Leaderboard Ad

ബാറ്ററി കൂടുതല്‍ സമയം എങ്ങനെ നിലനിര്‍ത്താം…

0

    ലാപ്ടോപ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാറ്റെറിയുടെ ചാര്‍ജ് തീര്‍ന്നു പോകുന്നത്. ബാറ്റെറി ചാര്‍ജ് കൂടുതല്‍ സമയം നിലനിര്‍ത്താന്‍ നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ സാധിക്കും.ലാപ്ടോപ് വാങ്ങി, ആദ്യമായി ഉപയോഗിക്കുന്നതിനും മുന്‍പ് ബാറ്റെറി മുഴുവനായും ചാര്‍ജ്ജ് ചെയ്യണം. ഇതിനായി പ്രോഡക്റ്റ് മാനുവലില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിഗണിക്കാം. ഇങ്ങനെ ചാര്‍ജ്ജ് ചെയ്തതിനു ശേഷം, മുഴുവന്‍ ചാര്‍ജ്ജും ഉപയോഗിച്ച് തീര്‍ന്നാലേ വീണ്ടും ചാര്‍ജ്ജ് ചെയ്യാവൂ. ഇത് അഞ്ചോ ആറോ തവണ ആവര്‍ത്തിച്ചാല്‍ ബാറ്ററിയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും.അതിനു ശേഷം സാധാരണ പോലെ ഉപയോഗിക്കാവുന്നതാണ്.

തുടര്‍ന്നുള്ള ഉപയോഗത്തില്‍ കുറച്ചു കൂടി ശ്രദ്ധനല്‍കിയാല്‍ നല്ല രീതിയില്‍ ഉള്ള പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ ബാറ്ററിക്ക് സാധിക്കും.

1. ഉപയോഗം കഴിഞ്ഞാല്‍ ബാറ്റെറി ഊരി വക്കുക.

2. ബാറ്ററിയില്‍ വൈദ്യുതി പ്രവഹിക്കുന്ന ലോഹഭാഗം മാസത്തിലൊരിക്കല്‍ തുടച്ചു വൃത്തിയാക്കുക. വൈദ്യുതി പ്രവാഹം സുഗമമാവനും, ചാര്‍ജ്ജ് കൂടുതല്‍ നില്‍ക്കാനും സഹായിക്കും.

3. സിഡി/ഡിവിഡി ഡ്രൈവുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഉപയോഗിക്കാതെ സിഡി ഡ്രൈവിനകത്ത് ഇരുന്നാല്‍ പോലും അത് ചാര്‍ജ്ജ് ഉപയോഗിച്ചുകൊണ്ടിരിക്കും. ഉപയോഗം തീര്‍ന്നാല്‍ സിഡി ഡ്രൈവില്‍നിന്നും പുറത്തെടുത്തു വക്കുക.

4. വൈ-ഫൈ ഉപയോഗിക്കാത്ത സമയത്ത് അത് ഓഫ്‌ ചെയ്തു വക്കുക.

5. ബാറ്ററി ചാര്‍ജ്ജ് ചെയ്ത ശേഷം ദീര്‍ഘസമയം ഉപയോഗിക്കാതെ വക്കരുത്, ആഴ്ചയില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കണം.

6. സ്ലീപ്‌ മോഡില്‍ വക്കുന്നതിനേക്കാള്‍ നല്ലത് ലാപ്ടോപ് ഹൈബര്‍നെറ്റ് മോഡില്‍ വയ്ക്കുന്നതാണ്. ഇത് ബാറ്ററി ഉപയോഗം കുറക്കാന്‍ സഹായിക്കും.

7. ഹാര്‍ഡ് ഡിസ്ക് ഇടയ്ക്കിടെ ഡിഫ്രാഗ്മെന്‍റ് ചെയ്യുന്നത് ബാറ്ററി ഉപയോഗം കുറക്കാന്‍ സഹായിക്കും.

8. സ്ക്രീന്‍ ബ്രിറ്റ്നെസ്സ് കുറച്ചു വക്കുന്നത് ബാറ്ററിക്കും കണ്ണിനും നല്ലതാണ്.

9. ഉപയോഗിക്കാത്ത അപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്തിടുക.

10. ലാപ്ടോപ്പുമായി connect ചെയ്ത എക്സ്റ്റെണല്‍ ഡിവൈസുകള്‍ ആവശ്യം കഴിഞ്ഞാല്‍ ഡിസ്കണക്ട് ചെയ്യുക.

11. മൊബൈല്‍ അടക്കമുള്ള ഡിവൈസുകള്‍ ലാപ്ടോപില്‍ നിന്നും ചാര്‍ജ്ജ് ചെയ്‌താല്‍, ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോകും.

12. ലാപ്ടോപ്പ് അധികം ചൂടാവാതെ ശ്രദ്ധിക്കുക, എയര്‍വെന്റുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക.

13. മള്‍ട്ടിടാസ്കിംഗ് പരമാവധി കുറയ്ക്കുക.

14. പഴയ ലാപ്ടോപ്പുകള്‍ ആണെങ്കില്‍ രണ്ട് ആഴചയില്‍ ഒരു തവണയെങ്കിലും ബാറ്ററി മുഴുവന്‍ ആയി ചാര്‍ജ്ജ് ചെയ്യാനും അത് തീരുന്നത് വരെ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

15. മൈക്രോസോഫ്റ്റ് ഓഫീസിലെ ഓട്ടോ സേവ് പോലെയുള്ള ഓപ്ഷന്‍സ് ഓഫ്‌ ചെയ്തു വച്ചാല്‍ ബാറ്ററിഉപയോഗം കുറക്കാന്‍ സാധിക്കും

16. സ്ക്രീന്‍ റെസൊലുഷന്‍ കുറച്ചു വക്കുക, ഉപയോഗിക്കാത്ത ഗ്രാഫിക്കല്‍ ഡ്രൈവേര്‍സ് ക്ലോസ് ചെയ്യുക.

Share.

About Author

145q, 0.779s