Leaderboard Ad

ബ്രസീലിന്റെ നിറം മങ്ങുന്ന വിജയങ്ങൾ

0
Brazil_and_Croatia_ 20 കോടിയിലധികം വരുന്ന ജനസംഖ്യ പട്ടി ണി യെ മുണ്ടു മുറുക്കി തോൽ‌പ്പിച്ച് മിച്ചം വരുന്ന പൈസ ഫുട്ബോൾ മാമാങ്കത്തിനായി ചിലവഴി ക്കുന്നതിനെതിരെ ബ്രസീലിയൻ തെരുവീഥികളിൽ മഞ്ഞ ധാരികളായ യുവതിയുവാക്കൾ  ബ്രസീലിയൻ പട്ടാളത്തിനു മുന്നിൽ സമരം ചെയ്തു കൊണ്ടിരിക്കുകയാണ് “ പട്ടിണി കിടന്ന് നമ്മുക്ക് ഈ മാമാങ്കം വേണോ “ എന്ന ചോദ്യവുമായി, അതെ സമയം എമ്പതിനായിരം വരുന്ന ആരാധകർ ഗാലറിയിൽ സാംബാ താളവുമായി സ്വന്തം ടീമിനെ പ്രോത്സാഹിപ്പിച്ച് കൊണ്ട് മുന്നിൽ തന്നെയുണ്ട്
»ഒരേ സമയം സമരവും ആഘോഷവും»
സമരം ചെയ്യുന്നുണ്ടങ്കിലും സമര സുഹൃത്തുക്കളും  ഫുട്ബോൾ ലഹരിയിൽ തന്നെയാണു.. സ്വന്തം ടീം തോൽക്കുന്നത് അവർ  ഇഷ്ട്ടപ്പെടാത്ത  ഒരു കാര്യമാണു ലാറ്റിനമേരിക്കൻ രാജ്യങ്ങളൂടെ ജീവവായുവാണ് ഫുട്ബോൾ. നന്നായി കളീച്ചാൽ കൈയടിച്ച് ആഘോഷിക്കാനു പ്രോത്സാഹിപ്പിക്കാനെന്ന പോലെ മോശം മത്സരം കളിച്ചാൽ അരയിൽ നിന്ന് തോക്കെടുത്ത് വെടിവെക്കാനും മടിയില്ലാത്ത ഫുട്ബോൾ ഭ്രാന്തന്മാർ
ബ്രസീൽ എന്നൊരു ടീം മുന്നിൽ വരുകയാണെങ്കിൽ മുട്ട് വിറച്ചിരുന്ന എതിർ ടീമിൽ നിന്ന് വ്യത്യസ്ത മാകുന്ന കാഴ്ച്ചയായിരുന്നു ഇതുവരെ ഈ ലോക ഫുട്ബോളിൽ കാണാൻ കഴിഞ്ഞത്
അതിഥേയർ എന്ന പരിഗണയിൽ ലോകകപ്പിനു മുൻപേ ഇടം കിട്ടീയിട്ടൂം അത് ഫലപ്രഥമായി ഉപയോഗിക്കാനും, മത്സരങ്ങളിൽ ക്രിയാത്മകമായി ഉപയോഗിക്കാനും സ്ക്കോളാരിയുടെ കുട്ടികൾക്ക് ഇതുവരെയായില്ലെന്നു ബ്രസീലിയൻ ആരാധകർ ദുഖത്തോടെ ഓർക്കുന്നു
ക്രോയേഷ്യയുമായുള്ള ആദ്യമത്സരം തന്നെ ഒരു ഈസി വാക്കോവറിനു ശ്രമിക്കുന്ന ബ്രസീലിനെ കളിയുടെ തുടക്കത്തിലേ മണത്തൂ. കളി തുടങ്ങി ക്രോയേഷ്യൻ മുന്നേറ്റത്തിൽ പതറിയ  മാർസലോ സ്വന്തം പോസ്റ്റിലേക്ക് വെടിയുണ്ട പായിച്ചു.. പിന്നെ ആകെ അങ്കലാപ്പായി..  .ക്രോയേഷ്യൻ ഗോൾ കീപ്പറുടെ കുറവുകൾ മനസ്സിലാക്കിയ പ്രതിഭാധനനായ നെയമർ അദ്ദേഹത്തിന്റെ വൺ മാൻ ഷോ യിൽ ഗോൾ മടക്കി
ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങളും അത് തടുക്കാനുള്ള ശ്രമങ്ങളിലും ഓസ്ക്കാർ അദ്ധ്വാനിച്ചു  കളിച്ചു പെനാൾട്ടി ബോക്സിൽ പലപ്പോഴും ഓഫ് സൈഡിൽ വീണു ബ്രസീലിനു ലീഡ് നേടാൻ ജപ്പാനി റഫറി  യുഷി നിഷിമുറ ( Yuichi Nishimura) യുടെ സഹായം തന്നെ വേണ്ടി വന്നെന്ന് പറയാം ..ബ്രസീലിയൻ സ്ടൈക്കർ ഫ്രെഡ് ക്രോട്ടിന്റെ പെനാൽട്ടി ബോക്സിൽ നടത്തിയ അമിതാഭിനയത്തെ റഫറി പെനാൽട്ടിയിലേക്ക് വിരൽ ചൂണ്ടി.. കിക്ക് എടുത്ത നെയമർക്ക് ഉന്നം തെറ്റിയില്ല
അതുവരെ പലപ്പോഴും ബ്രസിലിയൻ പ്രതിരോധത്തിനു ഭീക്ഷണിയായിരുന്ന ക്രോയേഷ്യൻ  കളിക്കാർക്ക്‌  അതൊരു വല്ലാത്ത ആഘാതമായി “ക്രോട്ടിന്റെ” ഗോളി പിന്നെയും പിഴവ് തുടർന്നു.. പിടിച്ചെടുത്ത പന്ത് അടിച്ച് തെറിപ്പിക്കാതെ നേരെ ക്രോയേഷ്യൻ പെനാൽട്ടി ബോക്സിൽ വിശ്രമിക്കുന്ന ഫ്രെഡിനു നേരെയാണു ഗോളി ക്രോസ് ചെയ്തത് ആരും ഇല്ലാത്ത ഗോൾ പോസ്റ്റിലേക്ക് ലോബ് പായിക്കാൻ പരിചിതനായ ഫ്രെഡ് താമസമെടുത്തില്ല
രണ്ടാം മത്സരത്തിൽ ബ്രസീൽ മെക്സിക്കൻ പ്രതിരോധത്തിനു ഒച്ചാവ എന്ന മെക്സിക്കൻ ഗോൾ കീപ്പർക്കും മുൻപിൽ മുട്ടുമടക്കി. ബ്രസീൽ കൂടുതൽ നെയ്മറെ ആശ്രയിക്കാൻ ശ്രമിച്ചപ്പോൽ കളി വളരെ വിരസമായി മൂന്നും നാലും പേരെ കബളിപ്പിക്കാൻ ശ്രമിച്ച് നടക്കാതെ വരുമ്പോൽ മൈൻസ് പാസ് ചെയ്യുമ്പോഴെക്കും പെനാൽട്ടി ബോക്സിൽ പലപ്പോഴും ഫ്രെഡ് ഓഫ് സൈഡിൽ ആയിരുന്നു ആറിൽ അധികം തവണ ഫ്രെഡ് ഓഫ് സൈഡിൽ വീണു
കഴിഞ്ഞ തവണ അദ്ധ്വാനിച്ച് കളിച്ച ഓസ്ക്കാർ നിസ്ഹായകനായി  പലപ്പോഴും മാർസലോ ഒരു ജോക്കറുടെ റോളായിരുന്നു ചെയ്തിരുന്നത്,നെയ്മറെ ക്യത്യമായി മെക്സിക്കൻ പ്രതിരോധം പൂട്ടീയപ്പോൾ മത്സരം സമനിലയിൽ ആടി തീർന്നൂ
ലോകത്തെ വമ്പൻ ക്ളബ്ബുകളുടെ  വിലയേറിയ താരങ്ങളായിരുന്നു ബ്രസീലിനു വേണ്ടി ഇറങ്ങിയിരുന്നതെന്ന് പ്രത്യേകം ഓർക്കണം. «ഗോളി മുതൽ ഗോളടിക്കുന്നവർ വരെ»
ടീമെന്ന ഒത്തിണക്കമില്ലാത്ത പരസ്പരം പോരാടിക്കുന്ന കാമറൂൺ പോലും ഒരു ഗോൽ മടക്കിയെന്നത് ആശങ്കാജനകമാണ്.  ബ്രസീലിയൻ ഫുട്ബോളിന്റെ വലകളിൾ തുള വീണു പോയോ എന്ന് ആരാധകർ സംശയിച്ചാൽ അതിശയപെടേണ്ടതില്ല കാമറൂണിനെതിരെയുള്ള 4-1ന്റെ വിജയം ബ്രസീലിനെ ഗോൾ ശരാശരിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി, നെയ്മറുടെ മികച്ച രണ്ടുഗോളുകൾ എടുത്ത് പറയേണ്ടതാണു  ബ്രസീൽ രണ്ടാം റൌണ്ടിലെത്തി
പ്രീക്വാർട്ടറിൽ ചിലിയോട് തോറ്റത്തിനു തുല്ല്യമായ വിജയമാ‍ണു ഏറ്റുവാങ്ങിയത് ചുരുക്കി പറഞ്ഞാൽ സാങ്കേതികമായ വിജയം മാത്രം ആദ്യം ഫ്രെഡിലൂടെ ഗോളടിച്ച ബ്രസീൽ പിന്നെ മാർസലോയുടെ അനാവശ്യ മിസ് പാസിൽ ഗോളു വഴങ്ങുകയായിരുന്നു എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ അവസാന മിനുറ്റിൽ റോഡ്രിഗിസിന്റെ മിന്നുന്ന ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി തിരിച്ച് വന്നപ്പോൾ ഗ്യാലറിയിൽ നിന്നു ഉയർന്നത് ഒരു രാജ്യത്തിന്റെ ദീർഘനിശ്വാസമായിരുന്നു
അപ്പുറത്ത് ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന ഹൾക്കും തിയാഗോ സിൾവയും ഉയർത്തുന്ന ഭീക്ഷണി ചിലിയൻ ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോ കെടുത്തികളഞ്ഞു.. പതിവു പോലെ നെയമറെ ചിലിയൻ പ്രതിരോധം പുട്ടികളഞ്ഞു അതുകൊണ്ടുതന്നെ കോച്ച് സ്കോളാരിക്ക് നെയമറെ തിരിച്ച് വിളിച്ച് ജോയെ ഇറക്കേണ്ടി വന്നു
ട്രൈബ്രേക്കറിൽ സുപരിചിതരല്ലാത്ത ചിലിയൻ സംഘം പെനാൽട്ടി പുറത്തേക്ക് അടിക്കുകയും പരിചയ സമ്പന്നനായ ബ്രസീലിയൻ ഗോൾ കീപ്പർ ജൂലിയസ്സ് സീസർ പെനാൾട്ടി തടുത്തിടകയും ചെയ്തിട്ടും ജയിക്കാനായ് ബ്രസീലിനു അവസാ‍ന കിക്കു വരെ കാത്തിരിക്കേണ്ടിവന്നു.. ഗോൺസാലോ യാറയുടെ കിക്ക് ഗോൾ  പോസ്റ്റിൽ തട്ടി തിരിച്ച് വരുമ്പോൾ മനം മടുത്ത ബ്രസീലിയൻ ആരാധകർ ജീവവായു കിട്ടീയതു പോലെ തുള്ളി ചാടി.. ഗൌണ്ടിൽ കരഞ്ഞ് മുഖം പൊത്തുന്ന നെയ്മറെയും കാണാമായിരുന്നു
ഗ്രൊണ്ടിൽ ബ്രസിലിയൻ താരങ്ങൾ തുടരുന്ന അമിതാഭിനയം ടീമിനു ഗുണത്തേക്കാൽ ഏറെ ദോഷമാണു ചെയ്യുന്നത്
കഴിഞ്ഞ വർഷം ഇറ്റലിയേയും സ്പെയിനെയും വീഴ്ത്തി കോൺഫെഡേഷൻ കപ്പ് ഉയർത്തിയ പ്രതിഭധനരായ താരങ്ങളാണു ഇവിടെ കളി അറിയാത്തവരെ പോലെ ആരാധകരെ വെറുപ്പിക്കുന്നത്
കടുത്ത മത്സരങ്ങൾ ഒരു ടീം എന്ന നിലക്ക് ബ്രസീലിനെ കരുത്തരാക്കുമെന്ന് നമ്മുക്ക് വിശ്വസിക്കാം
ഒരു പഴയ ഒരു ചരിത്രം ഓർക്കാം-ConfedCup 2013 Champions4
1950 ൽ അപ്രതീക്ഷിതമായി ഉറുഗ്വോയോട് തോറ്റ ബ്രസീലിന്റെ ജെയ്സിയായിരുന്നു ആരാധകർ കൈ ഒഴിഞ്ഞത്.. പച്ച കോളറുള്ള വെള്ള കുപ്പായം കത്തിച്ചു കളയുകയും പകരം കടുത്ത പച്ച കളറുള്ള മഞ്ഞ കുപ്പായം ജെയ്സി ആക്കുകയാണു ഉണ്ടായത്
1958 മുതൽ മഞ്ഞ കുപ്പായക്കാർ ലോകത്തെ ഒന്നാം സ്ഥാനക്കാർ തന്നെയായിരുന്നു എന്നാൽ
ഇനിയും ചരിത്രം ആവർത്തിക്കാതിരിക്കാൻ സാംബാ താളം തെറ്റാതിരിക്കാൻ കാനറികൾ അവരുടെ ഫുട്ബോളിലെ ആക്രമണ പ്രതിരോധ ശൈലികൾ മാറ്റിയേ പറ്റൂ
അതവർക്ക് ആവും കാരണം ഫുട്ബോൾ അവരുടെ ജീവവായുവാണ്
Share.

About Author

146q, 0.540s