Leaderboard Ad

മണങ്ങള്‍

0

1.മണമുള്ളോരോര്‍മകള്‍
കാക്കകളെപ്പോലെ
എവിടെനിന്നോ
പറന്നു വരുന്നു!

ഉപ്പുമാവിന്‍ മണം
ഇലയുമായ് വരി നില്‍ക്കുന്ന
കുഞ്ഞു വയറുകള്‍.
കണ്ണിമാങ്ങയുമുപ്പും
പിന്‍ബെഞ്ചില്‍
വിശന്നിരിക്കുന്ന
പഠിക്കാത്ത രണ്ടു കുട്ടികള്‍.

മുല്ലപ്പൂമണം
കരിമഷിയെഴുതിയ
രണ്ടു കണ്ണുകള്‍.
മാമ്പൂ മണം
ഒരമ്മയുടെ കണ്ണുനീര്‍.1
ചോറ്, ചേറുപുരണ്ടോരമ്മ
വിയര്‍പ്പു ചാലായ്
ഒഴുകിയോരച്ഛന്‍.
വീടാക്കടങ്ങളായി
ജീവിതം തീരുന്നു.

2. പുകയില ഗന്ധം
പുകഞ്ഞു തീര്‍ന്ന കൌമാരം.
കറ പിടിച്ച ചുണ്ടുകള്‍
പോള്ളലേറ്റ പ്രണയം.
കാച്ചിയ എണ്ണമണം
ഫണം വിടര്‍ത്തിയാടിയ രതി
കൂമ്പിയടയുന്ന മിഴികള്‍.
മണമുള്ളതാണോര്‍മകള്‍
മണങ്ങളാണോര്‍മകള്‍
മൌനങ്ങളാണോര്‍മകള്‍.

ഓര്‍മകളെ , പറവകളെ
നിങ്ങള്‍ പറന്നു പോകാത്തതെന്തേ?

 

1.വൈലോപ്പിള്ളി
2.ഇടശ്ശേരി

Share.

About Author

140q, 0.517s