Leaderboard Ad

മടക്കയാത്ര

0

റെ നാളത്തെ ചിന്തയായിരുന്നു
മടക്കയാത്രയെന്നത്
പൊതുപ്രശ്നം തന്നെയായിരിക്കാം
നീണ്ടു പോയതെന്നും വിലയിരുത്താം.

ചെറിയ പ്രാരാബ്ധങ്ങൾ കൂടി കഴിയട്ടെ
മെഡിസിനും എന്ജിനീയറിങ്ങിനും പഠിക്കുന്ന
മക്കളുടെ ഫീസും ചിലവുകളും
ചെറുതെങ്കിലും രണ്ട് നില വീടിന്റെ മെയിന്റനൻസും

റിമോട്ടിൽ ഞെക്കി തുറക്കുന്നൊരു ഗേറ്റും
കാറില്ലെങ്കിലും പോർച്ചിൽ വിരിക്കേണ്ടിഷ്ടികയും
കാര്ഗോയിലൂടെ അയക്കാൻ നല്കിയ
സെൻട്രൽ എസിയും ഫ്രിഡ്ജും സാധനങ്ങളും

പുതുതായി വരുന്ന വിമാനത്താവളതിനടുത്തു
പറഞ്ഞുറപ്പിച്ച ഭൂമിയുടെ റിയലെസ്റ്റെറ്റ് ഡിമാന്റും
സോളാർ പദ്ധതിയിൽ നിക്ഷേപിക്കാൻ കരുതിയ
പണം പോയല്ലോ എന്നാശ്വാസവും

കൊള്ളാം മടക്കയാത്ര കൊതിക്കുന്ന
പ്രവാസിയുടെ പ്രാരാബ്ധങ്ങൾ – കമന്റുകൾ
ഫേസ്ബുക്ക് പ്രതികരണങ്ങൾ
നിങ്ങൾ തയ്യാറായിട്ടുണ്ടാകും ഒരു സൈബര് തമാശക്ക്

കഫീലും ഇക്കാമയും ഹുറൂബും നിതാഖതും
എന്റെ മടക്കയാത്രയ്ക് തടസ്സമല്ല
ഉയർത്താനും താഴ്ത്താനും കട്ടിലുമുണ്ടെനിക്ക്
ചുറ്റും പരിചാരകരും ഇടയ്ക് തലോടുന്ന കൈകളും

എന്നിട്ടും ഞാൻ ഒരു മടക്കയാത്ര കൊതിക്കുന്നു
എന്റെ കാലോന്നനക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
മൂക്കിലൂടിട്ടിരിക്കുന്ന കുഴലൊന്ന് മാറ്റി തരുമെങ്കിൽ
നാൾ ചുവരുകൾക്കിടയിൽ നിന്ന് ഒരു മോചനം ലഭിച്ചെങ്കിൽ

തട്ടിയിട്ട് നിർത്താതെ പോയ വണ്ടിക്കറിയില്ലല്ലോ
മടക്കയാത്ര കൊതിക്കുന്ന ഒരു പ്രവാസിയാണ് ഞാനെന്ന്…

(നവോദയ ദമാം നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിത)

Share.

About Author

140q, 0.759s