Leaderboard Ad

ഫലസ്തീന്‍ പ്രശ്‌നം: ചരിത്രവും വര്‍ത്തമാനവും

0

democracy, Gaza, ഇസ്രയേൽ, ഇസ്രയേൽ പലസ്തീൻ പ്രശ്നം, ഗസ്സ, ഗാസ, പലസ്തീൻ20 ാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഫലസ്തീനിലെ നിലവിലെ പ്രശ്‌നങ്ങളുടെ ആരംഭം. ജറൂസലിമിലെ ജുതന്മാരുടെ ആരാധനാലയമായ Solomons Temple തകര്‍ത്ത് ഇസ്രായേലിനുമേല്‍ ആധിപത്യം സ്ഥാപിച്ചത് റോമാ സാമ്രാജ്യമാണ്. റോമക്കാരുടെ ആധിപത്യത്തോടെ ജൂതന്മാര്‍ പല രാജ്യങ്ങളിലായി ചിന്നിചിതറി. പിന്നീട് ഖലീഫ ഉമറിന്റെ ഭരണകാലത്ത് പശ്ചിമേഷ്യയിലെ ഇസ്‌ലാമിന്റെ ഉദയത്തില്‍ ഇസ്‌ലാം റോമാ സാമ്രാജ്യത്തില്‍ നിന്ന് ഫലസ്തീന്‍ കീഴടക്കി. 1037 മുതല്‍ 1917 വരെ പലഘട്ടങ്ങളിലായി വന്ന മുസ്‌ലിം ഭരണാധികാരികളാണ് പിന്നീട് ഫലസ്തീന്‍ ഭരിച്ചത്. ക്രിസ്തുവിന്റെ ഘാതകരായ ജൂത വിഭാഗത്തോട് യൂറോപ്പ് എന്നും അയിത്തം കല്‍പ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്തു ( Antisemitism). എന്നാല്‍ മുസ്‌ലിം ലോകം എന്നും ജൂത സമൂഹത്തോട് മനുഷ്യത്തപരമായാണ് പെരുമാറിയത്. ജൂതന്മാരുടെ സുവര്‍ണ കാലമായി അവര്‍ തന്നെ പറയുന്ന കാലഘട്ടം ഇസ്‌ലാം സ്‌പെയിന്‍ ഭരിച്ച കാലയളവാണ്(The Golden Age of Jewis: 8th- 11th Century in Spain).

1881 മുതലാണ് ഫലസ്തീനിലേക്ക് ജൂതന്മാര്‍ സംഘടിത കുടിയേറ്റം(ഏലിയ) ആരംഭിച്ചത്. 1896-ല്‍ തിയോഡര്‍ ഹെസ്‌കലിന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയതോടെയാണ് ജൂതരാഷ്ട്രത്തിന് വേണ്ടിയുള്ള നീക്കത്തിന് സംഘടിത രൂപമുണ്ടായത്. ഒന്നാം ലോക മഹാ യുദ്ധ സമയത്ത് ജൂത ലോബിയുടെ സാമ്പത്തിക സഹായം ഉറപ്പുവരുത്താന്‍ വേണ്ടി ബ്രിട്ടനാണ് ഫലസ്തീന്‍ വിഭജിച്ച് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഉറപ്പ് ജൂതന്മാര്‍ക്ക് നല്‍കുന്നത്. 1917-ല്‍ വിദേശകാര്യമന്ത്രി ബാല്‍ഫര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കുന്നതിലൂടെ തങ്ങളുടേതല്ലാത്ത മറ്റൊരു ജനതയുടെ ഭൂമി മൂന്നാമതൊരു കക്ഷിക്ക് പതിച്ച് നല്‍കുന്ന സമീപനമാണ് ബ്രിട്ടന്‍ സ്വീകരിച്ചത് (Balfour Declaration). ഒന്നാം മഹാലോക യുദ്ധ ശേഷം ബ്രിട്ടന്‍ ശക്തി പ്രാപിക്കുകയും, 1921 ല്‍ തുര്‍ക്കി ആസ്ഥാനമായി നിലനിന്നിരുന്ന ഖിലാഫത്ത് ഭരണം അവസാനിപ്പിക്കുകയും ചെയ്തു. രണ്ടാം ലോകമഹാ യുദ്ധത്തോടെ ജൂതലോബി തങ്ങള്‍ക്കൊരു രാഷ്ട്രമെന്ന ആവശ്യം ശക്തമാക്കി. 1948 മെയ് 14 ന് ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ പ്രഖ്യാപിച്ചു. ഫലസ്തീനെ പകുത്ത് ഇസ്രായേല്‍ പ്രഖ്യാപിച്ച നടപടിയെ സ്വാതന്ത്രത്തിന്റെ വിലയറിയുന്ന, വിഭജനം ഉണ്ടാക്കുന്ന മുറിവുകളെ കുറിച്ച് നല്ല ബോധ്യമുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ശക്തമായി എതിര്‍ത്തു. സെക്യുലറിസ്റ്റ് ആശയധാര പിന്തുടര്‍ന്ന നെഹ്‌റു സ്വീകരിച വിദേശ നയത്തിന് (ചേരിചേരാനയം) അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത ലഭിച്ചു.

10 ലക്ഷം വരുന്ന ഫലസ്തീനികളെ അഭയാര്‍ത്ഥികളാക്കി ജന്മനാട്ടില്‍ നിന്ന് ആട്ടിപായിച്ചുകൊണ്ടായിരുന്നു ഇസ്രായേല്‍ രാഷ്ട്രം രൂപം കൊണ്ടത്. ഫലസ്തീന്‍ ചരിത്രത്തിലെ ദാരുണ (നഖ്ബാ) സംഭവമായിട്ടാണ് ഫലസ്തീനികള്‍ ഇതിനെ കാണുന്നത്. ഇന്നും ലക്ഷക്കണക്കിന് ഫലസ്തീനികളാണ് സിറിയ, ജോര്‍ദാന്‍, ലബനാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നത്. സ്വാതന്ത്രത്തിനുമേലുള്ള അവകാശ ലംഘനമായി പ്രഖ്യാപിച്ച രാഷട്രത്തെ അംഗീകരിക്കാന്‍ ഫലസ്തീനികളും അറബികളടക്കമുള്ളവര്‍ തയ്യാറായില്ല. ഇസ്രായേലരും അറബികളും തമ്മില്‍ യുദ്ധം നടന്നു. ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ അറബികള്‍ പരാജയപ്പെട്ടു. വെസ്റ്റ്ബാങ്കും ഗസ്സയുമുള്‍പ്പെടുയുള്ള പ്രദേശങ്ങള്‍ ഇസ്രായേലിന്റെ കീഴിലായി. തുടര്‍ന്ന് ഈജിപ്തായിരുന്നു ഇസ്രായേലിന്റെ പ്രധാന എതിരാളി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള സൂയസ് കനാല്‍ കടന്ന് പോവുന്നത് ഈജിപ്തിലൂടെയാണ്. തന്ത്രപ്രധാന മേലയില്‍ ആധിപത്യം സ്ഥാപിക്കുക എന്നത് പാശ്ചാത്യമാരുടെ ലക്ഷ്യങ്ങളില്‍ സുപ്രധാനമാണ്. അതിനാല്‍ തന്നെ അവര്‍ ഇസ്രായേലിനെ തങ്ങളുടെ വേട്ടപട്ടിയായി ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 1956 ല്‍ ഈജ്പതിന്റെ ഭാഗമായ സിനാ പ്രദേശം കേന്ദ്രീകരിച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ ഇസ്രായേല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഫലസ്തീന്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിന്നു . സ്വതന്ത്ര ഫലസ്തീന്‍ എന്ന ലക്ഷ്യത്തോടെ 1964 ല്‍ രൂപീകൃതമായ Palastin Liberation Organisation: പി.എല്‍.ഒ (PLO) ഇസ്രായേലിനെ അംഗീകരിച്ചില്ല. 1967 ല്‍ 6 ദിസവം നീണ്ട യുദ്ധത്തി സീനാ, ഗസ്സ, വെസ്റ്റ്ബാങ്ക്, ജറൂസലം എന്നിവിടങ്ങളില്‍ ഇസ്രായേലിന്റെ ആധിപത്യം ഉറപ്പിച്ചു. അതിനിടെ 1969 ല്‍ യാസര്‍ അറഫാത്ത് പി.എല്‍.ഒ വിന്റെ നേതൃസ്ഥാനത്ത് വന്നു.

democracy, Gaza, ഇസ്രയേൽ, ഇസ്രയേൽ പലസ്തീൻ പ്രശ്നം, ഗസ്സ, ഗാസ, പലസ്തീൻ

സിനാ തിരിച്ചുപിടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ 1973ലെ യുദ്ധത്തില്‍ കാലാശിച്ചു. എന്നാല്‍ ഈജ്പിതിന്റെ പരാജയമായിരുന്നു ഫലം. ഇതൊടെ മേഖലയിലെ സൈനിക ശക്തിയായി ഇസ്രായേല്‍ മാറി. 1978 ല്‍ ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറിലെത്തി. കാമ്പ്-ഡേവിഡ് കരാര്‍ എന്ന് അറിയപ്പെടുന്ന ഈ കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിക്കേണ്ടിവന്നു, സീനാപ്രദേശം കരാറിന്റെ ഭാഗമായി ഇസ്രായേല്‍ വിട്ടുനല്‍കി. അപ്പോഴും ചെറുത്തുനില്‍പ്പുമായി പി.എല്‍.ഒ മുന്നോട്ടുപോയി, മറുഭാഗത്ത് വെസ്റ്റ്ബാങ്കിലുള്‍പ്പെടെ ഇസ്രായേല്‍ കുടിയേറ്റം തുടര്‍ന്ന് കൊണ്ടിരിന്നു. യുദ്ധം ഒരു ഹോബിയായി സ്വീകരിച്ച ഇസ്രായേല്‍ 1982 ലബനാന്‍ അധിനിവേശം നടത്തി.

1987 ലാണ് ഒന്നാം ഇന്‍തിഫാദ (Mass Uprising) ആരംഭിക്കുന്നത്. ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രി Devid Ben Gurionന്റെ വാക്കുകളെ ഓര്‍മപ്പെടുത്തുന്നതായിരുന്ന ഒന്നാം ഇന്‍തിഫാദ, ‘ A people which fights agianst the usurption of its land will not tire so easily’. ഇസ്രായേല്‍ അധിനിവേശ ടാങ്കറുകളെ ഫലസ്തീന്‍ കൂട്ടികള്‍ കല്ലുകൊണ്ട് നേരിട്ടു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ആത്മവിശ്വാസത്തിനും മുന്നില്‍ ഇസ്രായേല്‍ സൈന്യത്തിന് മുട്ടുവിറച്ചു. ഇതേ വര്‍ഷം തന്നെയാണ് ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയാടിത്തറയില്‍ നിന്നാണ് ഹമാസ് പിറക്കുന്നത്. നേരത്തെ ഗസ്സ കേന്ദ്രീകരിച്ച് സാമൂഹ്യ സേവന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ശൈഖ് അഹ്മദ് യാസിനാണ് ഹമാസിന്റെ സ്ഥാപക നേതാവ്. പി.എല്‍.ഒയിലും മറ്റു അറബ് രാജ്യങ്ങളിലും പ്രതീക്ഷ നഷപ്പെട്ടപോഴാണ് ഫലസ്തീന്‍ വിമോചനത്തിനായി ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഒരു തരത്തിലും ഇസ്രായേലിനെ അംഗീകരിക്കില്ലായെന്നത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. ഒന്നാം ഇന്‍തിഫാദ തുടങ്ങി 5 വര്‍ഷം കഴിഞ്ഞപ്പോള്‍ 1993 ല്‍ പി.എല്‍.ഒ പതുക്കെ നിലപാട് മയപ്പെടുത്താന്‍ തുടങ്ങി. ഇസ്രായേലുമായി കരാറിലേര്‍പ്പെടാന്‍ അവര്‍ തീരുമാനിച്ചു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി റാബിനും ഫലസ്തീന്‍ പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും തമ്മില്‍ 1993 ല്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ഇതാണ് Oslo Agreement. 1967 ലെ യുദ്ധത്തില്‍ ഇസ്രായേല്‍ കയ്യേറിയ സ്ഥലങ്ങളില്‍ നിന്ന് പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കും, ഇസ്രായേലിനെ അംഗീകരിക്കും തുടങ്ങി സുപ്രധാന വ്യവസ്ഥകളോടെയായിരുന്നു Oslo Agreement ഉണ്ടാക്കിയത്. അഞ്ച് വര്‍ഷ കാലാവധിയില്‍ രൂപീകരിച്ച കരാര്‍ 1998 ല്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു വ്യവസ്ഥ. കരാറിനെതിരെ ഫലസ്തീനിലും ഇസ്രായേലിലും വ്യാപക പ്രതിഷേധമുണ്ടായി.

സംഭവിക്കാന്‍ പാടില്ലാത്ത അനിവാര്യതയായിട്ടാണ് യാസര്‍ അറഫാത്തിനെ പിന്തുണക്കുന്ന ഫതഹ് ഗ്രൂപ്പ് കരാറിനെ കണ്ടത്. ഫലസ്തീനിലെ ഹമാസ് ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പുകള്‍ കരാറിനെ അംഗീകരിച്ചില്ല. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെ തോല്‍പ്പിക്കാന്‍ അമേരിക്കയും പാശ്ചാത്യരും അറബ് രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സഹകരണമാണ് ഓസ്‌ലോ കരാറിലേക്ക് നയിച്ചത്. അമേരിക്കയുടെയും പാശ്ചാത്ത്യരുടെയും പിന്തുണ എന്നും ഇസ്രായേലുനുണ്ടായിരുന്നു. 1974 ല്‍ സയണിസം = ഫാസിസം എന്നു പറഞ്ഞിരുന്ന അമേരിക്ക തന്നെ 1992 ല്‍ അത് തിരുത്തി. യഥാര്‍ത്ഥത്തില്‍ ഓസ്‌ലോ കരാറും ഒരു കെണിയായിരുന്നു. ഇരു രാഷ്ട്രങ്ങളായി മാറിയാലും തീരുന്നതല്ല ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നം. Greater Israel എന്നതാണ് ജൂത സങ്കല്‍പ്പം. ഇന്നത്തെ സിറിയ, ലബനാന്‍, പഴയ ഫലസ്തീന്‍, സൗദിയുടെ ഭാഗമായ മക്ക, മദീന തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന (Sayanist Snake) വിശാലമായ രാഷ്ട്രമാണ് ഇസ്രായേല്‍ സ്വപ്നം. ജൂതവര്‍ഗമല്ലാത്ത മറ്റാരെയും ഉള്‍കൊള്ളാനും അംഗീകരിക്കാനും അവര്‍ തയ്യാറല്ല. ഉന്മൂലന സിദ്ധാന്തം ഇസ്രായേലിന്റെ കൂടപിറപ്പാണ്. വംശീയ ഉന്മൂലനം നടത്തി Greater Israel സ്ഥാപിക്കുക എന്നതിലേക്കാണ് അവരുടെ ഓരോ യുദ്ധവും കരാറുകളും.

ഓസ്‌ലോ കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പി.എല്‍.ഒ പേരുമാറ്റി Palastin National Authority: പി.എന്‍.എ (PNA) എന്നാക്കി. വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവടങ്ങളില്‍ നിന്ന് ഇസ്രായേല്‍ ഭാഗികമായി പിന്മാറി. എന്നാല്‍ 1998 ല്‍ കരാര്‍ പൂര്‍ത്തീകരണ സമയമായപ്പോള്‍ ഇസ്രായേലില്‍ രാഷ്ട്രീയമാറ്റമുണ്ടായി ഏരിയല്‍ ഷാരോണ്‍ പുതിയ പ്രധാനമന്ത്രിയായി. തുടക്കംമുതലേ കരാറിനെ എതിര്‍ത്ത ഏരിയല്‍ ഷാരോണ്‍ പുതിയ തന്ത്രവുമായി മുന്നോട്ടുവന്നു. ജറൂസലമില്‍ ജൂതള്ളി പുനഃനിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ Temple Mount വിശ്വാസ സംഘവും, വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് ‘ഇയാല്‍’ എന്ന തീവ്രവാദ ഗ്രൂപ്പിനും രൂപം നല്‍കി. മുസ്‌ലിം സമൂഹത്തിന്റെ മൂന്നാമത്തെ പുണ്യഗേഹമായ ചരിത്ര പ്രസിദ്ധമായ അല്‍അഖ്‌സ മസ്ജിദ് തകര്‍ത്തുകൊണ്ട് മാത്രമേ ഷാരോണ്‍ മുന്നോട്ടുവെച്ച പുനഃനിര്‍മ്മാണം സാധ്യമാവൂ. അതുകൊണ്ടുതന്നെ ബൈറൂത്തിന്റെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന ഷാരോണിന്റെ നീക്കത്തിനെതിരെ ഫലസ്തീനിലും അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപക പ്രതിഷേധമുണ്ടായി. ഓസ്‌ലോ കരാര്‍ ലംഘിക്കപ്പെട്ടു. 2000 ത്തില്‍ രണ്ടാം ഇന്‍തിഫാദക്ക് (Mass Uprising) തുടക്കം കുറിച്ചു. രണ്ടാം ഇന്‍തിഫാദയോടുകൂടി ഹമാസ് ശക്തി പ്രാപിക്കുകയുണ്ടായി. തുടര്‍ന്ന് ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടമാണ് ഹമാസ് ഫലസ്തീന്‍ സ്വാതന്ത്രത്തിനായി കാഴ്ചവെച്ചത്. 2004 മാര്‍ച്ച് ഹമാസ് സ്ഥാപക നേതാവ് ശൈഖ് അഹ്മദ് യാസിനേയും, ഏപ്രിലില്‍ ഹമാസ് നേതാവ് അബ്ദുല്‍ അസീസ് റിന്‍ദീസിയെയും ഇസ്രായേല്‍ ബോബാക്രമണത്തിലൂടെ വകവരുത്തി. 2005 ഓടെ സ്ട്രാറ്റജിയുടെ ഭാഗമായി ഏരിയല്‍ ഷാരോണ്‍ ഗസ്സയില്‍ നിന്ന് പിന്മാറി. ഗസ്സക്ക് ചുറ്റും വന്‍മതില്‍ തീര്‍ത്ത് പുതിയ ഇസ്രായേല്‍ അതിര്‍ത്തി രൂപീകരിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. 2008 ഓടെ ഗസ്സക്ക് ചുറ്റും ഇസ്രായേല്‍ വന്‍മതില്‍ തീര്‍ത്തു.

ഗസ്സയിലെയും, വെസ്റ്റ്ബാങ്കിലെയും പ്രബല രാഷ്ട്രീയ കക്ഷികളായ ഹമാസിനെയും അല്‍ഫതഹ് ഗ്രൂപ്പിനെയും തമ്മിലടപ്പിക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം ഇസ്രായേല്‍ ഉപയോഗപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പാശ്ചാത്യ രാഷ്ട്രീയ സമീപനം അവര്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. എന്നാല്‍ 2006 ല്‍ ഫലസ്തീനില്‍ അതോറിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ രാഷട്രീയ പ്രതിസന്ധികളെയും അതിജീവിച്ച് ഹമാസ് വിജയം കൈവരിച്ചു. ഗസ്സയില്‍ ഹമാസ് ഭരണം നിലവില്‍ വന്നു. ജനാധിപത്യത്തിലൂടെ തെരഞ്ഞടുക്കപ്പെട്ട ഹമാസ് ഗവണ്‍മെന്റിനെ അംഗീകരിക്കാന്‍ പാശ്ചാത്ത്യരും ഇസ്രായേലരും തയ്യാറായില്ല. ഗസ്സക്ക് മേല്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ഉപരോധം ഏര്‍പ്പെടുത്തി. ഈജിപ്തിനെ കൊണ്ടും ഗസ്സക്ക് മേല്‍ ഉപരോധം സൃഷ്ടിക്കാന്‍ ഇസ്രായേലിനായി. ഫതഹ് ഹമാസ് ഭിന്നത വളര്‍ത്തി സമാന്തര സര്‍ക്കാര്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ ആശിര്‍വാദത്തോടെ രൂപീകരിച്ചു. ഹമാസിനോട് ഉടക്കി നിന്ന അല്‍ഫതഹിനെ പ്രകോപിപ്പിച്ച് തമ്മിലടിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. 2008 ല്‍ ഹമാസ് അല്‍ഫതഹ് ഗ്രൂപ്പുകള്‍ ഐക്യത്തിലെത്തി. ഐക്യത്തെ ഇസ്രായേല്‍ എതിര്‍ത്തു, 2008 ഡിസംബറില്‍ ഗസ്സയെ ആക്രമിച്ചു. 100 കണക്കിന് ആളുകള്‍ മരണപ്പെട്ട ആക്രമണം 2009 ജനുവരിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് 2012 ല്‍ എല്ലാ ഉപരോധങ്ങള്‍ക്കുമിടയില്‍ ഇസ്രായേല്‍ ഗസ്സക്കുമേല്‍ കടന്നാക്രമണം ആവര്‍ത്തിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സിവിലിയന്‍മാര്‍ക്ക് കടന്നാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

democracy, Gaza, ഇസ്രയേൽ, ഇസ്രയേൽ പലസ്തീൻ പ്രശ്നം, ഗസ്സ, ഗാസ, പലസ്തീൻ

സാമ്രാജ്യത്വം സ്വത പ്രതിസന്ധി നേരിടുമ്പോഴെല്ലാം അവര്‍ ആക്രമണത്തിനു മുതിര്‍ന്നിട്ടുണ്ട്. പുതിയ ഗസ്സ ആക്രമണവും ഇതില്‍ നിന്ന് വിഭിന്നമല്ല. ഹമാസ്, ഫതഹ് ഗ്രൂപ്പുകളുടെ ഐക്യശ്രമങ്ങളെ തകര്‍ക്കാന്‍ ഇസ്രായേല്‍ എന്നും ശ്രമിച്ചിട്ടേയുള്ളൂ. അവര്‍ ഒന്നിക്കുന്നതിനെ ഇസ്രായേല്‍ ഭയപ്പെട്ടു. മൂന്ന് ജൂത കുടിയേറ്റക്കാരുടെ തിരോധാനവും, ദിവസങ്ങള്‍ കഴിഞ്ഞ് അവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതുമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം. ഇസ്രായേല്‍ സംഭവത്തിന്റെ ഉത്തരാവദിത്വം ഹമാസില്‍ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കാന്‍ ഹമാസ് ഒരിക്കലും മടികാണിച്ചിട്ടില്ലെന്ന് പ്രമുഖ ഫലസ്തീന്‍ എഴുത്തുകാരന്‍ റംസി ബറുദ് പറയുന്നു. മെയ് 15ന് നഖ്ബാ അനുസ്മരണ (10 ലക്ഷം വരുന്ന ഫലസ്തീനികളെ അഭയാര്‍ത്ഥികളാക്കി ജന്മനാട്ടില്‍ നിന്ന് ആട്ടിപായിച്ച, ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ പ്രഖ്യാപിച്ചതിന്റെ ഓര്‍മ ദിനം) വേളയില്‍ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ കൊന്നു, പതിനേഴുകാരനെ ചുട്ടുകൊന്നു. പെട്ടെന്നു തന്നെ ഇത് ഗസ്സക്ക് മേലുള്ള യുദ്ധമായി മാറി. യുദ്ധത്തെ ലൈവായി കാണുന്ന ഇസ്രായേല്യരുടെ ചിത്രം സോഷില്‍മീഡയയില്‍ കാണാം. ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തെയാണ് ഇത് കാണിക്കുന്നത്. നമ്മുടെ രാഷ്ട്രത്തിന്റെ സമീപനത്തെ കുറിച്ച് പറയാതെ വയ്യ. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച ചേരിചേരാ നയത്തില്‍ നിന്ന് മാറി ഇസ്രായേലുമായി ചങ്ങാത്തം സ്ഥാപിക്കുന്ന നിലപാടാണ് രാഷ്ട്രം ഇന്ന് സ്വീകരിക്കുന്നത് എന്നത് ലജ്ജാകരമാണ്. സാംസ്‌കാരികമായ നുറ്റാണ്ടുകളുടെ ബന്ധമുണ്ട് ഇന്ത്യക്ക് അറബികുളുമായി. എന്നാല്‍ ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് ഇസ്രായേലില്‍ നിന്നാണ്. 2001 ല്‍ വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ന്ന ദിവസം (11/01) ജൂതന്മാര്‍ എന്തുകൊണ്ട് കൂട്ടമായി ലീവെടുത്തുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് അമേരിക്കയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്ന കാലം, ഇന്ത്യയില്‍ 26/11 ല്‍ മുബൈ ഭീകരാക്രമണ വേളയില്‍ ഒരു ഹോട്ടലില്‍ ജൂതന്മാരുടെ അട്ടഹാസങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും മുന്നില്‍ വെക്കുമ്പോള്‍ വിശേഷിച്ചും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദുമായി സൈനിക സഹകരണം സ്ഥാപിക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. അറബ് വസന്തം അറബ് രാഷട്രങ്ങളില്‍ കൊണ്ടുവന്ന നവ ജനാധിപത്യബോധത്തിന്റെ ഫലമായി ഗസ്സക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ആഗോള സമൂഹത്തില്‍ നിന്നും ഉണ്ടാവുന്നത്. വിശേഷിച്ചും യൂറോപില്‍ നിന്ന്.

20 കിലോമീറ്റര്‍ വീതിയും, 40 കിലോമീറ്റര്‍ നീളവും മാത്രമുള്ള 20 ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശമാണിന്ന് ഗസ്സ. പട്ടിണിക്കിട്ട് കൊല്ലുക എന്നത് ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തിന്റെ ഭാഗമാണ്. ഇസ്രായേലിന്റെ കര, കടല്‍, വ്യോമ മാര്‍ഗത്തിലൂടെയുള്ള ഉപരോധത്തില്‍ നിന്നും അല്‍പം ആശ്വാസം നല്‍കുന്നത് ഈജിപ്ത് ഗസ്സ അതിര്‍ത്തിയിലെ റഫാ കവാടമാണ്. അതാവട്ടെ ഈജ്പതിന്റെ ഉപരോധത്തിലും. 2020 ഓടെ ജീവിക്കാന്‍ പറ്റാത്ത ഇടമായി ഗസ്സമാറുമെന്നാണ് യു.എന്‍ പഠനങ്ങള്‍ പറയുന്നത്. എല്ലാ ഉപരോധങ്ങളെയും മതില്‍കെട്ടുകളെയും അതിജീവിച്ച് സര്‍ഗാത്മക സമരത്തിന്റെ ഭൂമികയാണ് ഗസ്സയെന്ന് അവര്‍ ലോകത്തിനുമുമ്പില്‍ സാക്ഷ്യം വഹിക്കുന്നു. ഇസ്രായേല്‍ തീര്‍ത്ത മതില്‍കെട്ടുകളെ മനോഹരമായ കാരിക്കേച്ചറുകളുടെ ഇടങ്ങളാക്കി മാറ്റി, മിസൈല്‍ അവിശിഷ്ടങ്ങളില്‍ പൂക്കള്‍ വിരിയിച്ചു. ഇസ്രായേലന്റെ അതീവ സുരക്ഷ തടവറയില്‍ നിന്ന് ബീജങ്ങള്‍ കടത്തി ഫലസ്തീന്‍ ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇങ്ങനെ തുടരുന്നു പോരാളികളുടെ പറുദീസയിലെ വര്‍ത്തമാനങ്ങള്‍.

Share.

About Author

Asst: Secretary of SIO Kerala

139q, 0.593s