Leaderboard Ad

സിനിമയുടെ പുത്തൻ വിപണന തന്ത്രങ്ങൾ

0

    മലയാള സിനിമ രു സിനിമ നിർമിക്കുമ്പോൾ അത് എത്രത്തോളം നല്ലതാണെങ്കില്‍ പോലും സാമ്പത്തിക വിജയം എന്നുള്ളത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്, തിയേറ്റര്‍ കളക്ഷന്‍ കൊണ്ടു മാത്രം മുടക്കുമുതല്‍ തിരിച്ചു പിടിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഒരു സിനിമ തുടർച്ചയായി രണ്ട് മാസമെങ്കിലും ഹൌസ്ഫുള്‍ ആയി ഓടാതെ മുടക്കു മുതല്‍ തിരിച്ചു കിട്ടുക അസാധ്യവും. സിനിമ വിതരണം ആണ് മറ്റൊരു പ്രശ്നം. ഇതെല്ലാം മറികടക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്‌ പണം അല്പം കൂടുതല്‍ മുടക്കിയിട്ടാണെങ്കിലും ഏതെങ്കിലും എണ്ണം പറഞ്ഞ ഒരു സൂപർ സ്റ്റാറിനെ നായകനാക്കി സിനിമ പിടിക്കുക. വൈഡ് റിലീസിംഗ് വഴി ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷനും വിതരണക്കാര്‍ നൽകുന്ന റോയൽറ്റിയും ഒക്കെ കൊണ്ട് മുടക്കു മുതല്‍ ഒരുവിധം നേടിയെടുക്കാം, ഏകദേശം ഒരു ഒന്നു രണ്ട് കൊല്ലം മുൻപു വരെ ഇതായിരുന്നു സ്ഥിതി.

     ഇങ്ങനൊരു അവസ്ഥയിലാണ് ന്യൂ ജെനറേഷന്‍ സിനിമ എന്ന പേരില്‍(ഒരുവിധം പടങ്ങളൊക്കെ കോപ്പിയടി ആയിരുന്നു) കുറെ സിനിമകള്‍ ഇറങ്ങുന്നത്. നായക പ്രമാണിത്വവും ക്ലീഷേകളും കണ്ടുമടുത്ത മലയാളി പെട്ടെന്ന് ആ സിനിമകളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. പ്രധാനമായും യുവാക്കളെ ലക്ഷ്യമാക്കി ഇറങ്ങിയ ആ സിനിമകള്‍ യുവാക്കള്‍ വിലസുന്ന നവമാധ്യമങ്ങളെ ശരിക്കും ഉപയോഗിച്ചു. ഒരു സിനിമ കാണാന്‍ പോകുന്നതിന് മുൻപു ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ ആ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ആരായുകയും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉടലെടുത്തു. എങ്ങനെയും ലാഭമുണ്ടാക്കുക എന്ന ലക്‌ഷ്യം മാത്രം  മാത്രമുള്ള സിനിമാക്കാരും മറ്റൊരു വിധത്തില്‍ നവമാധ്യമങ്ങളില്‍ മുന്നിട്ടിറങ്ങി. സിനിമ റിലീസ് ചെയ്താലുടന്‍ സിനിമയെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്ക്ക് (നല്ലത് മാത്രം) പ്രചരണം കൊടുക്കാന്‍ പ്രത്യേക ടീമിനെ വരെ വെക്കുന്ന ഏർപ്പാടുകൾ  അവര്‍ ചെയ്തു തുടങ്ങി. ഫേസ്ബുക്ക്/ഗൂഗിള്‍ പ്ലസ്‌ തുടങ്ങി സിനിമാ ചർച്ചകൾ  നടക്കുന്ന ഇടങ്ങളില്‍ ചർച്ചിക്കുന്നതിന് വേണ്ടി മാത്രം   ചില സീനുകള്‍ ഉൾപ്പെടുത്തുക്ക പോലുമുണ്ടായി. ചുരുക്കത്തില്‍ മീഡിയ/പോസ്റ്റര്‍ പ്രചാരണത്തിന് ഒപ്പംതന്നെ നവമാധ്യമങ്ങളിലും പ്രചരണം ഒരു അജണ്ട ആയി മാറി.

     “THE KITE RUNNER”  എന്നൊരു സിനിമയെ കുറെ വർഗീയവാദികൾ വിമര്ശി ച് വിമർശിച്ചു കാണാത്തവരെ ഒക്കെ കാണിച്ചു. എന്തിന്റെയും ഒരു ചെറിയ സാധ്യതകള്‍ പോലും മുതലാക്കുന്നതില്‍ മിടുക്ക് കാണിക്കുന്ന മലയാളി അതും മുതലെടുക്കാന്‍ ആരംഭിച്ചു, കുറച്ചു നാളുകൾക്കു മുൻപ് ഒരു ആവറേജ് സിനിമ മാത്രമായിരുന്ന “വിശ്വരൂപം” ഈ വിധത്തില്‍ സാമ്പത്തിക ലാഭം നേടിയപ്പോള്‍ മലയാളത്തിലെ ന്യൂ ജെനറേഷന്‍ സിനിമാക്കാര്‍ ആ അവസരം മുതലെടുക്കാന്‍ തന്നെ തീരുമാനിച്ചു. അവര്‍ തിരഞ്ഞെടുത്തത് മലയാളിയുടെ ബലഹീനതയില്‍ തന്നെയായിരുന്നു. ചാപ്പ-കുരിശ് സിനിമയിലെ രമ്മ്യയുടെ ലിപ്-ലോക്ക് കിസ്സും ബാച്ചിലര്‍ പാർട്ടി യിലെ ബെല്ലി ഡാന്സും മാറ്റിനിയിലെ സിഗരറ്റ് വലിക്കുന്ന മൈഥിലിയും ട്രിവാണ്ട്രം ലോഡ്ജിലെ സ്ത്രീകളുടെ സംസാരവും നവ മാധ്യമങ്ങളില്‍ ചർച്ചകളായി.

    മലയാള സിനിമമലയാള സിനിമ പണ്ടു മുതലേ അരാഷ്ട്രീയതയുടെ വിളനിലമാണ്, എല്ലാ സിനിമയിലും നായകന് എതിരായി ഒരു രാഷ്ട്രീയക്കാരന്‍ എങ്കിലും ഇല്ലാത്ത സിനിമകള്‍ ചുരുക്കമേ കാണൂ. അതോടൊപ്പം സ്ത്രീവിരുദ്ധതയും ഉയർന്ന ജാതിചിന്തയും വർഗീയതയും മലയാള സിനിമയില്‍ ഉന്നതസ്ഥാനം നില നിർത്തുന്നു. പല പരമ്പരാഗത രീതികളെയും പൊളിച്ചടുക്കിയ പ്രഭുവിന്റെ് മക്കള്‍, പപ്പീലിയോ ബുദ്ധ തുടങ്ങിയ സിനിമകള്‍ പിന്തള്ളപ്പെട്ടു. ഈ സിനിമകളുടെ പ്രചരണം ചുരുങ്ങിയ ഒരു വിഭാഗത്തിന്റെ് ഇടയില്‍ മാത്രം അകപ്പെട്ടു(പപ്പീലിയോ ബുദ്ധക്ക് ADULTS ONLY സർട്ടിഫിക്കറ്റ് കൊടുത്താണ് സെൻസർ ബോർഡ്‌ ആദരിച്ചത്).

ആദ്യ കാലത്ത് നിന്ന് വ്യത്യസ്തമായി പുതുമുഖ സംവിധായകര്‍ വളരെയധികം സിനിമ പിടിക്കാനായി മുൻപോട്ടു വന്നു. പല പ്രമേയങ്ങള്‍ പല രീതിയില്‍ അവര്‍ നമുക്ക് മുൻപിൽ അവതരിപ്പിച്ചു.  അതിനിടയിലും എങ്ങനെയും സാമ്പത്തീകലാഭം നേടണം എന്നാഗ്രഹിച്ച കുറേപ്പേര്‍ ഉണ്ടായിരുന്നു. “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്” എന്നൊരു സിനിമ ഉദാഹരണമാണ്‌, ആ സിനിമ പിടിക്കുമ്പോള്‍ കുറെയധികം പ്രതീക്ഷകള്‍ അവർക്ക് ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍ നവമാധ്യമങ്ങളില്‍ വൻ ചർച്ചയാക്കുക്ക വഴി സാമ്പത്തിക ലാഭവും   സ്വന്തം രാഷ്ട്രീയ പ്രചാരണവും ലക്ഷ്യമിട്ട് ഇറങ്ങിയ സിനിമ എങ്ങുമെത്താതെ പോകുന്നത് കണ്ടപ്പോള്‍ അണിയറ പ്രവർത്തകർ വിദ്യകള്‍ ഓരോന്നായി പുറത്തിറക്കാന്‍ തുടങ്ങി. CP(I)M എന്ന പാർട്ടി സിനിമക്ക് വിലക്കേർപ്പെടുത്തി  എന്ന നിലയിലാണ് പ്രചരണം ആരംഭിച്ചത്. വിശ്വരൂപം എന്ന സിനിമക്കെതിരെ വർഗീയവാദികള്‍ അഴിഞ്ഞാടിയപ്പോള്‍ കേരളത്തില്‍ സിനിമ പ്രദര്ശിപ്പിക്കുന്ന  സിനിമാ ശാലകൾക്കു സംരക്ഷണം നൽകണമെന്ന് പ്രഖ്യാപിച്ച CP(I)M നെതിരെ ഇത്തരം തരംതാണ വിമർശനം ഉന്നയിക്കാന്‍    അണിയറ പ്രവർത്തകർക്ക് നാമം ഉണ്ടായില്ല എങ്കിൽ പോലും അത് വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറാകാതിരുന്നപ്പോള്‍ അവര്‍ അടുത്ത നമ്പറുമായി ഇറങ്ങിയത്, കാണാന്‍ ആരുമില്ലാതെ തിയേറ്ററുകളില്‍ നിന്നും പുറത്താക്കപ്പെട്ടു തുടങ്ങിയപ്പോള്‍ CP(I)M ആ സിനിമ അഞ്ച് കോടി രൂപക്ക് വിലക്കെടുത്തു എന്നായിരുന്നു അടുത്ത പ്രചരണം. നല്ല സിനിമ പിടിച്ചാല്‍ കാണാന്‍ ആളുകള്‍ എത്തും എന്നുറപ്പുള്ള ഈ കാലഘട്ടത്തില്‍ എന്തിനിത്തരം തറ വിദ്യകള്‍ കാണിക്കുന്നു?

മലയാള സിനിമ

    കുറച്ചു  നാളുകൾക്കു മുൻപ് ഒരു സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്  “സിനിമ സംവിധാനം ചെയ്യുന്നത് ഞാനാണെന്നറിഞ്ഞാല്‍ കാശ് മുടക്കി സിനിമ കാണാന്‍ വരുന്ന ആളുകള്‍ ഉണ്ടാകും, പക്ഷെ അവര്‍ രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ ഇരിക്കണമെങ്കില്‍ സിനിമ നല്ലതാകണം. അവിടെ ഞാന്‍ ആരെന്നോ നായകന്‍ ആരെന്നോ ഒരു വിഷയമല്ല.” ഇതുപോലെ സ്വന്തം സിനിമ നല്ലതാകണം എന്ന വിശ്വാസമുള്ളവര്‍ ആകണം സംവിധായകര്‍. അങ്ങനെയുള്ള സിനിമകള്‍ മാത്രമേ പരിഗണന അർഹിക്കുന്നുള്ളൂ.

 

*Icon courtesy: www.iconarchive.com

Share.

About Author

150q, 0.848s