ താങ്കളുടെ പാർട്ടി  ഉണ്ടാക്കുന്നത് ?
8) – കോഴിക്കോട് ഒഞ്ചിയത്തെ ടി.പി യുടെ വധത്തിനു ശേഷം കേരളത്തിനകത്ത്‌ ഇരുപതിലധികം അതി പൈശാചികമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ കൊല്ലപ്പെട്ടു.  നഷ്ടങ്ങള്‍ എല്ലാം സി.പി.ഐ.എമ്മിന്. അത് കൊണ്ട് തന്നെ വെട്ടുവഴി കവികള്‍ വന്നില്ല. താങ്കളെ പോലുള്ളവരുടെ ‘വാളുകള്‍’ ചലിച്ചതുമില്ല.
കണ്ണൂർ ജില്ലയിൽ പലപ്പോഴും അക്രമങ്ങൾ അല്ല പ്രതിരോധങ്ങൾ ആണ് നടക്കാറുള്ളത് . തലശ്ശേരിയുടെ മണ്ണില്‍ ജീവിച്ച എനിക്ക് അത് കൃത്യമായി പറയാനുമാകും. ഒരുപക്ഷെ താങ്കള്‍ക്ക്  അത് മനസിലാവില്ല.
എം എൻ വിജയൻ എന്നൊരു പേര് താങ്കൾ കേട്ടിട്ടുണ്ടോ ?
കെ ടി ജയകൃഷ്ണൻ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹത്തോട്  പത്രക്കാർ ഒരു ചോദ്യം ചോദിച്ചു .

എന്തുകൊണ്ടാണ് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ മാത്രം ഇത്ര അധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് ?

വിജയന് മാഷുടെ മറുപടി ഇതായിരുന്നു..ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്റെ ആസ്ഥാനം കേരളമാണെന്നും.. കേരളത്തിൽ അതിന്റെ തലസ്ഥാനം തലശ്ശേരി ആണെന്നും അവിടെ അതിന്റെ വേരുകൾ ആഴ്ന്നു പന്തലിചിരിക്കുന്നത് അവരുടെ ഹൃദയങ്ങളിലാണെന്നും  ഉള്ള നല്ല ബോധ്യം ഇന്ത്യയിലെ ആർ എസ് എസ് സംഘ പരിവാർ സംഘടനകള്‍ക്കുണ്ട് ..ശത്രുവിനെ  അടിക്കുമ്പോൾ അതിന്റെ പത്തി  നോക്കി പ്രഹരിക്കുക എന്ന ശൈലിയാണ് ഫാസിസ്റ്റ്കൾ നിരന്തരം സ്വീകരിക്കാരുള്ളത് എന്നുള്ളത് കൊണ്ടുതന്നെയാണ് ബോധപൂർവ്വം സംഘർഷങ്ങൾ  ഉണ്ടാക്കാൻ അവർ തലശ്ശേരി തന്നെ തിരഞ്ഞെടുക്കുന്നത് ..

ഞങ്ങൾ അക്രമകാരികൾ ഒന്നുമല്ല സർ .

അക്രമത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുമില്ല എന്നാൽ പച്ച ജീവനുള്ള മനുഷ്യന്റെ ശരീരത്തിലേക്ക് പച്ചിരുമ്പ് കയറുമ്പോഴുള്ള വേദന എല്ലാവര്‍ക്കും ഒരുപോലെ തന്നെയാണ്.ആ ദിവസം ഞങ്ങളിപ്പോഴും മറന്നിട്ടില്ല.അന്ന് ഒരു തിരുവോണം നാൾ കുളിച്ചു പുതുവസ്ത്രം ധരിച്ചു പൂക്കളവും തീർത്ത്  സന്തോഷത്തോടെ ഇരിക്കേണ്ട ഒരു ദിവസം ഓണമെന്ന രണ്ടക്ഷരത്തിന് ചോരയുടെ നിറമാണെന്ന് ഞങ്ങളെ  പറഞ്ഞു പഠിപ്പിച്ചവരോട് വേദ പാഠം ചൊല്ലാൻ ഞങൾക്കറിയില്ല .ഇരുട്ടിൽ  ഞങ്ങള്ക്ക് പ്രിയപ്പെട്ടവര്ക്ക് നേരെ ആയുധങ്ങൾ ഉയരുമ്പോൾ ഞങ്ങള്ക്ക് ചെറുത്തു നിന്നേ പറ്റൂ .

ഞങൾ  കമ്മ്യൂണിസ്റ്റുകാരാണ് സാർ

ഒരുപക്ഷെ താങ്കള്‍ക്ക്  ഇത്  ശരിയായി  മനസിലാവണം  എന്നില്ല. താങ്കളുടെ പാര്ട്ടി മറന്നു പോയ ഒരു നേതാവിന്റെ ചെറിയ ഒരു വാചകം ഞാൻ താഴെ കൊടുക്കുന്നു.
“ഭീരുത്വവും അക്രമവും തമ്മില്‍ തിരഞ്ഞെടുക്കേണ്ടിവന്നാല്‍, ഞാന്‍ അക്രമത്തിന്‍റെ ഭാഗത്തായിരിക്കും.ഞാന്‍ ആക്രമിക്കപ്പെടുന്നത് കണ്ടാല്‍, ഹിംസയിലൂടെയാണെങ്കിലും എന്നെ രക്ഷിക്കുകയെന്നതാണ് എന്‍റെ മകന്‍റെ കടമ. ബോര്‍ യുദ്ധത്തിലും സുലു കലാപത്തിലും ഒന്നാം ലോക മഹായുദ്ധത്തിലും ബ്രിട്ടീഷുകാരെ സഹായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഇത് തന്നെയാണ്.” : മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി.

1939 ഇൽ നിന്നും   2015   ലേക്ക് എത്തുമ്പോൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇടതു പക്ഷ ബഹു ജന പ്രസ്ഥാനം ഏതാണ് എന്ന ചോദ്യത്തിന് ആരും രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വരും എന്ന് തോന്നുന്നില്ല.

മാധ്യമങ്ങളുടെ താരാട്ടുപാട്ടുകളുടെ  അകമ്പടിയില്ലാതെ ഞങ്ങൾ  നടന്നു നീങ്ങിയ വഴികൾക്ക് പറയാനുള്ളത് ഈ നാടിന്റെ ചരിത്രം തന്നെയാണ് സാര്‍.

അടിസ്ഥാന വർഗ്ഗത്തിന്റെ സ്വപനങ്ങള്‍ക്കൊപ്പം  സഞ്ചരിച്ചു അവരുടെ ഹൃദയങ്ങളിൽ വേരുകൾ ആഴത്തിൽ  പടർത്തിക്കൊണ്ട് തന്നെയാണ് ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  അതിന്റെ യാത്ര തുടരുന്നത് .

താങ്കളെപ്പോലുള്ള  വിപ്ലവ വായാടികളുടെയും, അഭിനവ ചാനൽ കമ്മ്യൂണിസ്റ്റ് സൈന്ധാന്തിക  കുലപതികലുടെയും വിമർശനങ്ങൾക്ക്  നിരന്തരം ഞങൾ  ഇരയാവാറുണ്ട് എങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  നേര് എന്താണ് എന്ന് ഈ നാടിനു നന്നായി അറിയാം

കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല . ചെറിയ ചില സംശയങ്ങള്‍  കൂടി പറഞ്ഞു അവസാനിപ്പിക്കാം .

അടിസ്ഥാനപരമായ ജനകീയ പ്രശ്നങ്ങളിലേക്ക് എന്തുകൊണ്ടാണ്  താങ്കളുടെ ശ്രദ്ധ ഒരിക്കലും പതിയാത്തത്‌ ?

ഫേസ് ബുക്കിലെ പ്രതികരണത്തിന് അപ്പുറം നമുക്ക് ചുറ്റും മറ്റൊരു ലോകം ഉണ്ട് സാര്‍.

താങ്കൾ ജനാധിപത്യ മാർഗ്ഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു എം എൽ ഇ ആണ്. ഫേസ്  ബുക്കിലെ വൈകാരിക പ്രതികരങ്ങള്‍ക്ക് അപ്പുറം ഒരുപാടു കാര്യങ്ങൾ ചെയ്യാൻ ശേഷി എം എൽ എ എന്ന ആ പദവിക്ക് ഉണ്ട് . ഇതുവരെ താങ്കൾ എഴുതിയ സ്റ്റാറ്റസുകളിലെ  ആത്മ രോഷത്തിന്റെ ഒരു നേരിയപങ്ക്   എങ്കിലും താങ്കള്‍  നിയമ സഭയിൽ കാണിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ താങ്കളോട് ഈ ചോദ്യങ്ങള ഞങ്ങള്‍ ജനങ്ങള്‍ക്ക്  ചോദിക്കേണ്ടി വരില്ലായിരുന്നു .

താങ്കളുടെ വാക്കുകളിൽ അല്പ്പം  എങ്കിലും ആത്മാര്‍ത്തത ഉണ്ട് എങ്കിൽ ഇതുപോലുള്ള വിടു  വായത്തങ്ങള്‍ക്ക്  അപ്പുറം പറയാനുള്ളത് നിയമസഭയിൽ കൂടി ഒന്ന് പറയണം സർ. അപേക്ഷയാണ് .

ഇനി അതല്ല ,നുണകളുടെ കൂടാരമായി മാറിക്കഴിഞ്ഞ യു ഡി എഫ് കാമ്പിലെ അനുചരർക്ക്  നുണ പ്രചരിപ്പിക്കാൻ ഒരു മുഖം ആയി അവർ താങ്കളെ  നില നിരത്താൻ ശ്രമിക്കുകയാണ് എങ്കിൽ സുന്ദരമായൊരു നല്ല നമസ്ക്കാരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല

സ്നേഹതോടെ …

നചികേതസ്

Share.

About Author

136q, 0.791s