Leaderboard Ad

ഫാസിസത്തിന്റെ വഴികൾ

0

   ഫാസ്സിസ്സം നമ്മളുടെ ഇടയിൽ നൂഴ്ന്നു കയറുന്നത് വില്ലൻ വേഷത്തിൽ അല്ല .മാനായും മയിലായും ചിത്രശലഭാമയും പിഞ്ചു കുഞ്ഞുങ്ങളിലെ കൈകളിലെ മയിൽ‌പ്പീലി ആയും ഓടക്കുഴൽ ആയും അങ്ങേയറ്റം നിഷ്കളങ്കമായ പുഞ്ചിരിയായും വരും അത് .

ഫാസ്സിസ്സം ചിഹ്നങ്ങളിലൂടെയും വളരും :ദേശീയ ഗാനം,ദേശീയ പതാക ,ദേശീയ മൃഗം .. ഓരോ രാജ്യത്തിലെയും സവിശേഷതകൾക്ക് അനുസ്രിതമായി ഫാസിസ്സത്തിന്റെ രൂപം മാറുന്നു .അവർ വരുന്നത് അവഹെളിക്കപെട്ട രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ ,ദാരിദ്ര്യവും കൊടിയ ചൂഷണം കൊണ്ടും വഞ്ചിക്കപെട്ട ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ എന്ന നാട്ട്യത്തിലാണ് .അവർ ഒരു വിഭാഗത്തെ ,ഒരു വംശത്തെ .ഒരു മത വിഭാഗത്തെ ചൂണ്ടി കാണിച്ചു കൊടുക്കും .അവർ പറയും അതാണ്‌ നിങ്ങളുടെ ശത്രുക്കൾ ,അവരെ പുറത്താക്കുക ,അവരെ ഉന്മൂലനം ചെയ്യുക ,അവരെ ഇല്ലാതാക്കുക ,നിങ്ങളുടെ പ്രശ്നങ്ങൾ അവസാനിക്കും .നിങ്ങൾക്ക് വികസനത്തിന്റെ സ്വർഗം ലഭിക്കും .നുണകൾ …നുണകൾക്ക് മുകളിൽ നുണകൾ … പക്ഷെ ഏതു രൂപത്തിലും ഏതു ഭാവത്തിലും ഏതു വേഷത്തിലും വന്നാലും അതിന്റെ അടിസ്ഥാന സ്വഭാവം ഒന്ന് തന്നെയാണ് .കടിഞ്ഞാണില്ലാത്ത സാമ്രാജ്യത്തവികസന തന്ത്രം ,പേ പിടിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധത ,ജനങ്ങൾക്ക്‌ മുകളിൽ നടത്തുന്ന കിരാതവാഴ്ച … മതവും മൂലധനവും മനുഷ്യനെ പങ്കിട്ടെടുക്കുംപോൾ ഫാസ്സിസ്സം അതിൽ സ്വസ്തിക പതിപ്പിക്കും.

ട്രയംഫ് ഓഫ് ദി വിൽ ‘ (Triumph of the will )എന്ന ഹിറ്റ്ലരുടെ പ്രചരണാർത്ഥം എടുത്ത ഒരു ക്ലാസ്സിക് / കുപ്രസിദ്ധ സിനിമയുണ്ട് . സിനിമാ വിദ്യാർത്തികളുടെ 1236768_516458428443149_78422171_nപാഠപുസ്തകം . റെനി രീഫെൻസ്റ്റാൾ അന്ന് നിലവില ഉണ്ടായിരുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എടുത്ത ആ സിനിമ ഇപ്പോഴും കാണികളിൽ ഒരു തരാം വിഭ്രാന്തിയാണ് ഉളവാക്കുന്നത് ആകാശകാഴ്ചകളും ശ്ലധബിംബങ്ങളും സമൂര്ത്തമായി അഭ്രപാളിയിൽ സമന്വയിപ്പിക്കാൻ അതീവ ശേഷിയും വൈദഗ്ധ്യവും കാണിച്ച അവർ അതിലൂടെ ഹിറ്റ്ലെർക്ക് നല്കിയത് ഒരു അതിമാനുഷിക രൂപം ആണ് . അതിൽ ഹിറ്റ്ലെർ , അദ്ദേഹത്തിനു വേണ്ടി ആര്ത്തു വിളിക്കുന്ന ജനാവലി ,അതിനിടയിൽ ഇടയ്ക്കിടെ കാണിക്കുന്ന സ്വസ്തിക ഇതെല്ലാം കാണികളിലേക്ക് പകരുന്നു . അവസാനം ഹയിൽ ഹിറ്റ്ലർ എന്ന് പോലും പറഞ്ഞു പോകുന്ന മാനസ്സികാവസ്തയിലാണ് ഇത് കാണികളെ കൊണ്ടെത്തിക്കുന്നത് . അപ്പോൾ ആ സമയത്ത് അത് കാഴ്ചക്കാരിൽ ഉണ്ടാക്കിയ സ്വാധീനം എത്രയാണ് എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ . ഫാസ്സിസം എപ്പോഴും വളരുന്നത്‌ അക്രമമാർഗങ്ങളിൽ കൂടിയല്ല . ആക്രമണം അതിന്റെ ഫലം അല്ലെങ്കിൽ പ്രത്യാഖാതം മാത്രമാണ് .

.ലോകത്ത് എല്ലാ സ്ഥലത്തും ഇത് തന്നെയാണ് ഫാസ്സിസ്സം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും .അതോടൊപ്പം വികസന പ്രലോഭനങ്ങളും . അതിന്റെ പ്രചാരണരീതികൾ ആരെയും ആകർഷിക്കുന്ന സമ്മാനപൊതികൾ ആയാണ് വരുന്നത് .തുറന്നു തുറന്നു അവസാനം നിങ്ങൾ തളർന്നു വീണാലും അവസാനം ഉള്ളിൽ എന്താണു എന്നു നിങ്ങൾ കാണില്ല .കാണിക്കില്ല അവർ ..

ഇന്ന് ഇവിടെ ഹിറ്റ്ലെറിന് പകരം നില്ക്കുന്നത് നരേന്ദ്ര മോഡി ആണ് . ഫാസ്സിസത്തിന്റെ മറ്റൊരു മുഖം .ഇവിടെ ഓർക്കേണ്ടത് രണ്ടു വ്യക്തികൾ എന്ന നിലയില അല്ല . ചരിത്രത്തിന്റെ ഒരു പ്രത്യേക കാലഖട്ടത്തിൽ അധിനിവേഷത്തിന്റെ ക്രൂരതയുടെ ,,സാമ്രാജ്യത്തത്തിന്റെ സന്തതികൾ ആയിട്ടാണ് . മോഡി അല്ലെങ്കിൽ മറ്റൊരാൾ ,ഹിറ്റ്ലർ അല്ലെകിൽ മറ്റൊരാൾ ,ഇത് അങ്ങിനെ തന്നെ ആകാനെ വഴിയുള്ളൂ .അങ്ങിനെ തന്നെയേ ആയി തീരുകയും ഉള്ളൂ

ഇവിടെ എടുത്തു പറയേണ്ട ഒരു പ്രധാന വസ്തുത മുൻ കാലത്തെ അപേക്ഷിച്ച് ഗുജറാത്തിൽ നടന്ന വംശീയ ഹത്യയിൽ ദളിതരെയും ആദിവാസികളെയും വൻതോതിൽ തന്നെ പിന്നോക്ക വിഭാഗക്കാരൻ ആയ മോഡിക്ക് സന്ഖടിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് .ആർ .എസ് .എസ് ഇന്റെ സവർണഫാസ്സിസത്തിന്റെ പുറമ്പോക്കിൽ കിടന്ന അവരുടെ ഉള്ളിലെ അപകർഷതാ ബോധവും സാമൂഹ്യ വിലക്കുകളും ഇല്ലാതെ ഹിന്ദു എന്ന സ്വത്വ ബോധം അവരുടെ ഉള്ളിൽ വളർത്താൻ കലാപകാലത്ത് മോഡിക്ക് കഴിഞ്ഞു .പക്ഷെ ആവശ്യം കഴിഞ്ഞപ്പോൾ അവർ വീണ്ടും അവർക്ക് മുന്നിൽ ഓച്ചാനിച്ച് നില്ക്കുന്ന അടിയാളന്മാർ ആയി മാറി .

റിട്ടയേര്‍ഡ്‌ സുപ്രീം കോടതി ജഡ്ജും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനും ആയിരുന്ന ബാലകൃഷ്ണന്‍ ഗുജറാത്തില്‍ ഒരു പൊതുയോഗത്തില്‍ ഗുജറാത്തില്‍ ദളിതരും ആദിവാസികളും മോഡിയുടെ ‘വികസനത്തിനെ ‘ ഫലങ്ങള്‍ കിട്ടിയവരാണ് എന്ന് പറഞ്ഞപ്പോള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ അപ്പോള്‍ തന്നെ രൂക്ഷമായി അതിനെ വിമര്‍ശിച്ചു : യാഥാര്‍ത്ഥ്യം അന്വേഷിച്ച മനുഷ്യാവകാശ സംഘടനകള്‍ തീര്‍ത്തും വ്യതസ്തംമായ ചിത്രമാണ് പുറത്തു കൊണ്ടുവന്നത് . ദളിതര്‍ക്ക് എതിരെ നടക്കുന്ന ക്രൂരതകള്‍ പോലീസ് മനപൂര്‍വം തന്നെ അവഗണിക്കുന്നു. ഏകദേശം98 ശതമാനം ഗ്രാമങ്ങളില്‍ തൊട്ടുകൂടായ്മ മുതല്‍ ക്ഷേത്രത്തില്‍ കയറുന്നതിനു ഉള്‍പ്പെടെസവര്‍ണ വിഭാഗം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് . Schedule caste and Scheduled Tribe (prevention of atrocities )Act അനുസരിച്ച് ഒരു ഉന്നതതല സംസ്ഥാന സമിതി വര്‍ഷത്തില്‍ രണ്ടു തവണ കൂടുകയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു അവരുടെ പരാതി കേള്‍ക്കുകയും സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്യണം എന്നാണു നിയമം. പക്ഷെ കഴിഞ്ഞ17 വര്‍ഷത്തില്‍66aaru തവണ മാത്രമാണ് അവര്‍ അത് ചെയ്തത് . അവസാനമായി അവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പോലും മോഡി സര്‍ക്കാര്‍ ഖജനാവില്‍ പണമില്ല എന്നാ പേരില്‍ തള്ളികളയുകയും ചെയ്തു ഡീ .എസ .പീ ,ബനസ്കാന്ത് , ശ്രീ .എസ .കെ .മക്കവാന്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ രാഷ്ട്രീയ നേത്രുതത്തിന്റെ ഭീഷണി വക വെക്കാതെ1000 ഇല്‍ പരം കേസുകള്‍ ചാര്‍ജു ചെയ്തു അന്വേഷണം തുടങ്ങിയപ്പോള്‍ അദ്ധേഹത്തെ സസ്പന്‍ഡ് ചെയ്തു.

അന്ന് propoganda വഴി ജൂത വംശത്തിൽ നിന്നും ആര്യവംശത്തിന്റെ രക്ഷകനായാണ് ഹിറ്റ്ലറിനെ കാണിക്കുന്നതെങ്കിൽ മോഡി ചിത്രീകരിക്കപെടുന്നത് മുസ്ലിം അധിനിവേശത്തിൽ നിന്നും ഹിന്ദുക്കളുടെ രക്ഷകൻ ആയിട്ടാണ് . 1231393_516457918443200_198604666_nആഗോളവല്‍ക്കരണം കാഴ്ചവച്ച ‘വികസന’ സംസ്‌ക്കാരത്തിന്റെ നെടുങ്കോട്ടയായാണ് ഗുജറാത്ത് കൊട്ടിഘോഷിക്കപ്പെട്ടത്. അവിടെയാണ് വികസനം കൊടിപാറിക്കുന്നതെന്ന് പലരും പറഞ്ഞുപരത്തുകയായിരുന്നു. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിയുടെ കൈകളില്‍ പുരണ്ട ന്യൂനപക്ഷഹത്യയുടെ ചോരപ്പാടുകള്‍ മറച്ചുവച്ചത് ഈ വികസനനേട്ടത്തിന്റെ പട്ടുതൂവാലകള്‍ കൊണ്ടായിരുന്നു.

രാഷ്ട്രീയ നിലപാടുകളൊന്നും ഇത്തരം പ്രകീര്‍ത്തനങ്ങള്‍ക്കു തടസമായില്ല. മോഡിയും ബി ജെ പി ഗവണ്‍മെന്റും ന്യൂനപക്ഷങ്ങളോട് അവലംബിക്കുന്ന നയങ്ങളോട് യോജിക്കാത്തവര്‍പോലും മോഡിയുടെ കീഴില്‍ ഗുജറാത്ത് വികസനരംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കിയെന്ന് അടുത്ത ശ്വാസത്തില്‍ പറഞ്ഞു. ഇവിടെ ഫാസ്സിസ്സത്തിന്റെ കൈയിലെ ചോരക്കറ കഴുകികളയപെടുന്നത് വികസനത്തിന്റെ പേരില് ആണ് . ‘എമര്‍ജിംഗ് കേരള’യ്ക്കു ന്യായവാദങ്ങള്‍ ചികഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും താരതമ്യങ്ങള്‍ നടത്തിയത് ഗുജറാത്തിനോടായിരുന്നു. ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങളുടെ വേലിയേറ്റവും അതിലെല്ലാം നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രി നേരിട്ടു വഹിച്ച പങ്കും ആരെയും അലട്ടിയില്ല. അവര്‍ക്കു ‘വികസനം’ മതിയായിരുന്നു. സമ്പന്നന്മാര്‍ സര്‍വ്വം മറന്ന് അര്‍മാദിക്കുന്ന വികസനം! ‘

‘എമര്‍ജിംഗ് കേരള’യ്ക്കു ന്യായവാദങ്ങള്‍ ചികഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും താരതമ്യങ്ങള്‍ നടത്തിയത് ഗുജറാത്തിനോടായിരുന്നു. ആ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ യഥാര്‍ഥചിത്രം ലോകത്തിന്റെ മുമ്പില്‍ അനാവൃതമാകാന്‍ കമ്പോള വ്യവസ്ഥയുടെ തമ്പുരാക്കന്മാര്‍ എപ്പോഴും തടസം നിന്നു. എങ്കിലും ആ യാഥാര്‍ഥ്യങ്ങള്‍ എക്കാലവും ഉറങ്ങിക്കിടക്കുന്നില്ല. അവ നാടിന്റെ കണ്ണില്‍ എത്തുക തന്നെ ചെയ്യും. ഗുജറാത്തിലെ യാഥാര്‍ഥ്യം മോഡിയും സംഘപരിവാറും പ്രചരിപ്പിക്കുന്നതല്ല, അത് അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങളേയും ജീവിത ദുരിതങ്ങളിലേക്കെറിയുന്നതാണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ ആ സത്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു. ‘തിളങ്ങുന്ന ഗുജറാത്ത്’ നഗരങ്ങളിലെ സമ്പന്നന്മാര്‍മാത്രം അനുഭവിക്കുന്നതാണ്. മഹാഭൂരിപക്ഷം ഗുജറാത്തുകാരും അനുഭവിക്കുന്നത് ‘ഞരങ്ങുന്ന ഗുജറാത്തി’ലെ ജീവിതമാണ്.

2011 ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് ഗ്രാമങ്ങളിലെ 67 ശതമാനം വീടുകള്‍ക്ക് ഇന്നും കക്കൂസില്ല. 65 ശതമാനം ഗ്രാമീണര്‍ ഇന്നും തുറസായ സ്ഥലങ്ങളിലാണ് വെളിക്കിറങ്ങുന്നത്. അങ്ങനെ വിസര്‍ജിക്കപ്പെടുന്ന മലം ആ പ്രദേശങ്ങളെ മുഴുവന്‍ മലിനപ്പെടുത്തുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനോ മലിനജലം ഒഴുക്കിക്കളയുന്നതിനോ ഫലപ്രദമായ ഒരു സംവിധാനവും അവിടെയില്ല. തലസ്ഥാന നഗരമടക്കം ചില സമ്പന്ന കേന്ദ്രങ്ങള്‍ മാറ്റിവച്ചാല്‍ അവിടത്തെ ഗ്രാമങ്ങളും നഗരങ്ങളും ഇത്തരം ദുസഹമായ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്. നരേന്ദ്രമോഡിയുടെ വികസന സ്വര്‍ഗത്തില്‍ നഗരങ്ങളിലെ സമ്പന്നന്മാര്‍ക്കു മാത്രമേ ആരോഗ്യപരിരക്ഷയ്ക്ക് അവസരങ്ങളുള്ളു. ഗ്രാമങ്ങളിലെ പാവങ്ങള്‍ മരിക്കാത്തതുകൊണ്ട് ജീവിക്കുന്നവരാണ്. ഗുജറാത്തിലെ 44 ശതമാനം ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. 30 ശതമാനം ഗ്രാമങ്ങളില്‍ മലമ്പനിയും 40 ശതമാനം ഗ്രാമങ്ങളില്‍ വയറിളക്കവും സര്‍വസാധാരണമാണ്. വൃക്കയിലെ കല്ല്, സന്ധിവേദന, ത്വക്ക് രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവ മൂലം വലയുന്നവരാണ് 25 ശതമാനം ഗ്രാമങ്ങളിലെ ജനങ്ങള്‍. ശുദ്ധമായ കുടിവെള്ളവും ശുചീകരണ സംവിധാനങ്ങളുമെല്ലാം ഗുജറാത്ത് ഗ്രാമങ്ങളില്‍ കേട്ടുകേള്‍വി മാത്രമാണ്. 43 ശതമാനം ഗ്രാമങ്ങള്‍ മാത്രമാണ് ജലവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 16.7 ശതമാനം ഗ്രാമങ്ങളിലേ ശുദ്ധീകരിച്ചതെന്നു പറയപ്പെടുന്ന പൈപ്പുവെള്ളമെത്തിയിട്ടുള്ളു.

20 ശതമാനം ഗ്രാമങ്ങളിലെയും പാവപ്പെട്ട സ്ത്രീകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്. ഗുജറാത്ത് നേടിയ മോഡി മോഡല്‍ വികസനത്തിന് പല പാര്‍ട്ടികളിലും സ്തുതിപാഠകരുണ്ടാകാം. അവര്‍ ഇത്രയുംകൂടി അറിയുക. ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട 35 കിലോ ഭക്ഷ്യധാന്യം അവിടെ കൊടുക്കുന്നില്ല. കേന്ദ്രം കണക്കുകൂട്ടിയതിനേക്കാള്‍ ബി പി എല്‍ കുടുംബങ്ങളുള്ളതിനാല്‍ ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും പങ്കിടുന്നുവെന്നാണ് മോഡിയുടെ ന്യായീകരണം. അവര്‍ക്കായി ‘സമ്പന്നവും വികസിതവുമായ’ ഗുജറാത്തിലെ ഗവണ്‍മെന്റ് സ്വന്തം നിലയ്ക്ക് ഒന്നും മാറ്റിവയ്ക്കുന്നില്ല. പൊതുവിതരണസമ്പ്രദായം, ഉച്ചഭക്ഷണപദ്ധതി, സമഗ്ര ശിശുക്ഷേമ പദ്ധതി ഇവയെല്ലാം ഏറ്റവും മോശമായി നടത്തപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇനി അവിടത്തെ പട്ടിണിപാവങ്ങളുടെ കൂലിയുടെ സ്ഥിതി നോക്കുക: അസംഘടിത മേഖലയിലെ സാധാരണ കൂലിപ്പണിചെയ്യുന്ന പുരുഷന് 69 രൂപയും സ്ത്രീക്ക് 56 രൂപയും! ഇവയെക്കുറിച്ച് കണക്കെടുത്ത 20 സംസ്ഥാനങ്ങളില്‍ ഗുജറാത്തിന്റെ സ്ഥാനം 14-ാമത്തേതാണ്.താഴെയുള്ള മറ്റു സംസ്ഥാനങ്ങളെല്ലാം ദരിദ്ര സംസ്ഥാനം എന്ന് പേരുകേട്ടവയാണ്. എന്നാല്‍ ഗുജറാത്ത് അങ്ങനെയല്ലല്ലോ. കുതികുതിച്ചു കയറുന്ന വികസനത്തിന്റെ സ്വര്‍ഗരാജ്യമാണല്ലോ അത്! വലതുപക്ഷ നയങ്ങളും അതിന്റെ മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്നവരും പറയാറ് ഗുജറാത്തിലെ വളര്‍ച്ചാനിരക്കിന്റെ കേമത്തമാണ്. അക്കങ്ങള്‍ കൊണ്ട് മായാജാലംകാണിക്കുന്ന ഇത്തരം വളര്‍ച്ചയുടെ അടിയില്‍ നരകതുല്യമായ മറ്റൊരുജീവിതമുണ്ടെന്നതാണ് സത്യം. ഈ സത്യമാണ് മൂടി വെക്കപെടുന്നത് . മുസ്‌ലിം വേട്ടയാണ് ഹിന്ദുധര്‍മ്മമെന്നു ധരിച്ചുവശായ അഭിനവ ഫാസിസത്തിന്റെ വികസന സങ്കല്‍പ്പങ്ങളുടെ തനിനിറം ഇന്ത്യന്‍ ജനതയും അറിയുക തന്നെ വേണം.

ഇതിനു എതിരെയുള്ള പ്രതിഷേധങ്ങൾ ചിതറി കിടക്കുകയാണ് .പഴയത് പോലെ ശത്രു ജനത്തിനു മുന്നിൽ ഇല്ല .ഏതോ രാജ്യത്ത് ,ഏതോ മുറിയില ഇരുന്നു ഏതെങ്കിലും കുത്തകമുതലാളി ആജ്ഞ നല്കുന്നു . അത് സാമ്രാജ്യത്തത്തിന്റെ പാദസെവകർ ആയ ഭരണകൂടം ശിരസ്സാ വഹിക്കുന്നു .ഇവിടെ ആവശ്യം വഴി തിരിഞ്ഞു പോകുന്ന സമരങ്ങള ഒത്തു ചേർത്തു കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നേതൃത്തത്തിൽ ഒരു ഐക്യ മുന്നണി ആണ് .അത് ഇന്നിന്റെ ആവശ്യമാണ്‌ .കാരണം ഫാസ്സിസ്സം പൊരുതി തൊട്ടിട്ടില്ല .ആത്മഹത്യ ചെയ്തിട്ടെയുള്ളൂ .അത് ഫാസ്സിസ്സത്തിന്റെ അടിസ്ഥാന സ്വഭാവമായ ഭീരുത്വം ആണ് .അതിനു കാലവും ചരിത്രവും സാക്ഷി .

 

Share.

About Author

136q, 0.759s