ഗൗതമ ബുദ്ധനെ കുറിച്ചാണ്
നീ കഥ പറഞ്ഞു തുടങ്ങിയത്.
ഒരു കിതപ്പില്‍ നിന്റെ തൊണ്ട അടഞ്ഞു,
പാതി മുറിഞ്ഞ വാക്കുകളും ആയി
നീ മെത്തയില്‍ വിയര്‍ത്തൊലിച്ചു.
അന്ന് രാത്രി ഞാന്‍ കണ്ട സ്വപ്നങ്ങള്‍
ഒക്കെയും ചത്തൊടുങ്ങിയ
ചിത്രശലഭങ്ങളെ കുറിച്ചായിരുന്നു…
ശ്മശാനങ്ങളില്‍ മുഴുവന്‍
ബോധി വൃക്ഷത്തിന്റെ
നീരാളി വേരുകള്‍…
വേരുകളുടെ ഈര്‍പ്പത്തില്‍
മിഴികള്‍ അടച്ചു നീയും ഞാനും
യുദ്ധം തോറ്റ പോരാളികള്‍ ആവുന്നു.
ഗൗതമാ,
പ്രണയവും കാല്പനികതയും
പിന്നിട്ടു ഞങ്ങള്‍ ഇപ്പോള്‍
വരിയുടക്കപ്പെട്ട
ആധുനികതയില്‍ ആണ്.
ധ്യാനവും സ്നേഹവും ചേര്‍ത്തു
നീ വീണ്ടും ഒരു കഥ പറയാന്‍
തുടങ്ങിയതും ബോഡി വൃക്ഷത്തിന്റെ
ഇലകള്‍ കരിഞ്ഞുണങ്ങി
നിന്നെ മൂടിയതും ഒരിമിചായിരുന്നു..