Leaderboard Ad

“ബാർസലോണ” ബാർസലോണയോടു ഏറ്റു മുട്ടുമ്പോൾ

0

-Alexis_Sanchez_- ഒരു ഗോൾ സാധ്യത ഊഹിച്ചെടുക്കാനുള്ള കഴിവ്‌ തനിക്കു വേണ്ടുവോളമുണ്ടെന്നു തെളിയിച്ചു കഴിഞ്ഞു , നെയ്മർ. സ്റ്റാമിന അല്ലെങ്കിൽ വർക്ക്‌ റേറ്റ്‌ എന്താണെന്നു ‘സാഞ്ചസ്സും ‘ കാട്ടിത്തന്നു. രണ്ടു പേരും ഒരുമിച്ചു ഒരേ ക്ലബ്ബിനു കളിക്കുന്നവർ.

ചിലി മികച്ച ടീം തന്നെയാണു. ആപത്‌ ഘട്ടങ്ങളിൽ ബാഴ്‌സലോണയ്ക്ക്‌ തുണയായെത്തുന്നതിൽ നെയ്മറേയും മെസ്സിയേയും അപേക്ഷിച്ചു ഒരു പടിയെങ്കിലും മുന്നിലേ വരൂ, ‘ അലെക്സി സാഞ്ചസ്‌ ‘. സാഞ്ചസ്സിനു നല്ല പിന്തുണ കൊടുക്കാൻ പ്രാപ്തിയുള്ളവരാണു മറ്റു കളിക്കാർ. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മ അവർക്ക്‌ വിനയാകും. കൊളംബിയക്കെതിരെയുള്ള തോൽവി അതാണു കാണിക്കുന്നത്‌.

André_Santos,_Neymar_
ഇവിടെയാണു ബ്രസീലിന്റെ മിടുക്ക്‌. ഓസ്കറും ഫ്രെഡും മാത്രമല്ല , വിംഗ്‌ ബാക്കുകളായ ആൽ വ്സും മാഴ്സലോയുമൊക്കെ മികച്ച സ്കോറിംഗ്‌ പാടവമുള്ളവരാണു. മധ്യ നിരയാണു ബ്രസീലിന്റെ പ്രശ്നം. ഓസ്കറിനൊപ്പം മറ്റുള്ളവരും ഉയർന്നു കളിച്ചാൽ ജയം ബ്രസീലിന്റെ ഭാഗത്തു നിന്നേക്കാം. കാസിലിയസ്സിനു പറ്റിയത്‌ സീസറിനു പറ്റിയില്ലെങ്കിൽ….
സാധ്യതാ സ്കോർ ; ,
ബ്രസീൽ – 2 ; ചിലി -1

Share.

About Author

144q, 0.862s