Leaderboard Ad

ഭോജനം

0

രുചിച്ചു നോക്കി നീ തള്ളിയ,
വിഭവങ്ങളിൽ ഉപ്പില്ലെന്ന്
പറയാൻ ,എനിക്കില്ലല്ലോ
നാവിൽ രസമുകുളങ്ങൾ.
പഴകി പുളിച്ചതെങ്കിലും കത്തുന്ന,
കുടലിൻറെ പശിയടക്കാൻ ,
കുത്തി നിറക്കാമല്ലൊ
ഈ ജീർണ ഭോജനം.
അണുക്കളും ,
പുഴുക്കളും,
ഈച്ചയും .
പാറ്റയും,
കൂറയും എല്ലാവരുമൊന്നിച്ചു ,
ഒരിടത്ത്
ഒരു പാത്രത്തിൽ ഉണ്ണുമ്പോൾ
കുത്തിപിടിച്ച ശൂലത്തിൻ
തുമ്പിലെ ,പഴത്തിൻ
മാധുര്യം നുണഞ്ഞു ,
ലോകം സുന്ദരമെന്നു
നീ പുലംബുമ്പോൾ
ഓര്ക്കുക ഞങ്ങളും
ഈ ഭൂമിയില്ലുള്ളവർ തന്നെ

Share.

About Author

140q, 0.888s