Leaderboard Ad

മലപ്പുറത്തിന്‍റെ ടൂറിസം പെരുമ

0

Kondotty Mosqueഖിലാഫത്തിന്‍റെയും മാമാങ്കത്തിന്‍റെയും സ്മരണകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം, പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള  വടക്കന്‍ കേരളത്തിലെ ഈ ജില്ല കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക മേഖലകള്‍ക്ക് നല്‍കുന്ന സംഭാവന ചെറുതൊന്നുമല്ല.

ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴ ഈ നദികള്‍ ജില്ലയിലൂടെ കടന്നു പോകുന്നു, മലകളുടെയും കുന്നുകളുടെയും സമൃദ്ധിക്കൊപ്പം വലിയ തീരദേശവും ജില്ലക്ക് സ്വന്തം, നിലമ്പൂര്‍ മേഖലയില്‍ നീലഗിരി വരെ വ്യാപിച്ചു കിടക്കുന്ന വനമേഖലയും ജില്ലയെ വ്യതസ്തമാക്കുന്നു. പൈതൃകത്തിന്റെയും ആധുനികതയുടെയും ഒരു സങ്കലനം തന്നെ ഇവിടെ ദര്‍ശിക്കാന്‍ സാധിക്കും, പണ്ടുകാലത്തെ അറേബ്യന്‍ കച്ചവടക്കാരുടെ വരവുമുതല്‍ ഇന്നത്തെ മിഡില്‍ഈസ്റ്റ്‌ കുടിയേറ്റം കൊണ്ട് വന്ന സാംസ്കാരിക തനിമകള്‍ നമ്മള്‍ ഇവിടെ കണ്ടു മുട്ടും.

മലപ്പുറം ജില്ലയിലെ ഓരോ നഗരത്തിനും സമ്പന്നമായ പൈതൃകങ്ങളുടെ കഥയാണ് പറയാനുള്ളത്. സാംസ്കാരികവും രാഷ്ട്രീയപരവും സാഹിത്യപരവുമായി ഓരോ നഗരവും സമാനതകളില്ലാത്ത സംഭാവനകളാണ് കേരള ചരിത്രത്തിന് നല്‍കിയിട്ടുള്ളത്. മാമാങ്കം അരങ്ങേറിയിരുന്ന മണ്ണായ തിരുനാവായ അതിന് മുമ്പ് വേദപഠനത്തിന്‍റെ കേന്ദ്രമായിരുന്നു. കോട്ടക്കല്‍ ആകട്ടെ ആയുര്‍വേദ ചികില്‍സാ രംഗത്ത് മലപ്പുറത്തിന്‍റെ പൈതൃകം വാനോളം ഉയര്‍ത്തി.  മുസ്ലിം മതപഠനത്തിന്‍റെ കേന്ദ്രമായ പൊന്നാനിയും തേക്കുകളുടെ നാടായ നിലമ്പൂരും മലപ്പുറം പെരുമ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തി. കമ്മ്യൂണിസ്റ്റ്‌ ആചാര്യന്‍ EMS, മലയാള ഭാഷാപിതാവ് എഴുത്തച്ഛന്‍, വള്ളത്തോള്‍ തുടങ്ങി മഹാരഥന്‍മാരുടെ ജന്മം കൊണ്ട് സമ്പന്നമായ മണ്ണാണ് മലപ്പുറത്തിന്‍റെ. Poonkudil Mana

മലബാറിന്‍റെ ടൂറിസം മേഖലക്കും ചെറുതല്ലാത്ത സംഭാവന നല്‍കുന്നുണ്ട് മലപ്പുറം. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കോട്ടക്കല്‍ തന്നെയാണ്,

കോട്ടക്കല്‍ ആര്യവൈദ്യശാല

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പെരുമ കേട്ടറിഞ്ഞു നിരവധി രാജ്യങ്ങളില്‍ നിന്നും ചികിത്സതേടി ആളുകള്‍ ഇവിടേക്ക് പ്രവഹിക്കുന്നു.

പണ്ട് മാമാങ്കം നടന്നിരുന്ന തിരുനാവായ, വള്ളുവനാട്ടില്‍ നിന്നും വരുന്ന ചാവേറുകള്‍ സാമൂതിരിയുടെ സൈന്യത്തോട് പടവെട്ടിയിരുന്ന ഭാരതപുഴയുടെ തീരവും നിലപാട് തറയും. മാമാങ്കതിനും മുന്‍പേ വേദപഠനത്തിന്‍റെ കേന്ദ്രം ആയിരുന്നു തിരുനാവായ.

കടലുണ്ടി പക്ഷി സങ്കേതം

Wagon Tragedy Hallമലപ്പുറം ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും അതിര്‍ത്തിപങ്കിടുന്ന കടലുണ്ടിയില്‍ ഉള്ള പക്ഷി സങ്കേതം, സൈബീരിയയില്‍ നിന്നടക്കം ഉള്ള 160 ല്‍ അധികം ഇനം പക്ഷികള്‍ എല്ലാ വര്‍ഷവും ഇവിടെ വന്നു പോകാറുണ്ട്.

ബീയ്യം കായല്‍

പൊന്നാനിയില്‍ ഉള്ള ഈ കായല്‍ ബോട്ടിംഗിന് അനുയോജ്യമാണ്. പെഡല്‍ ബോട്ടുകളും സ്പീഡ് ബോട്ട് സെര്‍വിസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഇവിടെ ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ചിങ്ങമാസത്തില്‍ വള്ളം കളി നടക്കാറുണ്ട്.

നിലമ്പൂർ തേക്ക് മ്യൂസിയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നുTeak Museum Nilambur

കനോലി പ്ലോട്ട്

ലോകത്തിലെ ഏറ്റവും ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടമാണ് നിലമ്പൂരില്‍ ഉള്ള കനോലി പ്ലോട്ട് എന്ന തേക്ക്തോട്ടം.ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിന്‍റെ വിസ്തൃതി 5.675 ഏക്കർ. ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്.വി കനോലിയുടെ നിർദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ലാണ് ഈ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്. Thunchan Parambu Tirir

ആഢ്യന്‍പാറ വെള്ളച്ചാട്ടം

നിലമ്പൂരില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കാഞ്ഞിരപ്പുഴയില്‍ ആണ് 300 അടിയോളം താഴ്ചയുള്ള ഈ വെള്ളച്ചാട്ടം. വേനല്‍കാലത്ത്‌ പോലും വറ്റില്ല എന്നതാണ് ഇതിന്‍റെ പ്രസക്തിയും. വനപ്രദേശങ്ങളാല്‍ സമ്പന്നവും നോദയാത്രയ്ക്ക് അനുയോജ്യവുമാണ്. വൈവിധ്യമാര്‍ന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രവുമാണിവിടം.

നെടുങ്കയം

ജില്ലയിലെ  പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ് .   നിലമ്പൂരില്‍  നിന്ന് ഏകദേശം 18 കിലോമീറ്റര്‍ ദൂരം ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രവും ഇവിടയുണ്ട്. ഇവിടത്തെ മഴക്കാടുകള്‍ ആന, മുയല്‍, മാന്‍  തുടങ്ങിയവയുടെ വാസകേന്ദ്രമാണ്. ഇവിടെ കാണുന്ന ഇരുമ്പു പാലങ്ങള്‍ 1930 ല്‍ നിര്‍മിച്ചതാണ് . കരിമ്പുഴക്ക് അഭിമുഖമായി ഡോസന്‍ തടികൊണ്ട് തീര്‍ത്ത ബംഗ്ളാവും ആനപന്തിയും ഇവിടെയുണ്ട്.

കോട്ടക്കുന്ന്

Poonthanam Illamമലപ്പുറം നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഉല്ലാസകേന്ദ്രം ആണ് കോട്ടക്കുന്ന്

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചരിത്രപ്രധാന്യമുള്ള സ്ഥലം. നടപ്പാതയും ഓപ്പണ്‍ തിയേറ്ററും ആര്‍ട്ട്ഗാലെറിയും ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും, ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റിയുടെയും ഡി.ടി.പി.സി.യുടെയും  സംയുക്തസംരംഭമായ ഒരു അമ്യൂസ്മെന്‍്റ് പാര്‍ക്കുമുണ്ട്.

കൊടികുത്തി മല

പെരിന്തല്‍മണ്ണക്ക് സമീപമാണ് കൊടികുത്തിമല , സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള പ്രദേശം, മലയുടെ മുകളില്‍ നിന്നാല്‍ മലപ്പുറത്തിന്‍്റെയും പെരിന്തല്‍മണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം.

ഇക്കോ-ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുന്നു, നിരവധി സാധ്യതകള്‍ ഉള്ള മേഖല.

തിരുമാന്ധാംകുന്ന് ക്ഷേത്രം

വള്ളുവനാട് രാജാക്കന്‍മാര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് . വള്ളുവക്കൊനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ് ഇവിടത്തെ പ്രതിഷ്ഠ. തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പൂരം ഇവിടത്തെ പ്രധാന ഉത്സവവമാണ്. ഇവിടെ പ്രശസ്തമായ ഒരു തളീക്ഷേത്രവും ഉണ്ട്.Thirumandamkunnu Temple

പൂന്താനം ഇല്ലം

ഭക്തി പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ ജ്ഞാനപ്പാന എഴുതിയ പൂന്താനം നമ്പൂതിരിയുടെ ജന്മഗേഹം ആയ പൂന്താനം ഇല്ലം പെരിന്തല്‍മണ്ണക്കടുത്തു പൂന്താനത്ത്.

തിരൂര്‍ 

മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍ ജന്മം ജന്മദേശം, തുഞ്ചന്‍പറമ്പും പിന്നെ സ്വാതന്ത്രസമരത്തിനെ ഭാഗം ആയ വാഗന്‍ ട്രാജഡിയുടെ സ്മരണാര്‍ത്ഥം നിര്‍മിച്ച വാഗന്‍ട്രാജെഡി ഹാളുമാണ് ഇവിടത്തെ പ്രധാനാകര്‍ഷണം. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനും ഇവിടെയാണ്‌.. ഇവിടത്തെ ചൈനീസ് മാര്‍ക്കെറ്റും പ്രശസ്തമാണ്.

പൂങ്കുടില്‍ മനമഞ്ചേരിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ ഉള്ള ഈ മന പ്രധാന മാനസികരോഗചികിത്സാ കേന്ദ്രം ആണ് 

തിരൂരങ്ങാടി

Kodikuthimala1921 ലെ മലബാര്‍ ലഹളക്ക് നടന്നത് ഇവിടെയാണ്‌., പുരാതനപള്ളിയും സ്ഥിതി ചെയ്യുന്നു.

മലപ്പുറം ജുമാ മസ്ജിദ്

മുസ്ലീം വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രം ആണ്, എല്ലാ ഏപ്രില്‍ മാസവും 4 ദിവസം നീണ്ടു നില്‍കുന്ന നേര്‍ച്ച നടക്കും, മാപ്പിള ലഹളയില്‍ രക്തസാക്ഷിത്വംവരിച്ചവരുടെ സ്മരണാര്‍ത്ഥം.

പഴയങ്ങാടി പള്ളി, കൊണ്ടോട്ടി

മഞ്ചേരി നിന്നും 18 കിലോമീറ്റര്‍ അകലെ, ഇവിടത്തെ നേര്‍ച്ച വളരെ പ്രസിദ്ധം ആണ്. 3 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. 500 വര്‍ഷം പഴക്കം ഉള്ള ആരാധനാലയം ആണ്.

ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം

ജില്ലയിലെ പ്രധാന ഹിന്ദു ആരാധനാ ക്ഷേത്രം. ഇവിടത്തെ പൂമൂടല്‍ ചടങ്ങ് വളരെ പ്രസിദ്ധമാണ് (തെച്ചി പൂ കൊണ്ട്). അതുപോലെ തന്നെ നാളികേരം ഉടക്കുന്ന മുട്ടറുക്കല്‍ വഴിപാടും. നിരവധി വിശ്വാസികള്‍ ആണ് ദിവസവും ഇവിടെ വന്നു പോകുന്നത്. Kottakkunnu

താനൂര്‍

തിരൂരിനടുത്തുള്ള ഒരു മത്സ്യബന്ധന തീരം ആണ് താനൂര്‍, പോര്‍ച്ചുഗീസുകാരുടെ വരവുമായി ബന്ധപ്പെട്ട ചരിത്രമുള്ള പ്രദേശം. 1564 ല്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഇവിടെ സന്ദര്‍ശിച്ചു എന്ന് പറയപ്പെടുന്നു. കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ കേരളദേശപുരം ക്ഷേത്രം ഇവിടെ നിന്നും 3 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്നു.

ബ്രിട്ടീഷ്-നാട്ടുരാജ ഭരണങ്ങളുടെ നിരവധി ചരിത്ര അവശേഷിപ്പുകള്‍ ഉള്ള പ്രദേശം ആണ് മലപ്പുറം ജില്ല. ഇപ്പോള്‍ സര്‍വകലാശാലകളുടെയും ആധുനിക ആതുരാലയങ്ങളുടെയുംജില്ലയായി അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. മലപ്പുറത്തിന്‍റെ ഭക്ഷണപ്പെരുമയും കേമമാണ്‌. ഇവിടെ വരുന്ന സഞ്ചാരികള്‍ മനവും വയറും നിറയാതെ മടങ്ങി പോകേണ്ടി വരില്ല. ആഥിത്യ മര്യാദയുടെയും പരസ്പരസ്നേഹത്തിന്‍റെയും സ്മരണകള്‍ ചെര്‍ത്തുവച്ചല്ലാതെ സഞ്ചാരികള്‍ മലപ്പുറത്തോട് യാത്ര പറയില്ല.

Share.

About Author

135q, 0.632s