Leaderboard Ad

മടക്കയാത്ര

0

വേര് പിരിഞ്ഞുപോകുമ്പോൾ
നഷ്ടപ്പെടലിന്റെ വേദന
ഉള്ളിൽ അടക്കിപ്പിടിക്കും
ഉണങ്ങിയ ഓരോ ഇലയും..
മഴ നനഞ്ഞിട്ടും ഉണ്ടാങ്ങിപ്പോയ
ഒരു ഇലയാണ് ഞാൻ..

ഇന്ന് ഞാനറിയുന്നു
വസന്തത്തിൽ വിരിഞ്ഞ പൂവിനും
ശിശിരത്തിൽ വീണ പൂവിനും
ഉദയവും അസ്തമയവുമുണ്ടെന്നു

എന്റെ വാക്കുകൾ തടയപ്പെട്ടിരിക്കുന്നു
മൗനമിപ്പൊൾ
സംഗീതമല്ല,
ശവ തുല്യമാണ്

യാത്ര ചോദിക്കട്ടെ ഞാൻ
ദു:ഖത്തിൻ പാഥേയവുമായി
പുതിയ സൂര്യോദയങ്ങൾ തേടി
എങ്കിലും,
തനിച്ചല്ല ഞാൻ
ഓർമ്മകൾ, മറവികൾ, മുറിവുകൾ
സ്വപ്‌നങ്ങൾ, ശൂന്യതകൾ
കൂരിരുട്ടും പൂനിലാവും
കൂട്ടിനുണ്ടെനിക്ക്..

ഇന്ന് ഞാനറിയുന്നു
മടക്കയാത്രയിലാണ്
പുറപ്പാടിന്റെ വ്യഥകൾ
തനിയാവർത്തനങ്ങളാവുന്നതെന്ന്..

 

 

(നവോദയ ദമാം നടത്തിയ കവിതാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കവിത)

Share.

About Author

140q, 0.539s