Leaderboard Ad

മരിച്ചവരുടെ കാവൽക്കാരൻ

0

രിച്ചവർക്ക് കാവലിരുന്നു
മടുക്കുമ്പോൾ അയാൾ
കവിത എഴുതി തുടങ്ങും

കുഴിമാടത്തിലെ പൂക്കൾ
മണ്‍മറഞ്ഞ വസന്തത്തെയും
പേറി അയാൾക്ക്‌
ചുറ്റും പറക്കും ,
അതിലെ കൊഴിഞ്ഞ ഇലകളെ
അയാൾ തലോടും
നിലവിളിക്കുന്ന മരങ്ങൾക്ക്
ഒരിറ്റു കണ്ണീര് കടം കൊടുക്കും
ഇലകൾ ഉപേക്ഷിച്ച ചില്ലയിൽ
ഒറ്റയ്ക്കിരിക്കുന്ന കിളിയെ
ഓമനിക്കും
മണ്ണ് തുളച്ച് മേപ്പോട്ടു
നോക്കുന്ന വേരുകളെ
ചുംബിക്കും
തോൽ ചുളിഞ്ഞ്
വീഴാറായ ഒരു മരത്തെ
വാരി പുണരും

വസന്തത്തിന്റെ ശവമേറ്റി
തളർന്ന പൂക്കൾ
തിരികെ മണ്ണിലേക്ക് പോകുമ്പോൾ
കവിതയുടെ അവസാനവരിയും
എഴുതി ചേർത്ത്
ഒരു ദീർഘനിശ്വാസം പായിച്ചു താൻ
മരിച്ചിട്ടില്ലെന്ന് അയാൾ ഉറപ്പു വരുത്തും

 

Share.

About Author

140q, 0.617s