Leaderboard Ad

മഞ്ഞക്കണ്ണാടിയും വേണ്ട; നീലക്കണ്ണാടിയും വേണ്ട

0

വേൾഡ് കപ്പ്‌

നെയ്മ റെ മനപ്പൂർവ്വം , ഫൗൾ ചെയ്തതാണെന്ന്, ബ്രസീലുകാർ പറ ഞോട്ടെ. പ ക്ഷേ കളി കണ്ട നമുക്കു സത്യസന്ധത പാലിച്ചുകൂടേ ?
ഉയർന്നു വന്ന പന്ത്‌ നെയ്‌ മർക്കു ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. അതു കോണ്ടു ത ന്നെ അയാൾ പന്തിനായി ചാടിയില്ല. പിന്നെ അയാൾക്കാകെ ചെയ്യാനുണ്ടായിരുന്നത്‌, പന്ത്‌ നെഞ്ചിലെടുത്ത്‌ കളിക്കാൻ സാധ്യതയുള്ള ‘ സുനിഗ ‘ യെ ബ്ലോക്ക്‌ ചെയ്യുക എന്നുള്ളതാണു. അതാണയാൾ ചെയ്തതും. നെയ്മറുടെ ബ്ലോക്കിംഗ്‌ കാരണം ഓടി വന്ന സുനിഗ, ജമ്പ്‌ ചെയ്ത്‌, ഹെഡ്ഡ്‌ ചെയ്തു , ബാൾ ക്ലിയർ ചെയ്തു..സ്വാഭാവികമായും സുനിഗയുടെ കാൽ മുട്ടു നെയ്മറുടെ ബട്ടക്സിനു തൊട്ടു മുകളിലായി കൊണ്ടു. ഓടി വന്നു ജമ്പ്‌ ചെയ്യുന്ന ഒരു കളിക്കാരനു ബാലൻസ്‌ കിട്ടണമെങ്കിൽ അയാൾക്കു സ്വാഭാവികമായും തിരിച്കു മുന്നോട്ടാഞ്ഞു നില ത്തേക്ക്‌ വീഴണം. നെയ്മർക്കു മുകളിലേക്ക്‌ വീണു അയാൾ വീഴാനിടയാക്കിയതിനു ‘ ഡെയ്ഞ്ചറസ്‌ ‘ പ്ലേയ്ക്കു ഫൗൾ വിളിക്കാവുന്നതേയുള്ളൂ. പ ക്ഷേ ആ റഫറി വിസിലുകൾ പരമാവധി കുറ ച്ചേ വിളിച്ചുള്ളൂ.
സ്വാഭാക ശക്തിക്കു പുറമേ , സുനിഗ മുട്ടു കൊണ്ടു ഇടിക്കുക കൂടി ചെയ്‌ തോ എന്നെല്ലാം ഇനി ‘ഫിഫ ‘ ഇഴ കീറി പരിശോധിക്കട്ടെ.
ഒരു പരിശോധനയും നടത്താതെ , സാധരണക്കാരനു മനസ്സിലാകുന്ന ഒരു കാര്യമുണ്ട്‌. ആ കളിയിൽ ഏതെങ്കിലും ഒരു കളിക്കാരനെ ടാർഗെറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ അത്‌ കൊളംബിയയുടെ നമ്പർ 10, ജെമെസ്‌ റോഡ്രിഗസിനെയാണു. 6 തവണയാണു, അയാൾ അനാവശ്യ ഫൗളിനു വിധേയനാക്കപ്പെട്ടത്‌ ( ‘ഗാർഡിയൻ ‘ ).ഓരോ തവണയും വ്യത്യസ്തനായ ബ്രസീലിയൻ കലിക്കാരനാൽ.
ഈ വേൾഡ്‌ കാപ്പിലെ ഏറ്റവും മ നോഹരമായ കളി ആകേണ്ടിയിരുന്നത്‌ ബ്രസീൽ- കൊളംബിയ മത്സരമായിരുന്നു. എന്നൽ മറ്റൊരു കാര്യത്തിലാണു ആ കളി മുന്നിൽ നിന്നത്‌. ഫൗകളുടെ കാര്യത്തിൽ . അതിന്റെ ക്രെഡിറ്റ്‌ മുഴുവൻ സ്കൊളാരിക്ക്‌ അവകാശ പ്പെട്ടതാണു. കാരണം 54 ഫൗളുകളിൽ 31 ഉം ബ്രസീലിന്റെ വക. വ്യത്യസ്ഥരായ ആറു കളിക്കാർ ഒരാളെ ത ന്നെ മാർക്കു ചെയ്ത്‌ ചവിട്ടുക എന്ന് പറഞ്ഞാൽ അതിന്റെ പിന്നിലെ ചേ തോവികാരം ഊഹിക്കവുന്നതേ ഉള്ളൂ. മറ്റൊരു ക്രെഡിറ്റ്‌ കൂടി സ്കൊളാരിക്കുണ്ട്‌. ഏറ്റവും അധികം ഫൗൾ നടന്ന രണ്ടാമ ത്തെ മത്സരവും ബ്രസീലിന്റേതു ത ന്നെയാണു എന്നതാണത്‌. ചിലിയുമായുള്ള മത്സരം. ശരിയാണു , ബ്രസീൽ വലിയ ടീമാണു, അതു കൊണ്ടു അവർക്കെതിരെ ഫൗളുകൾ കൂടും എന്നാണു , നിങ്ങൾ പറയാൻ പോകുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി. കാരണം ഇവിടേയും റഫറിമാർ കൂടുതൽ ഫൗളുകൾ വിളിച്ചത്‌ ബ്രസീലിനെതിരേയാണു. ബ്രസീലിനോടെന്നും സ്വജന പക്ഷപാതം കാണിക്കുന്ന ഫിഫയുടെ സ്വന്തം റഫറിമാർ.
നെയ്മറിനു വേൾഡ്‌ കാപ്പിലെ ഇനിയുള്ള കളികൾ നഷ്ട പ്പെട്ടാൽ , വിഷമിക്കാത്ത ആരുമുണ്ടാകില്ല. അവരുടെ എതിരാളികളുടെ കോച്ചുമാർ വ രെ. കാരണം മാറ്റു കുറഞ്ഞാലും എങ്ങിനെയെങ്കിലും വിജയിക്കാനാഗ്രഹിക്കുന്നവരല്ല ചില രെങ്കിലും. സ്കോളാരി എന്നും തിരിച്ചാണെങ്കിലും.

Share.

About Author

144q, 0.608s